SVB തകർച്ച: വേതന, ദൈനംദിന ചെലവുകൾക്ക് സ്റ്റാർട്ടപ്പുകളുടെ ആശങ്കയേറുന്നു
സിലിക്കൺ വാലി ബാങ്ക് (SVB) അടച്ചുപൂട്ടി ഏറ്റെടുത്തുകൊണ്ടുള്ള US റെഗുലേറ്റർമാരുടെ നീക്കം ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വ്യവസായത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. SVB യിൽ നിക്ഷേപം നടത്തിയിരുന്ന യുഎസിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ ബാധ്യതയേറ്റുമെന്നാണ് വിലയിരുത്തൽ. സ്റ്റാർട്ടപ്പുകൾക്കു മാസ വേതനം വിതരണം ചെയ്യുവാനും ദൈനംദിന ചിലവുകൾക്കും ഉണ്ടാകുന്ന തടസ്സമാണ് ഏറ്റവും ഗുരുതരം.
SVB ഏകദേശം 21 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇതിൽ ഷാദി (Shaadi), നാപ്റ്റോൾ (Naaptol), PayTMനെ നിയന്ത്രിക്കുന്ന One97 കമ്മ്യൂണിക്കേഷൻസ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ SVB അതിന്റെ തകർച്ചക്ക് മുന്നേ തന്നെ ഈ സ്ഥാപനങ്ങളിലെ ഓഹരികൾ കൂടുതൽ ഫണ്ടിംഗ് റൗണ്ടുകളിലോ സ്ഥാപനങ്ങൾ ധനസമ്പാദനം നടത്തുമ്പോഴോ വിറ്റഴിച്ചതായിട്ടാണ് സൂചന.
2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് പരാജയമാണ് SVB. ബാങ്കിന്റെ തകർച്ച ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിക്കുമെങ്കിലും, ഇന്ത്യൻ സ്റ്റാർട്ടപ്പ് വ്യവസായം ഇപ്പോൾ പരിഭ്രാന്തിപ്പെടേണ്ട അവസ്ഥയിലല്ല എന്നാണ് നിക്ഷേപകരും വിശകലന വിദഗ്ധരും, സ്റ്റാർട്ടപ്പുകളും പറയുന്നത്. യുഎസിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പ് സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന പങ്കാളിയായിരുന്നു SVB.
ഇന്ത്യയിൽ നിന്നടക്കം സ്റ്റാർട്ടപ്പുകൾക്ക്, പ്രത്യേകിച്ച് യുഎസ് നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നവർക്ക്, വെഞ്ച്വർ കടത്തിനും സ്വന്തം ഫണ്ടുകൾ നിക്ഷേപിക്കുന്നതിനുമുള്ള ഒരു മാധ്യമമായിരുന്നു SVB. ബാങ്കിൽ ഫണ്ട് നിക്ഷേപിച്ച കമ്പനികളെ ഈ തകർച്ച സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം, ഇത് ശമ്പളപ്പട്ടികയിലും മറ്റ് ദൈനംദിന ചെലവുകളിലും പ്രശ്നമുണ്ടാക്കിയേക്കാം. എന്നിരുന്നാലും, പല വെഞ്ച്വർ കമ്പനികളും ദശലക്ഷക്കണക്കിന് ഡോളർ എസ്വിബിയിൽ നിക്ഷേപിച്ചു എന്നതാണ് വലിയ ആശങ്ക, ഇത് സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ് നീക്കങ്ങളെ കൂടുതൽ മന്ദഗതിയിലാക്കാനും സാമ്പത്തിക പ്ലാനിങ്ങുകൾ വൈകിപ്പിക്കാനും ഇടയാക്കും.
മാർച്ച് 8 ന്, 21 ബില്യൺ ഡോളർ മൂല്യമുള്ള സെക്യൂരിറ്റികൾ വിറ്റതിന് ശേഷം, ഒരു ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളർ സമാഹരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് SVB നിക്ഷേപകരെ അത്ഭുതപ്പെടുത്തി. മാർച്ച് 10 ന്, SVB ബാങ്ക് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇന്നൊവേഷൻ (The California Department of Financial Protection and Innovation) ഇടപെട്ടു അടച്ചതായി യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) പ്രഖ്യാപിച്ചു. ഇൻഷ്വർ ചെയ്ത നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി, FDIC ഉടൻ തന്നെ ഡെപ്പോസിറ്റ് ഇൻഷുറൻസ് നാഷണൽ ബാങ്ക് ഓഫ് സാന്താ ക്ലാര (DINB) സൃഷ്ടിച്ചു. റിസീവർ എന്ന നിലയിൽ FDIC ഉടൻ തന്നെ സിലിക്കൺ വാലി ബാങ്കിന്റെ എല്ലാ ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളും DINB-യിലേക്ക് മാറ്റി
SVB ബാങ്കിന്റെ തകർച്ച ലോകത്തെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല സ്റ്റാർട്ടപ്പുകളും ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഫണ്ട് പിൻവലിക്കാൻ നിർബന്ധിതരായി. യുഎസ് ഫെഡ് പലിശനിരക്കുകൾ വർധിപ്പിച്ചതിനാൽ പ്രാഥമിക പബ്ലിക് ഓഫറുകളുടെ (IPO) വിപണിയും മന്ദഗതിയിലായി . ബാങ്കിന് 21 ബില്യൺ ഡോളർ സെക്യൂരിറ്റികൾ വിൽക്കേണ്ടി വന്നു, 1.8 ബില്യൺ ഡോളറിന്റെ നഷ്ടം ഇതോടെ ബാങ്കിനുണ്ടായി ഇതോടെ കൂടുതൽ ക്ലയന്റുകൾ ബദൽ ഫണ്ടിംഗ് തേടുന്നതിന് ബാങ്കിലെ തങ്ങളുടെ ഫണ്ടുകൾ പിൻവലിച്ചു. ഇതോടെ ബാങ്കാകട്ടെ 21 ബില്യൺ ഡോളർ സെക്യൂരിറ്റികൾ വിറ്റഴിച്ച് നഷ്ടത്തിലേക്ക് കൂപ്പുകുത്തുക എന്ന മണ്ടത്തരവും കാട്ടി.ഇങ്ങനെയാണ് SVB അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.
The California Department of Financial Protection and Innovation shut down Silicon Valley Bank (SVB), the 16th biggest bank in the United States, and subsequently appointed the Federal Deposit Insurance Corporation (FDIC) as the receiver.