റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ, 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. വേൾഡ് വൈഡ് ബോക്സോഫീസ് കണക്കനുസരിച്ച്, ചിത്രത്തിന്റെ ആഭ്യന്തര ​ഗ്രോസ് കളക്ഷൻ 623 കോടി രൂപയും, വിദേശ ​ഗ്രോസ് കളക്ഷൻ 377 കോടി രൂപയുമാണ്.

റിലീസ് ചെയ്ത് പിന്നിടുമ്പോൾ, 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച്  ഷാരൂഖ് ഖാൻ ചിത്രം പത്താൻ | Pathan|

ഇതോടെ, ബോക്സോഫീസിൽ 1000 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ പത്താൻ അഞ്ചാമത് എത്തി. അമീർഖാൻ ചിത്രം ദങ്കലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന അടുത്ത ബോളിവുഡ് ചിത്രമാണ് പത്താൻ. ബാഹുബലി 2: ദി കൺക്ലൂഷൻ, കെജിഎഫ് 2, ആർആർആർ എന്നിവയാണ് 1000 കോടി ക്ലബ്ബിലെത്തിയ മറ്റ് മൂന്ന് ഇന്ത്യൻ സിനിമകൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ, ഷാരൂഖ് ഖാന് പുറമേ ജോൺ എബ്രഹാം, അശുതോഷ് റാണ, ഡിംപിൾ കപാഡിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മുൻപ് പുറത്തിറങ്ങിയ ചിത്രമായ സീറോയുടെ പരാജയത്തിന് ശേഷം, ഷാരൂഖ് ഖാന്റെ അതിശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രം കൂടിയാണ് പത്താൻ.

പത്താൻ കുതിപ്പ് തുടരുന്നു

പത്താന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ 996 കോടി പിന്നിട്ടതായി യഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിൽ ‘Pathaan 1000 cr World Wide’
എന്ന ടാ​ഗ് ഇപ്പോൾ വൻ തരം​ഗമാണ്. വിവാദം മാറ്റിനിർത്തിയാൽ വലിയ പ്രൊമോഷൻ പ്രവർത്തനങ്ങൾ ഒന്നുമില്ലാതയെയാണ് ബോക്സോഫീസിൽ പണം വാരിയതെന്ന് തന്നെ പറയാം. സ്‌പൈ ത്രില്ലർ ചിത്രത്തിൽ ജിം കാലിന്റെ (ജോൺ എബ്രഹാം) നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ഔട്ട്‌ഫിറ്റ് എക്‌സിന്റെ പദ്ധതി തടയാൻ നിയോഗിക്കപ്പെട്ട റോ ഏജന്റ് പത്താന്റെ (ഷാരൂഖ് ഖാൻ) ജീവിതമാണ് പ്രതിപാദ്യമാകുന്നത്. ജനുവരി 25നാണ് ‘പത്താൻ’ ലോകമെമ്പാടും റിലീസ് ചെയ്തത്.

കാർത്തിക് ആര്യന്റെ ഷെഹ്‌സാദ, മാർവലിന്റെ ആന്റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ എന്നിവയുൾപ്പെടെ പുതിയ റിലീസുകൾ പത്താനെ ബാധിച്ചില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രമാണ് പത്താൻ. സിദ്ധാർത്ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം 2023 ജനുവരി 25ന് ചിത്രം പുറത്തിറങ്ങി. വിശാൽ-ശേഖർ എന്നിവർ ചേർന്നാണ് പത്താന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്, സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് ​ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

Pathaan, starring Shah Rukh Khan, has surpassed the 1,000-crore mark at the global box office. According to a tweet by Yash Raj Films, the film gross Rs. 623 crore at the Indian box office and Rs. 377 crore in international markets. In terms of net box office collections in India, the undercover thriller earned 516.92 crore, making it the fastest film to reach 500 crore, according to the film production company’s tweet. The production company previously announced that Pathaan movie tickets will be available for 110 this week at key multiplexes such as PVR and Inox Leisure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version