വന്ദേഭാരതിൽ, ഏഷ്യയിലെ ആദ്യത്തെ വനിത ലോക്കോ പെെലറ്റ് :സുരേഖ യാദവ് |Surekha Yadav|

സ്ത്രീകൾ കെെവയ്ക്കാത്ത , സ്ത്രീകൾ പൊൻതൂവൽ ചാർത്താത്ത ഒരു തൊഴിൽ മേഖല ഇവിടെയില്ല എന്ന് തന്നെ പറയാം.യാതൊരുവിധ പരിമിതികളും ഇല്ലാതെ എല്ലാ മേഖലയിലും വനിതകൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇതാ നോക്കൂ. അടുത്തിടെ ട്രാക്കിലിറങ്ങി മികച്ചതെന്ന് പേരെടുത്ത, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ഹെെസ്പീഡ് ട്രെയ്ൻ വന്ദേഭാരത് എക്സ്പ്രസ് – Vande Bharat Express ട്രെയിനുകളിലൊന്ന് ഇപ്പോൾ സുരേഖ യാദവ് (Surekha Yadav) എന്ന മഹാരാഷ്ട്രക്കാരി സ്ത്രീയുടെ കെെകളിലാണ്. ഇന്നിതാ സോളാപൂരിൽ നിന്ന് മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്കാണ് സുരേഖ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിച്ചത്. ഏഷ്യയിലെ തന്നെ ആദ്യത്തെ വനിത ലോക്കോ പെെലറ്റ് ആണ് സുരേഖ യാദവ്.

ഛത്രപതി ശിവജി മഹാരാജ് ടെർമിന

2000 ഏപ്രിലിൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി നാല് മെട്രോ നഗരങ്ങളിൽ ലോക്കൽ ട്രെയിനുകൾ ആദ്യമായി അവതരിപ്പിച്ചപ്പോൾ സെൻട്രൽ റെയിൽവേയുടെ ആദ്യത്തെ “ലേഡീസ് സ്പെഷ്യൽ” ലോക്കൽ ട്രെയിൻ ഓടിച്ചത് സുരേഖ യാദവ് ആയിരുന്നു. മഹാരാഷ്ട്രയിലെ സാധാരയിലെ സത്താരയിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു വളർന്ന ഇവർ BEd ന് പഠിക്കുമ്പോഴാണ് റെയിൽവേയിൽ ലോക്കോ പൈലറ്റ് ജോലിയിൽ പ്രവേശിക്കുന്നത്.

സോലാപൂരിൽ നിന്ന് പുറപ്പെടുന്നതിന് 5 മിനിറ്റ് മുന്നേ തന്നെ സുരേഖ സ്റ്റേഷനിൽ എത്തി സിഗ്നൽ നിരീക്ഷണം,മറ്റ് ക്രൂ അംഗങ്ങളുമായുള്ള ഏകോപനം, ട്രെയിൻ ഓടുന്നതിനുള്ള എല്ലാ പാരാമീറ്ററുകളും പാലിക്കൽ തുടങ്ങിയ ജോലികൾ എല്ലാം തീർത്തുവെച്ചിരുന്നു.

കേന്ദ്ര റെയിൽവേ മന്ത്രി Ashwini Vaishnaw സുരേഖ യാദവിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

    അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സെൻട്രൽ റെയിൽവേ മുംബൈ-പൂനെ ഡെക്കാൻ ക്യൂൻ എക്‌സ്‌പ്രസും (12123 / 12124 Deccan Queen) , CSMT-Kalyan ലേഡീസ് സ്‌പെഷ്യൽ ലോക്കൽ ട്രെയിനും മുഴുവൻ വനിതാ ജീവനക്കാരെയും ഉൾപ്പെടുത്തി സർവീസ് നടത്തിയിരുന്നു. അന്ന് സുരേഖ യാദവ് ഡെക്കാൻ ക്വീനിൻറെ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു. ആ ധൈര്യത്തിനും പ്രവർത്തന മികവിനുമാണ് സെൻട്രൽ റെയിൽവേ അത്യാധുനിക ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനിന്റെ ലോക്കോപൈലറ്റെന്ന ദൗത്യം തന്നെ സുരേഖ യാദവിലെ ഏൽപ്പിച്ചത്.

    Surekha Yadav, a native of Satara, Maharashtra, became the nation’s first female train conductor in 1988. The Vande Bharat Express is currently being operated by Surekha Yadav, the first female locomotive driver in Asia. Ashwini Vaishnaw, Union Minister for Railways, tweeted her admiration for Yadav, saying “Nari Shakti is the force behind Vande Bharat. Smt. Surekha Yadav, the Vande Bharat Express’s first female locopilot “.

    Share.

    Comments are closed.

    Get to know the
    Exclusively Curated by Channeliam
    Top Startups
    channeliam.com
    Get to know the
    Exclusively Curated by Channeliam
    Top Startups
    channeliam.com
    Exit mobile version