ഇന്ത്യൻ നാവിക സേന സാങ്കേതികമായി നവീകരിക്കപ്പെടണമെന്നു രാഷ്ട്രപതി

 ‘ശുഭ്രവസ്ത്രധാരികളായ നമ്മുടെ സ്ത്രീ പുരുഷന്മാർ’ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവർത്തന ചലനാത്മകതയും മനസ്സിലാക്കി സ്വയം നവീകരിക്കേണ്ടതുണ്ട്.” 

 കൊച്ചിയിൽ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചുകൊണ്ട്  രാഷ്ട്രപതി  ദ്രൗപദി മുർമു പറഞ്ഞ വാക്കുകളാണിത്.

 ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യ-സജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയിൽ ഇന്ത്യൻ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമുദ്ര അയൽപക്കത്തെ ആകസ്മിക സംഭവങ്ങളോടുള്ള ‘ദ്രുത പ്രതികരണത്തിനും’ നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു എന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു .

ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യമുണ്ട്. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണ്.

 നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടൽയാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വർഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നു.

 അർദ്ധ സൈനിക, പോലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും INS ദ്രോണാചാര്യയിൽ പരിശീലനം ലഭിച്ചിക്കുന്നുവെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി .നമ്മുടെ സുഹൃദ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത സമുദ്രമേഖലയെന്ന ഇന്ത്യയുടെ വീക്ഷണം സ്ഥാപനം വളർത്തിയെടുക്കുന്നു.
 ദക്ഷിണ നാവിക കമാൻഡിൽ, രാജ്യം നേരിടുന്ന ഭീഷണികൾ പ്രതിരോധിക്കാനും നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശേഷിയുടെ ഒരു നേർക്കാഴ്ച തനിക്കു ലഭിച്ചതായി രാഷ്ട്രപതി വിവരിച്ചു.

 ഇന്ത്യയുടെ ഏറ്റവും പുതിയ തദ്ദേശീയ വിമാന വാഹിനി കപ്പലായ INS വിക്രാന്ത് സന്ദർശിക്കാനും കപ്പലിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും സംവദിക്കാനും തനിക്ക് അവസരം ലഭിച്ചു. തദ്ദേശീയമായി നിർമ്മിച്ച ആ ആധുനിക വിമാനവാഹിനിക്കപ്പൽ ആത്മനിർഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെയും INS വിക്രാന്ത് യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും രാഷ്ട്രപതി  അഭിനന്ദിച്ചു. 

The Indian Navy’s gunnery school, INS Dronacharya, will receive the President’s Colors from President Droupadi Murmu during her visit to INS Vikrant in Fort Kochi

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version