20 കോടി മുൻഗണനാ ഓഹരികൾ (preference shares ) ആണ് ഗ്രീൻഫോറസ്റ്റിന് അനുവദിച്ചത്. ഗ്രീൻഫോറസ്റ്റിന് TPREL-ൽ 6.06 ശതമാനം ഇക്വിറ്റി ഉണ്ട്. മുകളിൽ പറഞ്ഞ CCPS (Compulsorily Convertible Preference Shares) പരിവർത്തനം ചെയ്യുമ്പോൾ, അന്തിമ പരിവർത്തനത്തിലെ ഇക്വിറ്റി മൂല്യനിർണ്ണയത്തിന് വിധേയമായി ഗ്രീൻഫോറസ്റ്റിന് TPREL-ൽ 9.76-11.43 ശതമാനം ഓഹരികൾ കൈവശമുണ്ടാകും.
GreenForest-ൽ നിന്ന് 2,000 കോടി രൂപയുടെ രണ്ടാമത്തെയും അവസാനത്തെയും നിക്ഷേപം സ്വീകരിച്ചതിലൂടെ ടിപിആർഇഎല്ലിന് ഇപ്പോൾ മൊത്തം 4,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഈ ഇക്വിറ്റി ഇൻഫ്യൂഷൻ പൂർത്തിയാകുന്നത് TPREL-ന്റെ വളർച്ചാ പദ്ധതികളെ ത്വരിതപ്പെടുത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 20 GW റിന്യുവബിൾ അസറ്റ് പോർട്ട്ഫോളിയോയും ഊർജ്ജ വിപണിയിൽ മുൻനിര സ്ഥാനവും കൈവരിക്കാൻ ടാറ്റ ഗ്രൂപ്പിന് കീഴിലുളള കമ്പനി ലക്ഷ്യമിടുന്നു.
പുനരുപയോഗ ഊർജ്ജ ബിസിനസ്സിലേക്ക് 4,000 കോടി രൂപയുടെ (525 മില്യൺ ഡോളർ) മൂലധന നിക്ഷേപം പൂർത്തീകരിക്കുന്നത് അടുത്ത തലത്തിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പ്രസ്താവനയിൽ പറഞ്ഞു. സുസ്ഥിര ഭാവിക്കായി കുറഞ്ഞ കാർബൺ സൊല്യൂഷനുകൾ വഴി കൂടുതൽ ഊർജ സ്ഥിരത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ ഇത് ടാറ്റാ പവറിനെ സഹായിക്കുകയും ചെയ്യും.
Tata Power Renewable Energy Ltd (TPREL) has received a Rs 2,000 crore investment from GreenForest New Energies Bidco, which includes an allocation of 20 crore preference shares to the latter. TPREL received the second and final round of investment of Rs 2,000 crore from GreenForest and successfully allotted 20 crore Compulsorily Convertible Preference Shares (CCPS) at a face value of Rs 100 each at par, totalling Rs 2,000 crore on a preferential basis to GreenForest.