അമേരിക്കയിലെ 10 ലക്ഷം കുടുംബങ്ങളുടെ ജീവിതവും അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെയും ഇനി താങ്ങി നിർത്തുന്നത് ഇന്ത്യയായിരിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ബോയിങ്ങിന് (Boeing) ഉൾപ്പെടെ യാത്രാ വിമാനങ്ങൾക്കുള്ള 34 ബില്യൺ ഡോളറിന്റെ ഓർഡർ അമേരിക്കയ്ക്ക് ഇപ്പോൾ സാമ്പത്തികമായി ഒരു കൈത്താങ്ങാണ്. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡർ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് തന്നെ വിലയിരുത്തുന്നു.
കനത്ത നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ കമ്പനി ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചു വരവിലേക്കുള്ള ഒരു തുറുപ്പു ചീട്ടും! രക്ഷപ്പെടുന്നത് ബോയിംഗിന് പുറമെ എയർബസ്സും!
ചെറുതല്ല ഈ വിമാന ഓർഡർ !
ഇന്ത്യൻ വിമാന ഗതാഗത കമ്പനിയായ ടാറ്റയുടെ എയർ ഇന്ത്യ (Airindia), ബോയിംഗ്- എയർബസ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ്. 34 ബില്യൺ ഡോളറിന്റെ ലിസ്റ്റ് വിലയാണ് ബോയിങ്ങിന്റെ എയർ ഇന്ത്യ ഓർഡറിന്റെ മൂല്യം. എയർബസിന്റെ എയർ ഇന്ത്യ ഓർഡറിന് ഏകദേശം 38 ബില്യൺ ഡോളർ വിലമതിക്കും. ഇന്ത്യയിൽ നിന്നും ലഭിച്ച ഈ കനത്ത ഓർഡറുകളെ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് അമേരിക്കയിലെ 44 സ്റ്റേറ്റുകളിലായി പത്ത് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ്.
യുഎസ്- ഇന്ത്യ പങ്കാളിത്തത്തിന് ഉണർവ്വ്
ഇന്ത്യയുടെ ഈ ഓർഡർ പ്രഖ്യാപനം യുഎസ്- ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കും. പ്രധാനമന്ത്രി മോദിയോടൊപ്പം, യുഎസ്സിന്റെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും ബൈഡൻ പറയുന്നു. വിമാന ഉൽപ്പാദനം മൂന്ന് വ്യത്യസ്ത യുഎസ് അധിഷ്ഠിത നിർമ്മാണമേഖലകൾക്ക് ഉണർവേകും. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡറിലൂടെ ചെലുത്തും, കൂടാതെ 1.47 ദശലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ ജോലികളാണ് യുഎസ്സിനെ കാത്തിരിക്കുന്നതെന്നും ബൈഡൻ ഉറപ്പിച്ചു പറയുന്നു.
ഓർഡറുകളും, മൂല്യവും
ബോയിംഗിന്റെ എയർ ഇന്ത്യ ഓർഡർ 220 ഫേം ജെറ്റുകൾക്കുള്ളതായിരുന്നു: ബോയിംഗ് 737 മാക്സിന്റെ 190 സിംഗിൾ-എയ്ൽ വിമാനങ്ങൾ, 787 ഡ്രീംലൈനർ വൈഡ്ബോഡികളിൽ 20 എണ്ണം, ഏറ്റവും പുതിയ പതിപ്പായ 777Xന്റെ 10 എണ്ണം എന്നിങ്ങനെയാണ് എയർ ഇന്ത്യ ഓർഡർ നൽകുക. ബോയിങ്ങിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന മറ്റൊരു ഓപ്ഷനിൽ 50 ബോയിംഗ് 737 മാക്സും 20 ബോയിംഗ് 787 വിമാനങ്ങളും കൂടി വാങ്ങാൻ താൽപര്യപ്പെടുന്നുണ്ട്. മൊത്തം 290 വിമാനങ്ങൾ. പ്രാഥമിക ലിസ്റ്റ് വിലയിൽ, ആ ഓർഡറിന്റെ മൂല്യം 45.9 ബില്യൺ ഡോളറായിരിക്കും. ബോയിംഗിന്റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വമ്പൻ ഓർഡർ കൂടിയാണിത്.
എയർ ബസ് പ്രഖ്യാപിച്ചത് തങ്ങളുടെ A320neo 140 എണ്ണം, A321neo സിംഗിൾ- ഐസിൽ വിമാനങ്ങൾ 70 എണ്ണം ഉൾപ്പെടെ 34 A350-1000, ആറ് A350-900 വൈഡ്ബോഡികൾ എന്നിവയുൾപ്പെടെ മൊത്തം 250 ജെറ്റുകൾക്ക് എയർ ഇന്ത്യ ഓർഡറുകൾ നൽകി എന്നാണ്. അവിടെയും പൊതുവെ നഷ്ടത്തിലായ ബോയിങ്ങ് പിന്തള്ളപ്പെട്ടിരിക്കുന്നു. അത് ബോയിംഗ് ഇപ്പോഴും നേരിടുന്ന മത്സരപരമായ പോരായ്മയുടെ സൂചനയാണ്, പ്രത്യേകിച്ച് എയർബസ് ആധിപത്യം പുലർത്തുന്ന വിപണിയിലെ ഒരു വിഭാഗമായ ഇടുങ്ങിയ ബോഡി, ഒറ്റ-ഇടനാഴി ജെറ്റുകൾ വിൽക്കുന്നതിൽ.
ബോയിങ്ങിന് പിടിവള്ളി
2022-ൽ ബോയിംഗ് മൊത്തം 808 നെറ്റ് വാണിജ്യ വിമാന ഓർഡറുകൾ പ്രഖ്യാപിച്ചു, ഒരു വർഷം മുമ്പ് ഇത് 535 ആയിരുന്നു. എന്നാൽ 820 ഓർഡറുകളോടെ എയർബസ് ഇത് മറികടന്നു. ചൈനയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കത്തെത്തുടർന്ന് ബോയിംഗ് വർഷങ്ങളായി വളരെ തകർച്ചയിലാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 737 മാക്സിന്റെ വില്പനക്ക് ഉണ്ടായ 20 മാസത്തെ മന്ദതയും ബോയിങ്ങിനെ തളർത്തി. എന്ത് തന്നെയായാലും വൈറ്റ് ഹൗസിന്റെ കണ്ണിൽ ഇന്ത്യൻ വിമാന നിർമ്മാണകമ്പനി നൽകിയിരിക്കുന്ന ഈ ഓർഡർ കഴിഞ്ഞ നാല് വർഷമായി അനുഭവിച്ച വരുമാനത്തിലും, സാമ്പത്തിക നഷ്ടത്തിലുമുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് കരകയറാൻ ഇപ്പോഴും പാടുപെടുന്ന ബോയിങ് കമ്പനിയ്ക്ക് ഒരു സുപ്രധാന കൈത്താങ്ങാണ്.
The lives of one million American families and the American economy will be supported by India. The $34 billion deal for passenger aircraft, which includes Boeing, has suddenly turned into a financial favour for the United States. The decision is expected to have a total economic impact of $70 billion on the US, according to the White House. Boeing has been issued a ticket to return significant losses by Ratan Tata’s Air India! Together with Boeing, Airbus also gets away!