- വ്യാവസായിക- കാർഷിക പദ്ധതിക്കായി സഹകരണ- വ്യവസായ വകുപ്പുകൾ കൈകോർക്കുന്നു
- സഹകരണമേഖലയിൽ 14 വ്യവസായ പാർക്കുകൾ- 8 എണ്ണം ഇക്കൊല്ലം
- ആദ്യം കോട്ടയത്തും എറണാകുളത്തും മാതൃകാ പാർക്കുകൾ
- ചുരുങ്ങിയത് 1000 ഏക്കറിൽ വ്യവസായങ്ങൾ ആരംഭിക്കുക ലക്ഷ്യം.
- ഓരോ പാർക്കിനും സർക്കാർ നൽകും ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ മൂന്നുകോടി രൂപ വരെ അടിസ്ഥാനസൗകര്യ വികസന ധനസഹായം -തിരിച്ചടവ് വ്യവസ്ഥയിൽ
- 950 വനിതാ സംഘങ്ങൾ ഇനി വ്യവസായ സംരംഭങ്ങൾ,
- ഒരു യുണിറ്റ് ഒരു ഉത്പന്നം.
- ബ്രാൻഡിങ്ങിനും പ്രൊഫഷണലിസത്തിനും വ്യവസായ വകുപ്പിന്റെ പിന്തുണ
- കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും , സഹകരണ സംരംഭകത്വം, കാർഷിക സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കുമായി തുടക്കത്തിൽ 5 കോടി രൂപ
സംസ്ഥാനത്തിന്റെ വ്യാവസായിക, കാർഷിക വളർച്ചക്ക് തങ്ങളുടേതായ കൈത്താങ്ങുമായി സംസ്ഥാന സഹകരണ മേഖല രംഗത്തെത്തുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സഹകരണ മേഖലയിൽ വ്യവസായ പാർക്ക് തുടങ്ങും.
കാർഷിക കേരളത്തിനായി സഹകരണമേഖലയുടെ ഏഴിനപദ്ധതിയും നടപ്പിലാക്കി തുടങ്ങി.
സംസ്ഥാനത്തെ സഹകരണ മേഖലയിൽ ഓരോ ജില്ലയിലും ഒരെണ്ണം എന്ന തരത്തിൽ 14 വ്യവസായ പാർക്കുകളാകും ആരംഭിക്കുക. സഹകരണ സംഘങ്ങളുടെ കൺസോർഷ്യങ്ങളിലൂടെ പാർക്കുകൾ വികസിപ്പിക്കും.. ഈ വർഷം എട്ട് പാർക്ക് പൂർത്തീകരിക്കും.
കോട്ടയം, എറണാകുളം ജില്ലകളിൽ മാതൃകാ പാർക്കുകൾ ആരംഭിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കർമപദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.
മൂന്നര വർഷത്തിനുള്ളിൽ 100 സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഓരോ പാർക്കിനും ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ മൂന്നുകോടി രൂപവരെ അടിസ്ഥാനസൗകര്യ വികസന ധനസഹായം തിരിച്ചടവ് വ്യവസ്ഥയിൽ സർക്കാർ നൽകും. ഇത് സഹകരണ സംഘങ്ങളുടെ വ്യവസായ പാർക്കുകൾക്കും നൽകും.
950 വനിതാ വ്യവസായ സഹകരണ സംഘങ്ങളെ നവീകരിച്ചും പുതിയ യൂണിറ്റുകൾ സ്ഥാപിച്ചും അവയെ വ്യവസായ സംരംഭങ്ങളാക്കി മാറ്റും.
ഒരു യൂണിറ്റ് ഒരു ഉത്പന്നം.
ബ്രാൻഡിങ്ങിനും പ്രൊഫഷണലിസത്തിനും വ്യവസായ വകുപ്പിന്റെ പിന്തുണ
950 വനിതാ വ്യവസായ സഹകരണ സംഘങ്ങളെ നവീകരിച്ചും പുതിയ യൂണിറ്റുകൾ സ്ഥാപിച്ചും വ്യവസായ സംരംഭങ്ങളാക്കി മറ്റും. ഇതിനായി സഹകരണ വകുപ്പ് സാമൂഹ്യ ഓഡിറ്റ് നടത്തും. തുടർന്ന് വ്യവസായ വകുപ്പിന്റെ സഹായത്തോടെ സംഘം ജീവനക്കാർക്കും സഹകാരികൾക്കും പരിശീലനം നൽകും. ആവശ്യമായ ഫണ്ട് സഹകരണ വകുപ്പ് ലഭ്യമാക്കും. നവീകരണവും പ്രൊഫഷണലിസവും ഉറപ്പാക്കാൻ വ്യവസായ വകുപ്പും സഹായിക്കും. യൂണിറ്റ് കുറഞ്ഞത് ഒരു ഉൽപ്പന്നം തയ്യാറാക്കും. ബ്രാൻഡിങ്ങിന് വ്യവസായ വകുപ്പിന്റെ പിന്തുണയുണ്ടാകും. മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയുടെ സൂപ്പർ മാർക്കറ്റുകളും സ്റ്റോറുകളുമെല്ലാം ഉപയോഗിക്കും. ജില്ലകളിൽ ഏകീകൃത കോ– -ഓപ്പ് മാർട്ടുകളുമുണ്ടാകും
കേരളത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി സഹകരണ വകുപ്പിന്റെ ഏഴിനപദ്ധതി കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു.
കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കൽ, ചില്ലറവിൽപ്പന എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യാധിഷ്ടിതമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.
സഹകരണ മേഖലയുടെ ഈ നൂതന പദ്ധതിക്കായി 2250.00 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സമഗ്ര കാർഷിക വികസന പദ്ധതി (550.00 ലക്ഷം രൂപ),കാർഷിക വായ്പാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ (250.00 ലക്ഷം രൂപ), കാർഷിക ഉൽപാദനം, കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, വിപണനം എന്നിവ സുഗമമാക്കൽ (250.00 ലക്ഷം രൂപ), ഗ്രാമീൺ മാർക്കറ്റുകൾ/ പച്ചക്കറി ശേഖരണ കേന്ദ്രങ്ങൾ എന്നിലെ പ്രോത്സാഹിപ്പിക്കൽ(110.00 ലക്ഷം രൂപ),
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് -സഹകരണ സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് (500.00 ലക്ഷം രൂപ),കാർഷിക വിപണന മേഖലയെ ശക്തിപ്പെടുത്തൽ (500.00 ലക്ഷം രൂപ), കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർഷക സേവനകേന്ദ്രം ശക്തിപ്പെടുത്തൽ(90.00 ലക്ഷം രൂപ) എന്നിങ്ങനെയാണ് തുക വിനയോഗിക്കുന്നത്.
നിലവിൽ കേരളത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യ്ത് പുറത്തിറക്കുന്ന പദ്ധതിയുണ്ട്. ഇതിലൂടെ 12 സംഘങ്ങളുടെ 28 ഉൽപ്പന്നങ്ങൾക്ക് കോപ്പ് കേരള ബ്രാൻഡിങ്ങ് സർട്ടിഫിക്കേഷൻ മാർക്ക് നൽകി കഴിഞ്ഞു. കൂടുതൽ ഉല്പന്നങ്ങൾക്ക് കോപ്പ് കേരള സർട്ടിഫിക്കേഷൻ മാർക്ക് നൽകുന്നതിനായുള്ള നടപടി സ്വീകരിച്ചു വരുകയാണന്നും സഹകരണ മന്ത്രി പറഞ്ഞു.
സഹകരണ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻമാർക്കായ കോപ്പ് കേരള എന്ന വ്യാപാര മാർക്കിനുള്ള മാർഗ്ഗരേഖ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതയുടെയുംഅടിസ്ഥാനത്തിൽ നൽകുന്ന സഹകർ സർട്ടിഫിക്കേഷൻമാർക്കായ കോപ്പ് കേരള എന്ന ട്രേഡ് മാർക്കിനും ഔട്ട് ലെറ്റുകളുടെ പേരായ കോപ്പ് മാർട്ടിനും എന്ന ഗ്രേഡ്നെയിമിനും 1999 ലെ ട്രേഡ് മാർക്സ് ആക്ട് പ്രകാരം സെൻട്രൽ ഗവൺമെന്റ് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ നിന്നും രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്.
The state’s cooperative sector is stepping up and making a contribution to the expansion of the state’s industrial and agricultural sectors. In all of the state’s districts, industrial parks will be established in the cooperative sector. The Seventh Kerala Cooperative Agricultural Sector Plan’s implementation has also begun.