വെള്ളിയാഴ്ച നടന്ന Andhra Global Investors Meet ൽ കരൺ അദാനി ഒപ്പുവച്ചത് Adani Green Energy യുടെ 21,820 കോടി രൂപയുടെ നിക്ഷേപവും 14,000 തൊഴിലവസരങ്ങളും സംബന്ധിച്ച 2 ധാരണാ പത്രങ്ങളിൽ.
പ്രതിവർഷം 10 ദശലക്ഷം ടൺ സംയോജിത ശേഷി (MTPA) യുള്ള രണ്ട് സിമന്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതും , 15,000 മെഗാ വാട്ട് (Mw) പുനരുപയോഗിക്കാവുന്ന പവർ പ്രോജക്റ്റ്, 400-Mw ഡാറ്റാ സെന്റർ, തുറമുഖ മേഖലയിലെ ശേഷി 100 ദശലക്ഷം മെട്രിക് ടൺ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, പവർ, ഭക്ഷ്യ എണ്ണ, ഡാറ്റാ സെന്ററുകൾ തുടങ്ങി ഒന്നിലധികം മേഖലകളിൽ Adani Group സജീവമാണെന്ന് Adani Ports & SEZ-ന്റെ CEO കൂടിയായ കരൺ അദാനി പറഞ്ഞു.
ആന്ധ്രാ സർക്കാർ പറയുന്നതനുസരിച്ച്, Adani Green Energy ഏകദേശം 21,820 കോടി രൂപയുടെ നിക്ഷേപവും 14,000 തൊഴിലവസരങ്ങളും ഉൾപ്പെട്ടേക്കാവുന്ന രണ്ട് ധാരണാപത്രങ്ങളിൽ (MoU ) ഒപ്പുവച്ചു. കൃഷ്ണപട്ടണം, ഗംഗാവരം എന്നിവിടങ്ങളിലെ നിലവിലുള്ള രണ്ട് തുറമുഖങ്ങളിൽ ശേഷി ഇരട്ടിയാക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് കരൺ അദാനി പറഞ്ഞു. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വികസനത്തിനുള്ള Andhra യുടെ കാഴ്ചപ്പാടിനോടു Adani Goup ന്റെ പ്രതിബദ്ധത തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുമെന്നും കരൺ അദാനി ഉറപ്പു നൽകിയിട്ടുണ്ട്.
നിലവിൽ, പ്രതിവർഷം 100 ദശലക്ഷം മെട്രിക് ടൺ ശേഷിയുള്ള രണ്ട് വലിയ സ്വകാര്യ തുറമുഖങ്ങളാണ് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിൽ നടത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവയുടെ ശേഷി 100 MMT കൂടി കൂട്ടിച്ചേർക്കാനും ഈ തുറമുഖങ്ങളെ വ്യാവസായിക തുറമുഖ നഗരങ്ങളാക്കി മാറ്റാനും Adani Group ലക്ഷ്യമിടുന്നു
വെള്ളിയാഴ്ച Adani Group പ്രഖ്യാപിച്ച 15,000 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന വൈദ്യുതി പദ്ധതികൾ അനന്തപൂർ, കടപ്പ, കുർണൂൽ, വിശാഖപട്ടണം, വിജയനഗരം ജില്ലകളിലും ഏതാനും വർഷങ്ങൾക്കുള്ളിൽ നിലവിൽ വരും.
കരൺ അദാനി പ്രഖ്യാപിച്ച മറ്റൊരു മെഗാ നിക്ഷേപം സിമന്റിലായിരുന്നു. വരും വർഷങ്ങളിൽ ഞങ്ങളുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അംബുജയും എസിസി സിമന്റും കടപ്പയിലും നദിക്കുടിയിലും പ്രതിവർഷം 10 ദശലക്ഷം ടൺ ശേഷിയുള്ള രണ്ട് പ്ലാന്റുകൾ സ്ഥാപിക്കുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
- Andhra യുടെ പുതിയ എക്സിക്യൂട്ടീവ് തലസ്ഥാനമായ വിശാഖപട്ടണത്ത് 400 MW ഡാറ്റാ സെന്റർ സ്ഥാപിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ പദ്ധതികൾ കൂടുതൽ നിക്ഷേപം കൊണ്ടുവരിക മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
- 18,000-ത്തിലധികം നേരിട്ടും 54,000-ലധികം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിച്ച Adani Group ഇതിനകം Andhraയിൽ നിക്ഷേപിച്ച 20,000 കോടി രൂപയ്ക്ക് പുറമേയാണ് ഈ പദ്ധതികൾ.
Karan Adani promised mega investments by his group in Andhra Pradesh at the state’s investor forum on Friday, in what is seen as the Adani family’s first significant public appearance since the Hindenburg incident. This includes the construction of two cement plants with a combined capacity of 10 million tonnes per annum (MTPA), a 15,000-megawatt (Mw) renewable power project, a 400-Mw data centre, and plans to increase port capacity by 100 million metric tonnes.