Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അദാനിക്ക് എന്തിന് പണം കൊടുത്തു? ജെയിൻ എല്ലാം തുറന്ന് പറയുമോ?
Events

അദാനിക്ക് എന്തിന് പണം കൊടുത്തു? ജെയിൻ എല്ലാം തുറന്ന് പറയുമോ?

News DeskBy News Desk9 March 2023Updated:9 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അദാനി ഗ്രൂപ്പിൽ നടത്തിയ 15,446 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് GQG ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ രാജീവ് ജെയിൻ ഈ ആഴ്ച നിക്ഷേപകർക്ക് മുന്നിൽ വിശദീകരിക്കും.

GQGയുടെ (GQG Partners) ചെയർമാനും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ രാജീവ് ജെയിൻ (Rajiv Jain) ഈയാഴ്ച ഓസ്‌ട്രേലിയയിലെ ഇടപാടുകാരെയും നിക്ഷേപകരെയും കാണുകയും ഗൗതം അദാനിയുടെ സാമ്രാജ്യത്തിലെ നിക്ഷേപത്തിന് പിന്നിലെ കമ്പനിയുടെ യുക്തി വിശദീകരിക്കുകയും ചെയ്യുമെന്ന്  കമ്പനി പ്രസ്താവനയിൽ പറഞ്ഞു.  2021-ൽ കമ്പനി ഓസ്ട്രേലിയയിൽ ലിസ്റ്റ് ചെയ്‌തതിനുശേഷം രാജീവ് ജെയ്‌നിന്റെ ആദ്യ ഓസ്‌ട്രേലിയൻ സന്ദർശനമാണിത്.

GQG പാർട്‌ണേഴ്‌സ്, നാല് അദാനി ഗ്രൂപ്പ് കമ്പനികളിലായി 15,446 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്  (Adani Green Energy Ltd), അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (Adani Transmission Ltd), അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (Adani Enterprises Ltd), അദാനി പോർട്ട്സ് (Adani Ports and Special Economic Zone Ltd) എന്നിവയിലാണ് GQG നിക്ഷേപം നടത്തിയത്.

സെക്കൻഡറി മാർക്കറ്റ് ബ്ലോക്ക് ഡീലുകൾ വഴിയാണ് ഇടപാട് നടന്നത്. ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് (Jefferies India Private Limited) ഇടപാടിന് ഇടനിലക്കാരനായത്.  യുഎസിലെ ഫ്ലോറിഡ ആസ്ഥാനമായുള്ള  ബൊട്ടീക്ക് നിക്ഷേപ സ്ഥാപനമാണ് GQG പാർട്‌ണേഴ്‌സ്. മ്യൂച്വൽ ഫണ്ടുകൾ, സ്വകാര്യ ഫണ്ടുകൾ, പബ്ലിക് ഏജൻസികൾ, സോവറിൻ ഫണ്ടുകൾ തുടങ്ങി ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി  GQG ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം ചെയ്യുന്നു.

കഴിഞ്ഞയാഴ്ച ഓപ്പൺ‌ മാർക്കറ്റിലൂടെ എസ്ബി അദാനി ഫാമിലി ട്രസ്റ്റ് (SB Adani Family Trust) നാല് ഗ്രൂപ്പ് സ്ഥാപനങ്ങളിലുമായി ഏകദേശം 21 കോടി ഓഹരികൾ വിറ്റു. അദാനി ട്രാൻസ്മിഷന്റെ 2.84 കോടി ഓഹരികൾ ഒന്നിന് 668.4 രൂപ നിരക്കിൽ  1,898 കോടി രൂപക്ക് GQG പാർട്‌ണേഴ്‌സ് വാങ്ങി.  3.87 കോടി ഷെയറുകൾ‌ അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ  5,460 കോടിക്ക് വാങ്ങി. 8.86 കോടി ഷെയറുകൾ അദാനി പോർട്ട്സിൽ 5,282 കോടി രൂപയ്ക്കാണ് വാങ്ങിയത്.  5.56 കോടി ഓഹരികൾ അദാനി ഗ്രീൻ എനർജിയിൽ 2,806 കോടി രൂപയ്ക്കാണ് വാങ്ങിയത്.

ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ചിന്റെ നിർണായക റിപ്പോർട്ട് വന്നതോടെ ഉണ്ടായ 135 ബില്യൺ ഡോളറിന്റെ സ്റ്റോക്ക് നഷ്ടത്തിന്  ശേഷം അദാനി ഗ്രൂപ്പിലെ ആദ്യത്തെ പ്രധാന നിക്ഷേപമാണിത്. നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകർ അദാനി ഓഹരികളിൽ നിന്ന് പൂർണമായി എക്സിറ്റ് ചെയ്ത സമയത്താണ്  GQG-യുടെ ഓഹരി വാങ്ങൽ.

GQG Investments’ Rajeev Jain will inform investors this week about its Rs 15,446 crore investment in the Adani Group.GQG (GQG Partners) chairman and chief investment officer Rajiv Jain will meet with customers and investors in Australia this week to discuss the business’s reasoning for investing in Gautam Adani’s enterprise, according to a statement from the company. Rajeev Jain will be visiting Australia for the first time since the firm was listed in Australia in 2021.

adani adani group banner business Channel I Am India Investment technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil