വിമാനങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്ത്യൻ എയർലൈനുകൾ, എയർ ബസിന് ഇൻഡിഗോയുടെ 500 ഓർഡർ
- ടർക്കിഷ് എയർലൈനുമായി പങ്കാളിത്തത്തിന് ഇൻഡിഗോ
- ഇന്ത്യ- ഇസ്താംബൂൾ- യൂറോപ്പ് യാത്രാ റൂട്ടുമായി ഇൻഡിഗോ
- ഇസ്താംബൂളിൽ നിന്നും ഇൻഡിഗോ പറക്കുക 27 യൂറോപ്യൻ പോയിന്റുകളിലേക്ക്
- എയർ ഇന്ത്യ ഓർഡർ ചെയ്ത എയർ ബസ് ബോയിങ് 2023 അവസാനത്തോടെ എത്തിത്തുടങ്ങും
എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ ചരിത്രപരമായ കരാർ തെല്ലൊന്നുമല്ല അമേരിക്കക്കും ഫ്രാൻസിനും ആശ്വാസം നൽകിയത്. ഇതാ വീണ്ടും ഇന്ത്യൻ വിമാനകമ്പനികൾ ഇന്ത്യയിൽ നിന്നുള്ള വ്യോമ ഗതാഗതത്തിനായി വീണ്ടും ബോയിങ്, എയർ ബസുകൾ വാങ്ങിക്കൂട്ടുകയാണ്. ഒന്നും രണ്ടുമല്ല വരുന്ന രണ്ടു വർഷം കൊണ്ട് 1200 ഗതാഗത വിമാനങ്ങൾ.
ഇൻഡിഗോയും മറ്റ് ഇന്ത്യൻ എയർലൈനുകളും ഏകദേശം 1,200 വിമാനങ്ങൾ ഓർഡർ ചെയ്യാൻ ഒരുങ്ങുന്നതായി സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷൻ ഇന്ത്യയുടെ (CAPA India) റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഡിഗോ (Indigo) തങ്ങൾക്കായി ഇതുവരെ എയർ ബസ്സിൽ നിന്ന് മാത്രം 500 വിമാനങ്ങൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. അമേരിക്കൻ ബോയിങ്ങാകട്ടെ ഇൻഡിഗോയിൽ നിന്നും മറ്റു ഇന്ത്യൻ വിമാന കമ്പനികളിൽ നിന്നുമുള്ള പുതിയ ഓർഡറിനായുള്ള കാത്തിരിപ്പിലാണ്.
ഇൻഡിഗോ ടർക്കിഷ് എയർലൈനുമായി പങ്കാളിത്തത്തിന്
അതിനിടെ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വെള്ളിയാഴ്ച യൂറോപ്പിലെ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ വിപുലീകരണത്തിനായി എയർബസിൽ നിന്ന് ഇതിനകം ഓർഡർ ചെയ്ത 500 അധിക വിമാനങ്ങൾ ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഇൻഡിഗോയുടേതായി നിലവിൽ പ്രതിദിനം 1,800 വിമാനങ്ങൾ പറക്കുന്നുണ്ട്. അതിൽ 10 ശതമാനം അന്താരാഷ്ട്ര റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. 300 ലധികം വിമാനങ്ങളുള്ള ഇൻഡിഗോ നിലവിൽ 76 ആഭ്യന്തര, 26 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളെ ശക്തിപ്പെടുത്തുവാനാകും ഇൻഡിഗോ ഈ 500 പുതിയ വിമാനങ്ങളെ ഉപയോഗിക്കുക.
ഇന്ത്യയിൽ നിന്ന് ഇസ്താംബൂളിലേക്കും യൂറോപ്പിലേക്കും പാസഞ്ചർ സർവീസുകൾ മെച്ചപ്പെടുത്താൻ പുതിയ വിപുലീകരണ പദ്ധതി സഹായിക്കുമെന്ന് ഇൻഡിഗോയുടെ ഇന്റർനാഷണൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.
ഇൻഡിഗോയുടെ യൂറോപ്യൻ ഏവിയേഷൻ പദ്ധതി ഇങ്ങനെ:
ഇസ്താംബൂളിൽ നിന്നും ഇൻഡിഗോ പറക്കുക 27 യൂറോപ്യൻ പോയിന്റുകളിലേക്ക്
ഇന്ത്യയ്ക്കുള്ളിലെ ഇൻഡിഗോയുടെ 76 ഓൺലൈൻ പോയിന്റുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള ആളുകളെ ഡൽഹിയിലേക്കും മുംബൈയിലേക്കും ഇസ്താംബൂളിലേക്കും അതിനുശേഷം യൂറോപ്പിലേക്കും എത്തിക്കുകയാണ് ലക്ഷ്യം
നിലവിലെ ഇൻഡിഗോയുടെ അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചുറ്റിപ്പറ്റിയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ടർക്കിഷ് എയർലൈനുകളുമായുള്ള പങ്കാളിത്തം ഇൻഡിഗോയെ യൂറോപ്പിലേക്ക് കടക്കാൻ അനുവദിക്കുന്ന ഒരു കോഡ് ഷിപ്പ് പങ്കാളിത്തമാണ്. ഇന്ത്യയിൽ നിന്ന് ഇസ്താംബൂളിലേക്കും ഇസ്താംബൂളിൽ നിന്ന് യൂറോപ്പിലേക്കും യാത്രക്കാരെ കൊണ്ടുപോകാൻ കോഡ് ഷിപ്പ് പങ്കാളിത്തത്തിലൂടെ ഇൻഡിഗോയ്ക്ക് കഴിയും
“യുകെ, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങി യൂറോപ്പിൽ ഇന്ഡിഗോക്ക് കൃത്യമായ 27 പോയിന്റുകൾ ഉണ്ട്. ഈ പോയിന്റുകൾക്ക് ടർക്കിഷ് എയർലൈനുകളുമായി ഒന്നിലധികം ഫ്രീക്വൻസികൾ ഉണ്ട്. ഒരു കോഡ്ഷെയർ എന്ന നിലയിൽ അവരുമായുള്ള പങ്കാളിത്തം കൊണ്ട് യൂറോപ്പിലേക്കുള്ള യാത്ര അനായാസമാകും.
എയർ ഇന്ത്യ ഓർഡർ ചെയ്ത എയർ ബസ്-ബോയിങ് 2023 അവസാനത്തോടെ
ഫെബ്രുവരി 14 ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി അറിയിച്ചിരുന്നു.
എയർ ഇന്ത്യയുമായി ഏകദേശം രണ്ട് വർഷം മുമ്പ് ആരംഭിച്ച ഇടപാടിന്റെ പരിസമാപ്തിയാണ് 840 വിമാനങ്ങളുടെ ഈ ഓർഡർ. പ്രക്രിയയെന്നു ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ ഓർഡറിനെ വിശേഷിപ്പിച്ചുകൊണ്ട് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫോർമേഷൻ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.
വൈഡ് ബോഡിയും സിംഗിൾ ഐൽ എയർക്രാഫ്റ്റുകളും (single-aisle aircraft) സ്വന്തമാക്കാൻ എയർബസുമായും ബോയിംഗുമായും ചൊവ്വാഴ്ച കരാർ ഒപ്പിട്ടതായി എയർ ഇന്ത്യ അറിയിച്ചു. 40 എയർബസ് എ350, 20 ബോയിംഗ് 787, 10 ബോയിംഗ് 777-9 വൈഡ്ബോഡി എയർക്രാഫ്റ്റുകൾ, 210 എയർബസ് എ320/321 നിയോസ്, 190 ബോയിംഗ് 737 മാക്സ് സിംഗിൾ ഐൽ എയർക്രാഫ്റ്റുകൾ എന്നിവ ഈ ഓർഡറിൽ ഉൾപ്പെടുന്നു.
എ 350 വിമാനങ്ങൾ റോൾസ് റോയ്സ് എഞ്ചിനുകളാലും ബി 777/787 എഞ്ചിനുകൾ GE എയ്റോസ്പേസിൽ നിന്നുള്ള എഞ്ചിനുകളാലും പ്രവർത്തിക്കും. എല്ലാ ഒറ്റ ഇടനാഴി വിമാനങ്ങളും (single-aisle aircraft) CFM ഇന്റർനാഷണലിന്റെ എഞ്ചിനുളിൽ പറക്കും. പുതിയ വിമാനങ്ങളിൽ ആദ്യത്തേത് 2023 അവസാനത്തോടെ എയർ ഇന്ത്യ സർവീസിൽ പ്രവേശിക്കും, 2025 പകുതി മുതൽ കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യക്കു കിട്ടിത്തുടങ്ങും.
Air India’s historic deal to buy 840 aircraft from Airbus and Boeing has come as a relief to the US and France. Here again Indian Airlines are buying Boeing and Air Buses for air transport from India. 1200 transport aircraft in the next two years. IndiGo and other Indian airlines are set to order around 1,200 aircraft, according to a report by the Center for Asia Pacific Aviation India (CAPA India). IndiGo has so far placed orders for 500 aircraft from Airbus alone. American Boeing is waiting for new orders from IndiGo and other Indian Airlines.