രാജ്യത്ത്  2023  ജനുവരിയിൽ  മാത്രം ആധാർ ഓതന്റിക്കേഷൻ ഇടപാടുകൾ ഏകദേശം 200 കോടി എണ്ണം  പൂർത്തിയായിക്കഴിഞ്ഞു .

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ ആധാർ ഉടമകൾ 9,029.28 കോടി ആധികാരിക ആധാർ ഓതെന്റികേഷൻ  ഇടപാടുകൾ നടത്തിയിട്ടുണ്ട്. അതിൽ 200 കോടിയും ജനുവരിയിൽ സംഭവിച്ചുവന്നത്  രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. ഓതെന്റിഫികേഷൻ ഇടപാടുകളിൽ ഭൂരിഭാഗത്തിനും ബയോമെട്രിക് വിരലടയാളമാണ്  ഉപയോഗിച്ചത് .

 ബയോമെട്രിക് ഫിംഗർപ്രിന്റ് ഉപയോഗിച്ചാണ് ഭൂരിഭാഗം ഓതെന്റിഫികേഷൻ ഇടപാടുകളും നടപ്പിലാക്കിയതെങ്കിൽ, ഇപ്പോൾ  ഡെമോഗ്രാഫിക്, OTP ഓതെന്റിഫികേഷനും  നടക്കുന്നു.  ഇന്ത്യക്കാരുടെ  ദൈനംദിന ജീവിതത്തിൽ ആധാർ ഉപയോഗിച്ചുകൊണ്ടുള്ള ആധികാരിക ഇടപാടുകൾ കൂടി എന്നതിന് തെളിവായാണ് ഈ മാറ്റത്തിനെ കണക്കാക്കുന്നത്.

ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് ഓതെന്റിഫികേഷൻ  കൂടുത്താൽ ശക്തമാക്കുന്നതിനും  അതിലെ   കബളിപ്പിക്കൽ ശ്രമങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനുമായി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI ) പോരാളിയെ രംഗത്തിറക്കിയിട്ടുണ്ട് അധികൃതർ.  AI   അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI ) തിങ്കളാഴ്ച പുറത്തിറക്കി.

പുതിയ ടൂ-ഫാക്ടർ/ലെയർ ഓതെന്റിക്കേഷൻ  വിരലടയാളത്തിന്റെ സജീവത  (LIVENESS  ) സാധൂകരിക്കുന്നതിന് അധിക പരിശോധനകൾ ഉറപ്പു വരുത്തും . ഇത് ഓതെന്റിഫിക്കേഷനിലെ  കബളിപ്പിക്കൽ ശ്രമങ്ങളുടെ സാധ്യതകൾ കൂടുതൽ കുറയ്ക്കുന്നു. UIDAI  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI/ML ) അധിഷ്‌ഠിത സുരക്ഷാ സംവിധാനം പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പകർത്തിയ വിരലടയാളത്തിന്റെ സജീവത പരിശോധിക്കാൻ ഫിംഗർ മിനിട്ടിയയുടെയും ഫിംഗർ ഇമേജിന്റെയും സംയോജനമാണ് മെക്കാനിസം ഉപയോഗിക്കുന്നത്. ഇത് ആധാർ ഓതെന്റിഫികേഷൻ  ഇടപാടുകൾ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുമെന്ന് UIDAI അറിയിച്ചു.

2022 ഡിസംബർ അവസാനത്തോടെ, ആധാർ ഓതെന്റിഫിക്കേഷൻ  ഇടപാടുകളുടെ സഞ്ചിത എണ്ണം 88.29 ബില്യൺ കവിഞ്ഞു, പ്രതിദിനം ശരാശരി 70 ദശലക്ഷം ഇടപാടുകൾ. അവയിൽ ഭൂരിഭാഗവും വിരലടയാളം അടിസ്ഥാനമാക്കിയുള്ള ഓതെന്റിക്കേഷനാണ് .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version