യുഎഇയിലെയും സൗദി അറേബ്യയിലെയും മികച്ച തൊഴിൽദാതാവായി തുടർച്ചയായ 8 ആം തവണയും ഇന്ത്യയിലെ പ്രമുഖ ഐടി സേവന കമ്പനി ടിസിഎസ് (Tata Consultancy Services -TCS) മാറുന്നു, മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ രാജ്യങ്ങളിലെ 42% പ്രാദേശിക ജീവനക്കാരും സ്ത്രീകളാണ്. ഒപ്പം ദക്ഷിണാഫ്രിക്കയിലെയും മികച്ച തൊഴിൽ ദാതാവാണ് TCS .
ഇന്ത്യൻ ഐടി സേവന കയറ്റുമതിക്കാരായ TCS നെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച തൊഴിൽദാതാവായി 2023-ൽ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചു.
തുടർച്ചയായ എട്ടാം വർഷമാണ് ടിസിഎസിന് ഈ അംഗീകാരം ലഭിക്കുന്നത്. പ്രാദേശികമായി ജോലി ചെയ്യുന്നവരിൽ 42 ശതമാനവും സ്ത്രീകളുള്ള വൈവിധ്യമാർന്ന തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിനുള്ള നയങ്ങൾക്കും നിക്ഷേപങ്ങൾക്കും ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് TCSനെ പ്രശംസിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള 9,000 പേർ ടിസിഎസ്ൽ ജോലി ചെയ്യുന്നുണ്ട് .
ഓരോ രാജ്യത്തും തദ്ദേശീയരായ ആളുകൾക്ക് അവസരങ്ങൾ നൽകുന്നതിനും നൂതന ഐടി വൈദഗ്ധ്യത്തിൽ അവരെ ഉയർത്തിക്കാട്ടുന്നതിനുമുള്ള പ്രവർത്തനത്തിനും ടിസിഎസ് അംഗീകാരം നേടിയിട്ടുണ്ട്. 2022-ൽ കമ്പനി അതിന്റെ മുൻനിര STEM വിദ്യാഭ്യാസ പരിപാടിയായ ‘TCS goIT’ സൗദി അറേബ്യയിൽ ആരംഭിച്ചു, ഈ പരിപാടി കമ്പനിയിലെ ഐടി പ്രൊഫഷണലുകൾ നടത്തിയ സന്നദ്ധസേവനം വഴി 900 സ്കൂൾ വിദ്യാർത്ഥികളിൽ എത്തിച്ചേരുകയും ചെയ്തു, അവരിൽ 60 ശതമാനം പെൺകുട്ടികളാണ്.
സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ വുമൺ ഡിജിറ്റൽ സർവീസസ് സെന്റർ വഴി വനിതാ ജീവനക്കാരെ നൈപുണ്യമാക്കുന്നതിൽ TCS സജീവമായി നിക്ഷേപം നടത്തുന്നുണ്ട്. ഈ സംരംഭം രാജ്യത്തെ ഏകദേശം 1,000 വൈദഗ്ധ്യമുള്ള സ്ത്രീകൾക്ക് തൊഴിൽ നൽകുകയും, അതുവഴി കിംഗ് ഖാലിദ് സസ്റ്റൈനബിലിറ്റി അവാർഡ് നേടിയെടുക്കുകയും ചെയ്തു.
“Middle Eastലും ,ആഫ്രിക്കയിലും, ലോകമെമ്പാടുമുള്ള ടിസിഎസിന്റെ പങ്ക് ഒരു മികച്ച തൊഴിൽദാതാവെന്ന വിജയകരമായ സർട്ടിഫിക്കേഷനിലൂടെ വീണ്ടും സ്ഥിരീകരിച്ചു. ”- ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ഡേവിഡ് പ്ലിങ്ക് ടിസിഎസിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു ചൂണ്ടിക്കാട്ടി.
കമ്പനിയുടെ കഴിവുകൾ മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമാണെന്നും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അത് സഹായകമാണെന്നും TCS-ലെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയുടെ എച്ച്ആർ ഹെഡ് രാജീവ് കുമാർ പറഞ്ഞു.
ലിംഗഭേദം,ദേശീയത എന്നിവയുൾപ്പെടെയുള്ള വിശാലമായ സമീപനത്തിലൂടെ ഉയർന്ന തൊഴിൽ വൈവിധ്യത്തെ നയിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ പരിപോഷിപ്പിക്കുന്ന ഒരു തൊഴിലിടമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്ന് രാജീവ്കുമാർ കൂട്ടിച്ചേർത്തു.
Tata Consultancy Services (TCS), the largest software exporter in the nation, is about to finalize several transactions worth $1 billion with British retailer Marks & Spencer. The IT firm, however, has not officially confirmed the acquisition and labeled it “market speculation”.