ഇന്ത്യയും അമേരിക്കയും സെമി കണ്ടക്ടർ ഇന്നവേഷനിൽ കൈകോർക്കും
സെമി കണ്ടക്ടർ വിതരണ ശൃംഖലയെയും ഇന്നൊവേഷൻ പങ്കാളിത്തത്തെയും കുറിച്ചുള്ള ധാരണാപത്രത്തിൽ (MoU ) ഇന്ത്യയും യുഎസും ഒപ്പുവച്ചു. Commercial Dialogue 2023 ലാണ് കരാർ ഒപ്പിട്ടതെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ക്ഷണപ്രകാരം അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ മാർച്ച് 7 നു ഡൽഹി സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനുള്ള സഹകരണം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-യുഎസ് വാണിജ്യ സംഭാഷണം (Commercial Dialogue 2023) പുനരാരംഭിച്ചു.
ചർച്ചകളിൽ സെമികണ്ടക്ടർ വിതരണ ശൃംഖലയും ഇന്നവേഷൻ പങ്കാളിത്തവും സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യയും യുഎസും തമ്മിൽ ഒപ്പുവച്ചു.
യുഎസിന്റെ ചിപ്സ് ആൻഡ് സയൻസ് ആക്ടിന്റെയും ( chips & science act ) ഇന്ത്യയുടെ അർദ്ധചാലക ദൗത്യത്തിന്റെയും ( India’s Semiconductor Mission) പ്രാധാന്യം കണക്കിലെടുത്ത് അർദ്ധചാലക വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയിലും വൈവിധ്യവൽക്കരണത്തിലും ഇന്ത്യയും യു എസ്സുമായി ഒരു semiconductor value chain സ്ഥാപിക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു.
ഇന്ത്യ-യുഎസ് Commercial Dialogue ചട്ടക്കൂടിന് കീഴിൽ ഒരു അർദ്ധചാലക ഉപസമിതിയും രൂപീകരിച്ചു. യുഎസിലെ വാണിജ്യ വകുപ്പും ഇന്ത്യൻ വശത്ത് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) വാണിജ്യ വ്യവസായ മന്ത്രാലയവുമാണ് ഉപസമിതിയെ നയിക്കുക. ഉപസമിതിയുടെ ആദ്യ ഇടപെടൽ 2023 അവസാനത്തിനുമുമ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർദ്ധചാലകങ്ങളിലെ സഹകരണം ഇത്തരം ചിപ്പുകളുടെ കുറവിന്റെ പശ്ചാത്തലത്തിലാണ്. പ്രത്യേകിച്ച് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് ഇരു രാജ്യങ്ങളിലെയും ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് എന്നിവയുടെ വിതരണ ശൃംഖലയിൽ തടസ്സം സൃഷ്ടിച്ചിരുന്നു.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റെയ്മോണ്ടോയും പങ്കെടുക്കുന്ന ഈ വാണിജ്യ സംഭാഷണം യുഎസ്-ഇന്ത്യ സമഗ്ര ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യവും വ്യാപാര പങ്കാളിയുമാണ് യുഎസ്. യുഎസിന്റെ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഏപ്രിൽ-ജനുവരി കാലയളവിൽ ഉഭയകക്ഷി വ്യാപാരം 108.43 ബില്യൺ ഡോളറാണ്. 2025ഓടെ 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കൈവരിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
The United States and India will sign a memorandum of understanding on semiconductors as they talk about investment coordination and continue their discussion on the best ways to encourage private investment. On Friday, Raimondo will meet with India’s trade minister. Raimondo is travelling to India for four days with the CEOs of ten US companies.