ഇന്ത്യയിൽ ഏറ്റവുമധികം ഡിമാൻഡുള്ള സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിളുകളിലൊന്നാണ് മഹീന്ദ്ര ഥാർ.
ഇവയെല്ലാം ഒരു പരിധി വരെയെങ്കിലും മറികടക്കുന്നതാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡൽ.
മഹീന്ദ്ര ഥാറിന്റെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ഈ പതിപ്പിന് പിന്നിൽ നിരവധി പേരുടെ സംഭാവന ഉണ്ടെങ്കിലും, അതിലും വേറിട്ടു നിൽക്കുന്നൊരു പേരുണ്ട്, കൃപാ അനന്തൻ എന്നറിയപ്പെടുന്ന രാംകൃപാ അനന്തൻ.
Related Tags: Mahindra | Automobile
മഹീന്ദ്രയ്ക്കു പിന്നിലെ പെൺകരുത്ത്. വാഹന ബിസിനസ്സിലെ അറിയപ്പെടുന്ന പേരായ രാംകൃപ അനന്തൻ, എസ്യുവി വിപണിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ മഹീന്ദ്രയെ സഹായിച്ചു. നിലവിൽ ഒല ഇലക്ട്രിക്കിൽ ഡിസൈൻ ഹെഡ് ആയി സേവനമനുഷ്ഠിക്കുന്ന അവർ, മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV 700, മഹീന്ദ്ര സ്കോർപിയോ എന്നീ മൂന്ന് ജനപ്രിയ മഹീന്ദ്ര മോഡലുകളുടെ പ്രധാന ഡിസൈനറായിരുന്നു.
മഹീന്ദ്രയ്ക്കൊപ്പമുള്ള യാത്ര
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലും, ബോംബെ ഐഐടിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമിലും ബിരുദം നേടിയ ശേഷമാണ് രാംകൃപ മഹീന്ദ്രയ്ക്കൊപ്പം ചേരുന്നത്. 1997ൽ മഹീന്ദ്രയിൽ ഇന്റീരിയർ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. 2005-ൽ ഡിസൈൻ ഹെഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് മഹീന്ദ്ര XUV 500 ഡിസൈൻ ചെയ്തത്.
ഡിസൈൻ ഹെഡ്ഡായി ഏകദേശം 10 വർഷത്തെ സേവനം….ശേഷം ചീഫ് ഡിസൈനറുടെ റോളിലേക്ക് സ്ഥാനക്കയറ്റം.
ഥാർ, XUV 700, സ്കോർപ്പിയോ എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങൾക്കായി ഐക്കണിക് ഡിസൈനുകൾ അവർ പുനഃസൃഷ്ടിച്ചു. സാങ്യോങ്ങിലും, മനയിലും സ്ഥിതി ചെയ്യുന്ന വിദേശ ടീമുകൾക്കൊപ്പം, മഹീന്ദ്ര XUV 300 കോംപാക്റ്റ് എസ്യുവിയും, മറാസോ എംപിവിയും പുറത്തിറക്കി കൃപ ഒരു വ്യക്തിഗത വാഹന പോർട്ട്ഫോളിയോയും സൃഷ്ടിച്ചു. ഒല ഇലക്ട്രിക്കിൽ ഡിസൈൻ ഹെഡ് ആയി ചേർന്നിരിക്കുകയാണ് നിലവിൽ കൃപ.
Related Tags: Women Entrepreneurs | Women Empowerment
One of the most popular SUVs in the nation is the Mahindra Thar, and the lifestyle utility vehicle has reached new heights since the release of its second-generation model. The waiting list for the Mahindra Thar is currently the longest it has ever been because of increased demand. While having a long history, the Mahindra Thar lacked a few essential components that prevented it from becoming a popular choice. With the 2nd-gen Thar, however, Mahindra checked all the appropriate boxes. Ramkripa Ananthan, commonly known as Kripa Ananthan, is one of many persons who contributed to the success of the new Mahindra Thar, but she deserves special recognition.The Mahindra Thar, Mahindra XUV 700, and Mahindra Scorpio were all designed by Ananthan, who is presently the Head of Design at Ola Electric.