എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകളുടെ നേതൃത്വത്തിലാണ് ഈ നിക്ഷേപ തുക സമാഹരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷൻ സംഘടിപ്പിച്ച ആറാമത് സീഡിംഗ് കേരള സമ്മിറ്റിലാണ് ഫണ്ടിന്റെ പ്രഖ്യാപനം ഉണ്ടായത്. സോഹോ ഗ്രൂപ്പിന്റെ സിഇഒ ശ്രീധര്‍ വേമ്പു, സോഹോ ഗ്രൂപ്പ് സഹസ്ഥാപകന്‍ ടോണി തോമസ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ അനീഷ് അച്യുതന് തുടങ്ങി യൂണികോൺ സ്റ്റാർട്ടപ്പുകളുടെ മൈധാവികളും നിക്ഷേപകരും ഉച്ചകോടിയിൽ സംസാരിച്ചു.
സര്‍വകലാശാലകളും വ്യവസായ ലോകവും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കണമെന്ന അഭിപ്രായം വന്നത് വരും ദിവസങ്ങളിൽ കേരളത്തിലെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തെ വലിയ രീതിയിൽ സ്വാധിനിക്കുമെന്ന് കരുതാം.
സ്പാര്‍ക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി എട്ടു കോടി രൂപ, കേരള എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി അഞ്ച് കോടി രൂപ, ഫീനിക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ നേതൃത്വത്തില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലായി മൂന്നര കോടി രൂപ, ജിഎസ് എഫ് ആക്സിലറേറ്റര്‍ 40 ലക്ഷം രൂപ, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ ചേര്‍ന്ന് അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലായി ഒന്നര കോടി രൂപ എന്നിങ്ങനെയാണ് സീഡിംഗ് കേരള ഉച്ചകോടിയിൽ നിക്ഷേപം പ്രഖ്യാപിച്ചത്.
സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് നിക്ഷേപകരിൽ അവബോധം നല്‍കുന്നതിനും നിക്ഷേപവഴികള്‍ തുറന്നിടുന്നതിനുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സീഡിംഗ് കേരള സംഘടിപ്പിക്കുന്നത്. കേരളം ഇലക്ട്രോണിക്സ് വിപ്ലവമാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ് യുഎം CEO അനൂപ് അംബിക പറഞ്ഞു. ഐടി സേവന മേഖലയ്ക്കൊപ്പം ഐടി അധിഷ്ഠിത ഉത്പന്നങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ വർഷം മലയാളി സ്റ്റാർട്ടപ്പുകൾ നേടിയത് 2000 കോടി രൂപ
കഴിഞ്ഞ വര്‍ഷം മലയാളികൾ ഫൗണ്ടർമാരായ സ്റ്റാര്‍ട്ടപ്പുകള്‍ 2000 കോടി രൂപയോളം ഫണ്ടിംഗ് നേടിയിട്ടുണ്ട്. സാസ് സെക്ടറിലാണ് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ, 41.7 ശതമാനം. ഹാര്‍ഡ് വെയറില്‍ 20.8 ശതമാനവും, എഐ, ഫിന്‍ടെക്, എജ്യുടെക്, ഹെല്‍ത്ത്കെയര്‍ എന്നിവയില്‍ 8.3 ശതമാനം സ്റ്റാര്‍ട്ടപ്പുകളുമുണ്ട്. ഡിടുസി വിഭാഗത്തില്‍ 4.2 ശതമാനം സ്റ്റാര്ട്ടപ്പ്സംരംഭങ്ങളാണ് കേരളത്തിനുള്ളത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപനവും സീഡിംഗ് കേരളയില്‍ നടന്നു. നിക്ഷേപക സ്ഥാപനമായ 100 എക്സ് വിസി സ്ഥാപകന്‍ സഞ്ജയ് മേത്ത, സീമെന്‍സ് വൈസ്പ്രസിഡന്റ് അമൃത വേണുഗോപാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍ക്കാര്‍-വ്യവസായ-വിദ്യാഭ്യാസ-കോര്‍പറേറ്റ് മേഖലയിലെ പ്രതിനിധികള്‍ പങ്കെടുത്ത സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റും സീഡിംഗ് കേരളയുടെ ഭാഗമായി നടന്നു. ഉച്ചകോടിയുടെ രണ്ടാം ദിനം ഇൻവെസ്റ്റർ കഫെയിൽ, തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളുടെ മാരത്തോൺ പിച്ചിംഗ് സെഷനും ഉണ്ടായിരുന്നു.
Kerala’s efforts to boost its startup ecosystem received a major boost today when nascent companies in the state received assurances of investments worth Rs 18.4 crore, turning a new chapter in the government’s efforts to create a dynamic early-stage ecosystem. At the ‘Seeding Kerala’ conclave organized by the Kerala Startup Mission (KSUM), Kozhikode-based Sparks Angel Network announced bringing in investment of Rs 8 crore in the state’s startups, while Kerala Angel Network pegged its figure at Rs 5 crore.
Phoenix Angels said it was investing Rs 3.5 crore, and another Rs 1.45 crore was set to come from a pool led by startup founders. GSF Accelerator revealed it would invest Rs 40 lakh in 2018-founded Humblx, a real estate startup based in Kochi. KSUM CEO Anoop Ambika said Kerala’s warranted an “electronics revolution” where startups will channel their energies more towards IT-enabled products as well as services in place of the brick-and-mortar industry. Sanjay Mehta of 100X.VC delivered the keynote address. Zoho Corp’s Tony Thomas and Seimens Vice-President Amrutha Venugopal also spoke. KSUM Project Director Karthika Parasuram proposed thanks.