Technopark ലും US ലെ സാൻഫ്രാൻസിസ്കോയിലുമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്‌റ്റ് എഞ്ചിനീയറിങ്ങ് സേവന സ്ഥാപനമായ Perfomatix 10 വര്‍ഷത്തിലേറെയായി ഫുള്‍-സ്റ്റാക്ക് എഞ്ചിനീയറിംഗ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, മെഷീന്‍ ലേണിംഗ്, ഐ.ഒ.ടി, യു.എക്‌സ്/ യു.ഐ ഡിസൈന്‍, ക്ലൗഡ് തുടങ്ങിയ സേവനങ്ങളാണ് നടത്തിവരുന്നത്.
ഏറ്റെടുക്കലിനുശേഷം നിലവിലുള്ള സേവനങ്ങളോടൊപ്പം പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ്, ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ എന്നിവയിലും മറ്റും ഇന്ത്യ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറിലധികം Perfomatix ജീവനക്കാര്‍ VRIZE ന്റെ ഭാഗമാകും. 2020ല്‍ തുടങ്ങിയ VRIZE ല്‍ നിലവില്‍ നാനൂറോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് കഴിഞ്ഞിറങ്ങിയ ഹരീഷ് മോഹൻ, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബി.ടെക് നേടിയ ലിജു പിള്ള, ഹിരൺ റാം, സിങ്കപ്പൂരിലുള്ള സൂരജ് ജയരാമൻ എന്നിവർ ചേർന്ന് 2013-ൽ തുടങ്ങിയ കമ്പനിയാണ് perfomatix.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 500 ജീവനക്കാരെ കൂടി പുതുതായി നിയമിക്കാനൊരുങ്ങുകയാണ് Perfomatix- VRIZE. Perfomatix ന്റെ സ്ഥാപകർ ഉൾപ്പെടെ നിലവിലുള്ള ജീവനക്കാരെ പുതിയ കമ്പനിയുടെ ഭാഗമായി നിലനിർത്തും.
തൊഴില്‍ സംസ്‌കാരം, ജോലി രീതികള്‍ തുടങ്ങിയവയിലെ സമാനതകള്‍ കണക്കിലെടുക്കുമ്പോൾ Perfomatix VRIZE ന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് ഈ ഏറ്റെടുക്കലിലേക്ക് എത്തിയതെന്ന് VRIZE ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മലോയ് റോയ് പറഞ്ഞു.
അതിവേഗ വളര്‍ച്ച കൈവരിക്കുകയും മൂല്യം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു ലോകോത്തര പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് സ്ഥാപനമായി മാറുക എന്ന Perfomatix ന്റെ ദീര്‍ഘകാല ലക്ഷ്യ പൂര്‍ത്തീകരണമാണ് ഈ ഏറ്റെടുക്കലിലൂടെ സാധ്യമായതെന്ന് Perfomatix ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരീഷ് മോഹന്‍ പറഞ്ഞു. ഡിജിറ്റല്‍, ഡാറ്റാ മേഖലയിലുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിൽ പുതിയ വികസനം ഞങ്ങൾക്ക് പ്രചോദനമാകും. കൂടാതെ Perfomatix ടീം അംഗങ്ങള്‍ക്ക് വലിയ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
US-based VRIZE has acquired Kerala’s leading IT services company Perfomatix. Perfomatix, a product engineering services firm based in Technopark and San Francisco, US, has been providing full-stack engineering, mobile app development, machine learning, IoT, UX/UI design and cloud services for over 10 years.