Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പാചക വാതകത്തിൽ കൈ പൊള്ളിയോ ?
Instant

പാചക വാതകത്തിൽ കൈ പൊള്ളിയോ ?

News DeskBy News Desk3 March 2023Updated:4 March 20235 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗാർഹിക ഉപയോക്താക്കൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്‌ 350.5 രൂപയും വീതമാണ്‌ കൂട്ടിയത്‌.

  • ഇന്ധനവില തോന്നിയത് പോലെ കൂടില്ല, പരിസ്ഥിതി സൗഹൃദം
  • വീട്ടിലും സ്ഥാപനത്തിലും ഒരു പോലെ സ്ഥാപിക്കാം
  •  ബയോഗ്യാസിൽ നിന്നും പാചക ഇന്ധനം
  • ബയോഗ്യാസിൽ നിന്നും ജൈവ വളം
  •  ബയോഗ്യാസിൽ നിന്നും വൈദ്യുതി
  • ഇത് ആഗോള താപനം കുറയ്ക്കുന്നു
  • വനനശീകരണം കുറയ്ക്കുന്നു,
  • നിങ്ങളുടെ അടുക്കളയിൽ നിന്നും വിറകും പാചകവാതക സിലിണ്ടറും ഒഴിവാക്കുന്നു.

1 ക്യൂബിക് മീറ്റർ ബയോഗ്യാസിൽ നിന്നും 6 kwh ഊർജ്ജം ലഭിക്കും. അതായതു ആറ് യൂണിറ്റ് വൈദ്യുതിക്കു വേണ്ട ഊർജം.

ഗാർഹിക, വാണിജ്യ പാചകവാതകത്തിന്റെ വില ഒറ്റയടിക്ക്‌ കുത്തനെ കൂട്ടിയതോടെ അതിന്റെ പ്രത്യാഘാതം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും, ഭക്ഷണ സാധനങ്ങളുടെ വിലവര്ധനവിനും കാരണമാകുമെന്നതിൽ സംശയമില്ല. അപ്പോൾ സാധാരണക്കാരും ഇടത്തരക്കാരും വാണിജ്യ സ്ഥാപനങ്ങളും ചിന്തിക്കുന്നത് പ്രകൃതി ദത്തമായ പാചക വാതകം ലഭിക്കുന്ന മറ്റു ബദലുകളെ കുറിച്ചാണ്. ബയോഗ്യാസ് പ്ലാന്റുകൾ തന്നെയാകും അപ്പോൾ ഒന്നാമതായി മനസ്സിലേക്കോടിവരുക

കാരണം വാണിജ്യ സിലിണ്ടറിന്റെ വിലവർധന ചെറുകിട വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കും. ഹോട്ടൽ, ബേക്കറി, തട്ടുകട, കുടുംബശ്രീ ഹോട്ടൽ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന്‌ കാരണമാകും. പാചകവാതകം ഉപയോഗിക്കുന്ന, വീടുകൾ, ഹോട്ടലുകൾ, ഭക്ഷ്യ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ഉല്പാദന ചെലവ് കുതിച്ചുയരും, അത് ഭക്ഷണത്തിന്റെ വിലവര്ധനവിനും ഒപ്പം വിലക്കയറ്റത്തിനും കാരണമാകും. കുടുംബ, വ്യവസായ ബജറ്റിന്റെ താളംതെറ്റും. നിത്യേന രണ്ട്‌ സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കാവട്ടെ ദിവസം എഴുന്നൂറിനുമേൽ രൂപ ചെലവ്‌ കൂടും. ഇത്‌ മറികടക്കാൻ ഭക്ഷണസാധനങ്ങൾക്ക്‌ വിലവർധിപ്പിക്കേണ്ടിവരുമ്പോൾ അതും സാധാരണക്കാർക്ക്‌ തിരിച്ചടിയാകും.

എന്താണ് അതിനൊരു ബദൽ?

എന്ത് പരിഹാരമാർഗമാണ് കേരളത്തിന് പാചകവാതക സിലിണ്ടറുകളുടെ വിലക്കയറ്റത്തിൽ നിന്നും സാധാരണക്കാർക്ക് രക്ഷപെടാൻ നല്കാനാകുക?

ബദലുണ്ട്. ബയോഗ്യാസ്. നാമുണ്ടാക്കുന്ന ജൈവമാലിന്യങ്ങളെ പൂർണമായും സംസ്കരിച്ചു പാചകവാതകമാക്കി അടുക്കളയിൽ ഉപയോഗിക്കുമ്പോൾ അവിടെ ദൈനം ദിനം ലഭിക്കുന്നത് നമ്മുടെ അടുപ്പു കത്തിക്കുവാൻ വേണ്ട പരമാവധി ഊർജം തന്നെയാണ്.

പാചക വാതക സിലിണ്ടറിന്റെ ഈ കൂടിയ വിലകുറയുമോ?

വിലകുറയുമെന്ന പ്രതീക്ഷയിൽ ബദൽ ഊർജ മാര്ഗങ്ങളെക്കുറിച്ചു ഒരു വട്ടം കൂടി ചിന്തിക്കേണ്ടതുണ്ടോ?

ഇത് കൂടി അറിയണം.

പാചകവാതകത്തിന്റെ സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നത് എടുത്തുകളഞ്ഞിട്ടു വർഷങ്ങളായി. നേരത്തേ ഗാർഹിക ഉപയോക്താക്കൾ സിലിണ്ടർ എടുക്കുമ്പോൾ സബ്‌സിഡി കഴിച്ചുള്ള തുക നൽകിയാൽ മതിയായിരുന്നു. 2015ലാണ്‌ സബ്‌സിഡി തുക ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പരിഷ്‌കാരം കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌. എന്നാൽ 2020 ജൂണിൽ അറിയിപ്പുപോലുമില്ലാതെ ബാങ്ക്‌ അക്കൗണ്ടിൽ സബ്‌സിഡി നൽകുന്നത്‌ കേന്ദ്രം അവസാനിപ്പിച്ചു. അതുകൊണ്ടു തന്നെ ഇനിയും വില വർദ്ധിക്കുമെന്നതിന്റെ സൂചനയാണിത്. കേരളത്തിന്‌ വിലവർദ്ധനയുണ്ടാക്കുന്ന ബാധ്യത 4000 കോടിഎന്നതാണ് പ്രാഥമിക കണക്ക്.

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‌ 2021നുശേഷം 400 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്‌ കഴിഞ്ഞ ജനുവരി ഒന്നിന്‌ 25 രൂപ വില വർധിപ്പിച്ചിരുന്നു. കേരളത്തിലെ 80 ലക്ഷം കുടുംബങ്ങൾ വർഷം ശരാശരി പത്ത്‌ സിലിണ്ടർ വാങ്ങിയാൽ ഏകദേശം 4000 കോടി രൂപയോളം അധികമായി ചെലവാക്കേണ്ടിവരുമെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്കുകൂട്ടൽ.

വിലവർധനയോടെ ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്‌ വില 1103 രൂപയായി. മുംബൈയിൽ 1102.5 ഉം കൊൽക്കത്തയിൽ 1129ഉം ചെന്നൈയിൽ 1118.5 രൂപയുമായി. വാണിജ്യ സിലിണ്ടറിന്‌ ഡൽഹിയിൽ 2119.50, മുംബൈയിൽ 2071.5, കൊൽക്കത്തയിൽ 2221.5, ചെന്നൈയിൽ 2268 എന്നിങ്ങനെയാണ്‌ വില. 2021 ഫെബ്രുവരിയിൽ ഗാർഹിക സിലിണ്ടറിന്‌ 728.5 രൂപയായിരുന്നു വില. രണ്ടുവർഷത്തിനുള്ളിൽ കൂടിയത്‌ 382 രൂപ. വാണിജ്യ സിലിണ്ടറിന്‌ 556.50 രൂപയും കൂടി.

2001 മുതൽ ഗാർഹിക സിലിണ്ടറിന്റെ വില റോക്കറ്റ് പോലെ കുതിച്ചത് ഇപ്രകാരമാണ്.

  • 2021 ഫെബ്രുവരി 4-നു 25 രൂപ കൂടി സിലിണ്ടറിന് 728.50 രൂപയായി
  • ഫെബ്രുവരി 15 നു കൂടിയത് 50 രൂപ,സിലിണ്ടർ വില 778.50 രൂപ
  • ഫെബ്രുവരി 25 നു കൂടിയത് 25 രൂപ.
  • ഒക്ടോബർ 6 ആയപ്പൊഴേക്കും വില 909 രൂപയായി.

2022 ലും ആ യാത്ര തുടർന്നു. മാർച്ച് 22 ൽ 50 രൂപ, മെയ് 7 ൽ 50 രൂപ ,അപ്പോഴേക്കും സിലിണ്ടര് വില ആയിരം കടന്നു 1009 രൂപയായി. മെയ് 19 നു 3 .5 രൂപ കൂടെ വർധിച്ചു. ജൂലൈ 6 നും 50 രൂപ കൂടി 1062 രൂപയായി. പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് പ്രമാണിച്ചു കുറച്ചുകാലം ഈ വില തന്നെ തുടർന്നു ഇതാ 2023 മാർച്ച് 1 നുള്ള സമ്മാനമായി 50 രൂപ കൂടി വില 1112 രൂപയിൽ എത്തി നിൽക്കുന്നു.

വാണിജ്യ സിലിണ്ടറാകട്ടെ വില 2021 ജൂലൈയിൽ 80 രൂപ കൂടി 1567.50 രൂപയായിരുന്നു. ഓഗസ്റ്റിൽ 72.5/- സെപ്തംബർ – 74,50/-, ഒക്ടോബർ – 35.50/-, നവംബർ- 368/-, ഡിസംബറിൽ 102/- വരെ ഉയർന്നു വാണിജ്യ സിലിണ്ടർ വില 2013 രൂപയായി.

2022 മാർച്ചിൽ, 106.50/- രൂപ കൂടി, പിന്നീട് ഏപ്രിലിൽ 258.50/-, മെയ് 1 നു 103/-, മെയ് 19 നു 8.50/- എന്നിങ്ങനെ വില വർധിച്ചു .

2023 ജനുവരിയിൽ 25 രൂപ വർധിപ്പിച്ച ശേഷമാണ് ഇപ്പോൾ 351 രൂപ കൂടി കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2124 രൂപയും തിരുവനന്തപുരത്തു 2143 രൂപയും കോഴിക്കോട് 2153 രൂപയുമാണ് വർധിപ്പിച്ച വില

എന്താണ് പാചകവാതകത്തിന്റെ കൈപൊള്ളലിൽ നിന്നും പുറത്തുകടക്കാനുള്ള മാർഗം? മാർഗമുണ്ട്. ബയോഗ്യാസ്.

സർക്കാർ നൽകുന്ന സബ്‌സിഡിയും, മാർഗനിർദേശങ്ങളും പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ സ്ഥാപിച്ചു പരിപാലിക്കാവുന്ന സംവിധാനം തന്നെയാണ് ബയോഗ്യാസ്. ജൈവ മാലിന്യങ്ങൾ ഉണ്ടാകാത്ത വീടുകളോ സ്ഥാപനങ്ങളോ ഉണ്ടാകില്ല എന്നത് ഉറപ്പല്ലേ. നമ്മൾ മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിൽ അതി മിടുക്കരാണ്. എന്നാല മാലിന്യങ്ങൾ ഫലപ്രദമായി എങ്ങനെ സംസ്കരിക്കാമെന്നു എത്രപേർക്കറിയാം. സംസ്കരിക്കും പൂർണമായും. മാത്രമല്ല നിങ്ങളുടെ വീട്ടിലെ അല്ലേങ്കിയിൽ നിർമ്മാണകേന്ദ്രത്തിലെ പാചക വാതക ഇന്ധനമായി മാലിന്യത്തെ സംസ്കരിച്ചു പരിപൂർണമായും വിനിയോഗിക്കാം.

ഓക്സിജന്റെ അഭാവത്തിൽ അഴുകുന്ന മാലിന്യങ്ങളിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വാതകമാണ് ബയോഗ്യാസ്. ജൈവ വസ്തുക്കളിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വാതകമായതിനാൽ ഇതിനെ ജൈവ ഇന്ധനമായി കണക്കാക്കുന്നു.

 ബയോഗ്യാസിന്റെ പ്രയോജനങ്ങൾ

  •  ബയോഗ്യാസിൽ നിന്നും വൈദ്യുതി
  • ആഗോള താപനം കുറയ്ക്കുന്നു
  • വനനശീകരണം കുറയ്ക്കുന്നു,
  • നിങ്ങളുടെ അടുക്കളയിൽ നിന്നും വിറകും പാചകവാതക സിലിണ്ടറും ഒഴിവാക്കുന്നു.
  •  ബയോഗ്യാസിൽ നിന്നും വൈദ്യുതിയും ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു
  •  1 ക്യൂബിക് മീറ്റർ ബയോഗ്യാസിൽ നിന്നും 6 kwh ഊർജമാണ് ലഭിക്കുക . അതായതു ആറ് യൂണിറ്റ് വൈദ്യുതിക്കു വേണ്ട ഊർജം ഇതിൽ നിന്നുംലഭിക്കും.
  • ബയോഗ്യാസ് ഉപയോഗിച്ച് വിറകു ഉപയോഗിക്കാതെ, പാചകവാതക സിലിണ്ടറിൽ കൈപൊള്ളാതെ എളുപ്പത്തിൽ പാചകം ചെയ്യാനാകുന്നു. പുകയും ദുർഗന്ധവുമില്ല. ബയോഗ്യാസ് ഉപയോഗിക്കുക വഴി പാചകചിലവ് കുറയുന്നു.
  • കൂടാതെ ബയോഗ്യാസ് പ്ലാന്റ് എന്ന പൂർണമായും അടച്ച ഈ സംവിധാനം വഴി അഴുകൽ പ്രക്രിയ നടക്കുമ്പോൾ ലഭിക്കുന്ന ബയോഗ്യാസ് പൂർണമായും ഊർജ്ജമൂല്യമേറിയതും, സ്ലറി ജൈവവളമായി ഉപയോഗിക്കാവുന്നതുമാണ്
  • ബയോ ഗ്യാസിൽ പ്രധാനമായും മീഥേനും കാർബൺ ഡൈ ഓക്‌സൈഡും അടങ്ങിയിരിക്കുന്നു. മുനിസിപ്പൽ ഖരമാലിന്യത്തിലെ ജൈവ മാലിന്യം, കക്കൂസ് മാലിന്യം, മറ്റു അഴുകുന്ന ജൈവ അവശിഷ്ടങ്ങൾ എന്നിവയും ബയോഗ്യാസ് ഉല്പാദനത്തിന് ഉപയോഗിക്കാവുന്നവയാണ്.
  • ബാക്റ്റീരിയ, ഫങ്‌ഗസുകൾ, ആക്റ്റിനോമൈസീറ്റുകൾ തുടങ്ങിയ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മൂലം ജൈവമാലിന്യം അഴുകുകയും ബയോഗ്യാസ് ഉണ്ടാകുകയും ചെയ്യുന്നു

ബയോഗ്യാസ് പ്ലാന്റുകളുടെ പ്രസക്തി

നമ്മുടെ നഗരങ്ങളെയും നാട്ടിന്പുറങ്ങളെയും ഒരുപോലെ വൃത്തിഹീനമാക്കുന്നതിൽ വലിച്ചെറിയപ്പെടുന്ന ജൈവമാലിന്യങ്ങൾ. മുഖ്യ പങ്കു വഹിക്കുന്നു. ഈ മാലിന്യങ്ങൾ അഴുകുമ്പോൾ ഉണ്ടാകുന്നതു പ്രധാനമായും ആഗോളതാപനത്തിനു കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളായ മീഥെയ്നും കാർബൺ ഡൈ ഓക്‌സൈഡുമാണ്.

 ബയോഗ്യാസ് പാചകത്തിനായി കത്തിക്കുമ്പോൾ അത് അന്തരീക്ഷത്തിലെത്തുന്ന കാര്ബൺ ഡൈ ഓക്‌സൈഡായി മാറുന്നു . ഈ കാർബൺ ഡൈ ഓക്‌സൈഡ് യഥാർത്ഥത്തിൽ ചെടികൾ, മരങ്ങൾ എന്നിവയടങ്ങിയ ജൈവ വസ്തുക്കൾ അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യുന്ന കാർബൺ ഡൈ ഓക്‌സൈഡ് തന്നെയാണ്. ആയതിനാൽ അത് ആഗോള താപനത്തെ സഹായിക്കുന്നില്ല. അങ്ങനെ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനാകുന്ന ബയോഗ്യാസിന്റെ കഴിവും നിർണായകമാണ്.

ബയോഗ്യാസ് പ്ലാന്റിലെ കമ്പോസ്റ്റ് ഒന്നാംതരം ജൈവവവളം

രാസവളങ്ങളുടെ അമിതമായ ഉപയോഗം മണ്ണിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുകയും മണ്ണിന്റെ ഘടനയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പാരിസ്ഥിതിക പ്രേശ്നങ്ങൾ നിരവധിയാണ്.
സ്ലറിയിൽ നിന്നും സുരക്ഷിതമായ 100 %അണു മുക്തമായ ജൈവവളമാണ് ലഭിക്കുന്നത്. ഇത് രാസ കൃഷിയിൽ നിന്നും ജൈവകൃഷിയിലേക്കു വഴി തിരിയാൻ കർഷകരെ സഹായിക്കുന്നു.

There is little question that the unexpected spike in home and commercial cooking gas prices will have an impact on the cost of food and other essentials. The commoners, members of the middle class, and businesses consider different options for obtaining natural cooking gas. The first thing that comes to mind is a biogas plant. So small traders will suffer more as a result of the commercial cylinder price rise. Significantly impacted industries include hotels, bakeries, thattukada, and the Kudumbashree Hotel. The cost of food will go up as a result.

banner Bharat Gas biogas plant business cooking gas gas gas pipeline gasoline government how to build a biogas plant India Natural-Gas technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil