നോക്കിയ പഴയ നോക്കിയയല്ല. ഇപ്പോഴിതാ, ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ മോഡൽ എന്നവകാശപ്പെടുന്ന X30 5Gയുമായി എത്തിയിരിക്കുകയാണ് കമ്പനി. നൂറു ശതമാനം റീസൈക്കിൾ ചെയ്‌ത അലുമിനിയം ഫ്രെയിമിലാണ് സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം.

നോക്കിയ Nokia X30 5G ഒരു പരിസ്ഥിതി സൗഹൃദ മോഡലോ? |Nokia X30 5G| |Nokia In India|

2022 സെപ്റ്റംബറിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ ഇപ്പോഴാണ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രോസസ്സർ, 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവ സവിശേഷതകളാണ്. 4200 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നീ സവിശേഷതകളുമുണ്ട്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ക്യാമറ ഫീച്ചറുകളും, വിലയും

8 ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ മൂന്ന് വർഷത്തെ ആൻഡ്രോയിഡ്, സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കും. നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഡിസൈനും, ക്യാമറ സെൻട്രിക് ഫീച്ചറുകളുമെല്ലാം സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 48,999 രൂപയുടെ പ്രൈസ് ടാഗോടെയാണ് വിപണിയിൽ എത്തിയതെങ്കിലും, ഇത് താത്കാലിക വില മാത്രമാണെന്നും, വരും ദിവസങ്ങളിൽ മാറുമെന്നും നോക്കിയ പറയുന്നു.

സെൽഫികൾക്കും, വീഡിയോ കോളുകൾക്കുമായി നോക്കിയ എക്സ് 30 5ജി സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഫീച്ചർ, നൈറ്റ് മോഡ്, ഡാർക്ക് വിഷൻ, ട്രൈപോഡ് മോഡ്, നൈറ്റ് സെൽഫി എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ക്ലൗഡ് ബ്ലൂ, ഐസി വൈറ്റ് കളർ ഓപ്ഷനുകളിലുള്ള ഫോണിൽ ലഭ്യമാണ്. ഫെബ്രുവരി 20 മുതലാണ് നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോണിൽ നിന്നും, നോക്കിയയുടെ വെബ്സൈറ്റിൽ നിന്നും സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാങ്ങാനാകും.

HMD Global launched the Nokia X30 5G smartphone with the claim of being made of a 100% recycled aluminium frame and 65% recycled plastic back. The company claims the handset is its “most eco-friendly smartphone yet.”Nokia says that the X30 5G delivers “the best PureView photography” with its “best-ever low light imaging. “Two-day battery life is promised and the phone is designed for “every-day life,” With 1 year of warranty, 3 OS upgrades, and 3 years of monthly security updates, the Nokia X30 5G is built with sustainability and longevity in mind.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version