കാർഷിക ധനസഹായത്തിന് ആധാർ നിർബന്ധമാണ്, ആധാർ SMS വഴി ലോക്ക് ചെയ്യാമോ?

പിഎം-കിസാന്‍ സമ്മാൻ നിധി പദ്ധതി (PM-Kisan Samman Nidhi Yojana) ഏകദേശം 80 ദശലക്ഷം കര്‍ഷകര്‍ക്കാണ്‌  പ്രയോജനപ്പെട്ടത്. പതിമൂന്നാം ഗഡുവായി 16,800 കോടി രൂപ പദ്ധതി സഹായമായി ഇതുവരെ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്. കർഷകന്റെ ആധാറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി സഹായം നിശ്ചയിക്കുകയും വിതരണം ചെയ്യുന്നതും.  

കേന്ദ്ര സർക്കാർ  പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി PM-Kisan Samman Nidhi Yojana പദ്ധതിയിൽ രജിസ്റ്റിർ ചെയ്ത എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഈ സ്കീമിന് വേണ്ടിയുള്ള മൊത്തം വാർഷിക ചെലവ് പ്രതീക്ഷിക്കുന്നത്  75,000 കോടിയാണ്.

അതേസമയം, പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജനയിൽ രജിസ്റ്റർ  ചെയ്ത സമയത്തു കർഷകന്റെ പേര് വിവരങ്ങളിൽ  എന്തെങ്കിലും ചെറുതോ വലുതോ ആയ തെറ്റുകള്‍ ഉണ്ടെങ്കില്‍, ഈ പദ്ധതിയുടെ തുക ലഭിക്കാതെ വരാം.

പദ്ധതിയുടെ ഡാറ്റാബെയ്‌സിൽ നിങ്ങളുടെ പേര് മാറ്റാനും എഡിറ്റ് ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കില്‍ അത് കർഷകന്റെ ആധാര്‍ അനുസരിച്ച്‌ വേണം മാറ്റാന്‍. ആധാറിലേതു വ്യക്തിഗത വിവരങ്ങളാണ്. രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയും ഇപ്പോൾ  ആധാറാണ് . ആ വിവരങ്ങൾ ചോരാതെയും നോക്കേണ്ടത് അത്യാവശ്യമാണ്. വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ വഴി ഒരു  എസ് എസ് എം എസ്സിലൂടെ (SMS) ആധാര്‍ കാര്‍ഡുകള്‍  ലോക്ക് ചെയ്യാം

കർഷകന്റെ വിവരങ്ങൾ  പിഎം-കിസാന്‍ പദ്ധതിയിൽ ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?

  • പിഎം-കിസാന്‍ പദ്ധതി ഔദ്യോഗിക വെബ്സൈറ്റ് https://pmkisan.gov.in സന്ദര്‍ശിക്കുക.
  • Farmers Corner ല്‍ Change Beneficiary Name as per Aadhaar ക്ലിക് ചെയ്യുക.
  • ഇനി ആധാര്‍ നമ്പറും  മറ്റ് വിവരങ്ങളും നല്‍കുക. ഇതിനുശേഷം, ഡാറ്റാബേസില്‍ സേവ് ചെയ്യുമ്പോൾ പേര് മാറ്റാന്‍ നിങ്ങളോട് ആവശ്യപ്പെടും. ആധാര്‍ ഡാറ്റാബേസില്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍, നിങ്ങള്‍ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടണം
  • അടുത്ത ഘട്ടത്തില്‍, രജിസ്ട്രേഷന്‍ നമ്പർ, കര്‍ഷകന്റെ പേര്, മൊബൈല്‍ നമ്പര്‍, ഉപജില്ല, ഗ്രാമം, ആധാര്‍ നമ്പർ എന്നിവ നല്‍കുക.
  • തുടര്‍ന്ന് കെ വൈ സി (KYC) അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ആധാര്‍ അനുസരിച്ച്‌ നിങ്ങളുടെ പേരും ജനനത്തീയതിയും മറ്റ് വിവരങ്ങളും ഇവിടെ അപ്ഡേറ്റ് ചെയ്യാം. തുടര്‍ന്നുള്ള പ്രക്രിയയില്‍, ആധാര്‍ സൈഡിംഗ് പരിശോധിക്കും. ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അത് ബന്ധിപ്പിക്കാന്‍ നിര്‍ദേശിക്കും.
  • എല്ലാ കർഷക കുടുംബങ്ങൾക്കും പിഎം-കിസാൻ ധനസഹായം ലഭിക്കും. പക്ഷെ അവർ കൃഷിയോഗ്യമായ ഭൂമിയുള്ളവരായിരിക്കണം . ശരിയായ വിള ആരോഗ്യവും ഉചിതമായ വിളവും ഉറപ്പാക്കുന്നതിന് കർഷകരുടെ സാമ്പത്തിക ഭദ്രതയാണ് പദ്ധതി ലക്ഷ്യമിടുന്നത് .
  • തങ്ങളുടെ ആധാർ ദുരുപയോഗം  ചെയ്യാതിരിക്കുവാനും  കർഷകർ അടക്കം എല്ലാവരും ശ്രദ്ധിക്കണം.  അത് എങ്ങനെ എന്ന് നോക്കാം.

 വെർച്വൽ ഐഡന്റിഫിക്കേഷൻ വഴി ആധാർ നമ്പർ ലോക്ക് ചെയ്യുന്നത് എങ്ങനെ ?
ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് വഴി അവരുടെ ആധാര്‍ നമ്ബറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും.
ഇന്ത്യന്‍ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതിനാല്‍ തന്നെ രാജ്യത്തെ എല്ലായിടങ്ങളിലും ഐഡന്റിറ്റി കാര്‍ഡായി ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. അതായത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുതല്‍  ആധാര്‍ കാര്‍ഡ് തീർച്ചയായും ഉണ്ടായിരിക്കണം.  തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാര്‍ കാര്‍ഡില്‍ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകള്‍ തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകള്‍ ഉളപ്പടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.

ആധാറില്‍ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ ധാരാളം ഉള്ളതിനാല്‍, ആധാര്‍ എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ പലര്‍ക്കും ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് വഴി അവരുടെ ആധാര്‍ നമ്പറുകൾ  ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

ആധാര്‍ നമ്പർ  ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇങ്ങനെ ലോക്ക് ചെയ്ത കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളുടെ ആധാര്‍ നമ്പർ  ഉപയോഗിക്കാനോ അതിലൂടെ പരിശോധന നടത്താനോ കഴിയില്ല. ഒരു വ്യക്തി  പരിശോധനക്കായി നിങ്ങളുടെ ആധാര്‍ നമ്പർ  ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.

വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ വഴി നിങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ എങ്ങനെ ലോക്ക് ചെയ്യാം :

നിങ്ങളുടെ ആധാര്‍ നമ്പർ ലോക്ക് ചെയ്യുന്നതിന് UIDAI വെബ്‌സൈറ്റ് (https://resident.uidai.gov.in/aadhaar-lockunlock) സന്ദര്‍ശിക്കുക.  ‘എന്റെ ആധാര്‍’ എന്ന തലക്കെട്ടിന് താഴെയുള്ള ആധാര്‍ ലോക്ക് & അണ്‍ലോക്ക് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എങ്ങനെ ആധാര്‍ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങള്‍ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ , മുഴുവന്‍ പേര്, പിന്‍ കോഡ് എന്നിവ നല്‍കുക. ഒട്ടിപി ലഭിക്കാന്‍, 1947-ലേക്ക് നിങ്ങളുടെ ആധാര്‍ നമ്പറിന്റെ 4, 8 നമ്ബറുകള്‍ക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാല്‍ സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാര്‍ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയില്ല.

Almost 80 million farmers have benefited from the PM-Kisan Samman Nidhi Yojana. In the 13th tranche, the Center has already disbursed Rs 16,800 crore as plan assistance. All small and marginal farmers registered under the PM-Kisan Samman Nidhi Yojana scheme will receive a direct transfer of Rs 6,000 per year in three installments into their bank accounts. This programme is anticipated to cost a total of Rs. 75,000 crore annually.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version