വനിത ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി ധാരാളം പദ്ധതികളും പരിപാടികളും രാജ്യത്തിൻ്റെ വിവിധ ഭാഗ്ങ്ങളിൽ നടന്നിരുന്നു. എന്നാൽ ഭാര്യമാർക്കായി വ്യത്യസ്തമായ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് GAIL (INDIA) LTD . 

GAIL Abha എന്ന പേരിൽ    ഒരു ഇക്യുബേഷൻ സെൽ രൂപീകരിച്ചുകൊണ്ടാണ്   30 ആഴ്ച നീണ്ടു നിൽക്കുന്ന  5 തലങ്ങളുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത് . GAIL (INDIA) LTD ജീവനക്കാരുടെ ഭാര്യമാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ വളർത്തുന്നതിനു വേണ്ടിയും സ്വന്തമായി ഒരു സംരംഭം തുടങ്ങുവാൻ അവരെ സഹായിക്കുന്ന രീതിയിലുള്ള അടിസ്ഥാന വിവരങ്ങൾ  നൽകുകയും ചെയ്യുക  എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം . ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഡയറക്ടർ (ഫിനാൻസ്)ദീപക് ഗുപ്ത, ഗെയിലിന്റെ പ്രഥമ വനിത ശകുൻ ഗുപ്ത, ഡയറക്ടർ (പ്രോജക്ട്സ്) ആയുഷ് ഗുപ്ത, ഡയറക്ടർ (എച്ച്ആർ) എന്നിവരുടെയും അവരുടെ ഭാര്യമാരുടെയും സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കമിട്ടത്.  

  ഗെയിൽ ജീവനക്കാരുടെ വിദ്യാസമ്പന്നരായ ഭാര്യമാർക്ക് പലപ്പോഴും അവരുടെ കഴിവുകൾ വേണ്ടും വിധം ഉപയോഗിക്കുവാനുള്ള ഒരു അവസരം കിട്ടുന്നില്ല എന്ന കണ്ടെത്തലാണ് ഗെയിൽ ആഭയുടെ പിറവിക്കു കാരണം. ഭാര്യമാർക്ക്  അത്തരം അവസരമൊരുക്കുവാനും സംരംഭകത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് വരാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് GAIL Abha യുടെ ലക്ഷ്യം. ആദ്യ ആഴ്‌ചകൾ സംരംഭകത്വ വർക്ക്‌ഷോപ്പുകളും  ബൂട്ട്‌ക്യാമ്പുകളും ആയിരിക്കും , ഇത് അവരെ ക്രിയാത്മകമായ ആശയങ്ങൾ കണ്ടെത്തുവാനും  അവതരിപ്പിക്കുവാനും സഹായിക്കും .

ഇവരുടെ മികച്ച ആശയങ്ങൾ അവതരണങ്ങളിലൂടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടും, തുടർന്ന് 21 ആഴ്‌ച കൊണ്ട് തിരെഞ്ഞെടുത്ത  ബിൽഡിംഗ് ആശയങ്ങൾ ബിസിനസ്സിലേക്ക് നയിക്കും. ഈ കാലയളവിൽ, രണ്ടാഴ്ചയിലൊരിക്കൽ ഹാൻഡ് ഹോൾഡിംഗ് സെഷനുകൾ നടത്തുകയും, സീഡ്-ഫണ്ടിംഗ്, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് തുടങ്ങിയ സൗകര്യങ്ങൾ എന്നിവയിൽ മെന്റർഷിപ്പും സഹായവും നടത്തും

On the occasion of Women’s Day, many projects and programs were organized for women in different parts of the country. GAIL (INDIA) LTD has come up with a different plan for wives. A 30-week 5-phase program is being organized by forming an incubation cell called GAIL Abha.

.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version