ഈ സാമ്പത്തിക പരാധീനതകൾക്കിടയിലും വിദേശ യാത്രകൾക്ക് ഇന്ത്യക്കാർ പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കും കാട്ടാൻ ഒരുക്കമല്ല. മാത്രവുമല്ല വിദ്യാഭ്യാസവും നിക്ഷേപവുമടക്കം ഇന്ത്യക്കാർ വിദേശത്തേക്ക് ഫോറിൻ എക്സ്ചേഞ്ച് എന്ന പേരിൽ പണമൊഴുക്കുന്നത് ഈ സാമ്പത്തികവർഷം റെക്കോർഡിലേക്ക് കടക്കുകയാണ്. രാജ്യത്തെ പുതിയ നികുതി വ്യവസ്ഥയെ മറികടക്കാൻ ഇന്ത്യക്കാർ ശ്രമിക്കുമെന്നതിനാൽ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും വിദേശത്തേക്കുള്ള പണമൊഴുക്കിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷയിലാണ് ഇന്ത്യൻ- വിദേശ ഫോറിൻ എക്സ്ചേഞ്ചുകൾ.
വിദേശ യാത്രയ്ക്കായി വമ്പൻ തുക
ലോകം സാമ്പത്തിക മാന്ദ്യത്തിൽ വലയുമ്പോഴും, ഇന്ത്യക്കാർ വിദേശയാത്രയ്ക്കായി ചെലവഴിക്കുന്നത് വൻ തുക; 9 മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രയ്ക്കായി ചിലവഴിക്കപ്പെട്ടത് 82,200 കോടി രൂപ ( ഏകദേശം 10 ബില്യൺ ഡോളർ ). ഇന്ത്യക്കാർ ഈ നടപ്പു സാമ്പത്തികവർഷം ഇതുവരെ വിദേശങ്ങളിലേയ്ക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളർ.
റിസർവ് ബാങ്കിന്റെ കണക്കെടുപ്പ്
ലോകമെമ്പാടും പണപ്പെരുപ്പവും, സാമ്പത്തിക അസ്ഥിരതയും കൂടി വരികയാണെങ്കിലും, ഇന്ത്യക്കാർക്കു അതൊന്നും ഒരു പ്രശ്നമേയല്ല. ഇത് പറയുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇന്ത്യക്കാരുടെ ഈ വിമാനയാത്രാ കണക്കുകൾ കണ്ടു ഞെട്ടിയത് അമേരിക്കയടക്കം വിദേശികളാണ്. കഴിഞ്ഞ വർഷം മാത്രം വിദേശയാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചിരിക്കുന്നത് 82,000 കോടി രൂപ. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ഒൻപതു മാസത്തിലാണ് ഇത്രയും പണം വിദേശയാത്രകൾക്കായി ഇന്ത്യക്കാർ ചെലവാക്കിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2022 ഡിസംബറിൽ മാത്രം 9200 കോടി രൂപയാണ് വിദേശ യാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചത്.
കോവിഡിന് മുൻപ് സ്ഥിതി ഇങ്ങനെ
കോവിഡിന് മുൻപത്തെ 2020 സാമ്പത്തിക വർഷത്തിലാണ് ഭീമമായ തുക ചെലവഴിച്ച് ഇന്ത്യക്കാർ ഇതേ തരത്തിൽ വിദേശയാത്രകൾ നടത്തിയിട്ടുള്ളതെന്നും റിസർവ് ബാങ്കിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു ഏതാണ്ട് 50, 000 കോടിയിലധികം രൂപ (ഏകദേശം 6.5 ബില്യൺ ഡോളർ).
വിദേശത്തേക്ക് അയച്ചത് എത്ര?
ഇന്ത്യക്കാരുടെ വിദേശ നാണ്യ വിനിമയ കണക്കുകളിലും ഈ സാമ്പത്തികവർഷം റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയത്. വിദേശത്തെ വിദ്യാഭ്യാസം, ബന്ധുക്കൾക്കുള്ള ചിലവുകൾ , സമ്മാനങ്ങൾ, നിക്ഷേപങ്ങൾ എന്നീ ഇനങ്ങളിൽ ഇന്ത്യക്കാർ ഇതുവരെ വിദേശങ്ങളിലേക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളറാണ്. ഇത് 2022 സാമ്പത്തിക വർഷത്തിൽ വിദേശത്തേക്ക് അയച്ച 19,610 മില്യൺ ഡോളറിന് അടുത്തെത്തിയിരിക്കുന്നു.
2018 സാമ്പത്തികവർഷം വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാർ വിദേശ നാണ്യ വിനിമയമായി പ്രതിമാസ ശരാശരി ഒരു ബില്യൺ ഡോളറിൽ താഴെ പണമയച്ചിരുന്നെങ്കിൽ, ഇന്ത്യക്കാർ ഇപ്പോൾ ഏകദേശം 2 ബില്യൺ ഡോളർ ഫോറിൻ എക്സ്ചേഞ്ചിനായി ചെലവഴിക്കുന്നു.
വിദ്യാഭ്യാസത്തിനുള്ള വിഹിതം
രാജ്യത്തിന് ഇപ്പോഴും പൂർണ്ണ മൂലധന അക്കൗണ്ട് കൺവേർട്ടിബിലിറ്റി ഇല്ല, എന്നാൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന്റെ വാർഷിക പരിധി ഓരോ പൗരനും 2,50,000 ഡോളർ ആണ്, ഇത് നാല് അംഗ കുടുംബത്തിന് 1 മില്യൺ ഡോളർ ആയി ആനുകൂല്യവും ലഭിക്കുന്നതിനാൽ മിക്ക ഇന്ത്യക്കാരും കൺവെർട്ടിബിലിറ്റിയുടെ മുഴുവൻ ആനുകൂല്യങ്ങളും ആസ്വദിക്കുന്നു.
യാത്രാവിഹിതം ഇക്കൊല്ലം ഇതുവരെ 51 % ആയി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, വിദേശത്ത് താമസിക്കുന്ന ബന്ധുക്കളെ പരിപാലിക്കാൻ ഇന്ത്യക്കാർ ചെലവഴിക്കുന്നത് തീരെ കുറവാണ്. ഈ വിഭാഗത്തിൽ പണമടയ്ക്കൽ വിഹിതം 2018 സാമ്പത്തിക വർഷത്തിൽ 26% ആയിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 15% ആയി കുറഞ്ഞു. ഇക്വിറ്റികളിലെ നിക്ഷേപത്തിനായി വിദേശത്തേക്ക് അയച്ച ഡോളറിന്റെ അളവ് കഴിഞ്ഞ അഞ്ച് വർഷമായി പ്രതിവർഷം 10 ബില്യൺ ഡോളറായി സ്ഥിരമായി തുടരുന്നു. വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ച പണത്തിന്റെ വിഹിതം 2023 സാമ്പത്തിക വർഷത്തിൽ കുറഞ്ഞു, കഴിഞ്ഞ പാദത്തിൽ സീസണൽ വിദ്യാഭ്യാസ പണമടയ്ക്കൽ ഉയർന്നതാണ് ഇതിന് കാരണം.
പിടിച്ചു കെട്ടാൻ സാമ്പത്തിക മന്ത്രാലയം
വിദേശ യാത്രകൾക്കുള്ള ചെലവ് വർദ്ധിക്കുന്നത് ഇന്ത്യയുടെ ഉപഭോഗ ആവശ്യകതയുടെ അടയാളമായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. ഈ അധിക പണമയക്കൽ പ്രവണതയെ പിടിച്ചുകെട്ടാനാണ് ഇന്ത്യൻ സാമ്പത്തിക മന്ത്രാലയവും ശ്രമിക്കുന്നത്.
പുതിയ നികുതി വ്യവസ്ഥ
എൽആർഎസിന് കീഴിലുള്ള എല്ലാ ചെലവുകൾക്കും സ്രോതസ്സിൽ നികുതി പിരിവിന്റെ 20% ബാധകമാക്കുന്നതിനാൽ വിദേശത്തേക്ക് പണമയക്കുന്നതിൽ ഇനിമുതൽ കുറവ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷയുണ്ട്. എന്നിരുന്നാലും, പണമടയ്ക്കലുകളുടെ പുതുക്കിയ നികുതി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ, പുതിയ നികുതി വ്യവസ്ഥയെ മറികടക്കാൻ ഇന്ത്യക്കാർ ശ്രമിക്കുമെന്നതിനാൽ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും വിദേശത്തേക്കുള്ള പണമൊഴുക്കിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് തന്നെ ഇന്ത്യൻ- വിദേശ ഫോറിൻ എക്സ്ചേഞ്ചു കൾ പ്രതീക്ഷിക്കുന്നു.
ബജറ്റിൽ പറയുന്നത്…..
പുതിയ കേന്ദ്ര ബജറ്റ് ഇങ്ങനെ വിദേശത്തേക്ക് പണമയയ്ക്കുന്നതിന് പുതിയ നികുതികളൊന്നും ചുമത്തുന്നില്ലെങ്കിലും, അയച്ച തുകയുടെ 20% മുൻകൂർ കിഴിവ് പണം അയക്കുന്നവരുടെ ക്യാഷ് ബാലൻസിൽ നിന്നും കുറയ്ക്കും. മാത്രമല്ല, തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് പണം അയക്കുന്നവർ, പ്രത്യേകിച്ച് വിരമിച്ച ആളുകൾ, അവർക്ക് നികുതി ബാധ്യത ഇല്ലായിരിക്കാം എന്നതിനാൽ, 20% നികുതി മുൻകൂറായി അടച്ച ശേഷം പിന്നീട് റീഫണ്ട് ക്ലെയിം ചെയ്യേണ്ടി വരും. ഇതൊരു മാറുന്ന ധനവിനിയോഗ സംസ്കാരമാണോ അതോ ഇന്ത്യക്കാരുടെതു ഒരു സാമ്പത്തിക അസ്ഥിരതയിലേക്കുള്ള പോക്കാണോയെന്നു 2022- 23 സാമ്പത്തിക വർഷത്തെ വിദേശ വിനിമയിടപാടുകൾ പൂർണമായും പരിശോധിച്ച ശേഷം മാത്രമാകും അവലോകനത്തിന് സാധ്യമാകുക.
The world has not yet fully recovered from the financial catastrophe. While everyone is putting in a strong effort to stabilize Indians have stunned other nations. Notwithstanding their financial limitations, Indians are not frugal when it comes to spending money on vacations abroad. In addition to this, Indians are sending a record amount of money abroad for investment and education purposes this fiscal year. It is anticipated that there would be a significant increase in the flow of money abroad in the current quarter and the following quarter as Indians attempt to navigate the new tax system in their nation.