കുട്ടികളുടെ പാഷൻ മനസിലാക്കി, അവരുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് മനസിലാക്കി ജീവിതത്തിൽ വിജയിക്കാൻ പാകത്തിന് ഫ്യൂച്ചർ റെഡി ആക്കുന്ന ഒരു കരിക്കുലം അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് കോഡ‍ർഫിൻ.

കുട്ടികൾക്ക് കോഡിംഗ് ഈസിയാക്കും Koderfin, ‘The Tutor of the Future’

സ്കൂളുകൾക്ക് അതാത് കരിക്കുലം അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നൽകുകയാണ് കോഡർഫിൻ എന്ന സ്റ്റാർട്ടപ്.

ദമ്പതികളായ ആയിഷ സമീഹയും (Aisha Sameeha) ഷാഹിദ് കെ.പിയുമാണ് (Shahid KP) ഈ എജ്യുക്കേഷൻ സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർമാർ.

ആയിഷ സമീഹ ചീഫ് ട്രെയിനറായി പ്രവർത്തിക്കുമ്പോൾ ഷാഹിദാണ് സ്റ്റാർട്ടപ്പിന്റെ സിഇഒ. രസകരവും തീം അടിസ്ഥാനമാക്കിയുള്ളതുമായ ലേണിംഗ് ഇക്കോസിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. കോഡർഫിൻ ഒരു എജ്യുക്കേൻ സ്റ്റാർട്ടപ്പാണ്. കോഡിംഗ് പോലുളള സ്കിൽസിനെ സബ്ജക്ടിലേക്കും ഡേടുഡേ ലൈഫിലേക്കും മാപ്പ് ചെയ്യുന്ന ഒരു കരിക്കുലമുണ്ട് കോഡർഫിന് അത് കസ്റ്റമൈസ് ചെയ്തിട്ട് സ്കൂളുകൾക്കൊക്കെ കൊടുക്കുന്ന പ്രോഗ്രാമാണ് നട്ട്ഷെൽ – ഫൗണ്ടർമാർ വ്യക്തമാക്കുന്നു

ഞാനൊരു കമ്പ്യൂട്ടർ എഞ്ചിനിയറായിരുന്നു എന്റെ പാഷൻ കൊണ്ട് കുട്ടികളുടെ സൈക്കോളജി മനസിലാക്കിയിട്ട് അവരെ ഇന്നവേറ്റിവ് ആയിട്ട് എങ്ങനെ പഠിപ്പിക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. ഞാനൊരു പാഷനേറ്റ് ടീച്ചറായതുകൊണ്ടാണ് ഇങ്ങനെയൊരു കമ്പനിയുടെ ഫൗണ്ടറാകാനും ട്രെയിനറാകാനും എനിക്ക് സാധിക്കുന്നത്. ഞാൻ എംബിഎ ആണ് ചെയ്തിട്ടുളളത്. ഇന്റർനാഷണൽ ബിസിനസിൽ മാർക്കറ്റിംഗ് ആണ് സ്പെഷ്യലൈസ് ചെയ്തിട്ടുളളത്. എന്റെ പാഷൻ എപ്പോഴും എന്തെങ്കിലുമൊക്കെ ബിൽഡ് ചെയ്ത് കൊണ്ടുവരികയെന്നതാണ്. ആയിഷ ഇങ്ങനെയൊരു കൺസെപ്റ്റ് കൊണ്ടുവന്ന സമയത്ത് അതൊരു സ്റ്റാർട്ടപ്പായി എങ്ങനെ മാറ്റാമെന്നാണ് ചിന്തിച്ചത്

CEO ഷാഹിദ് കെ.പി പറയുന്നു

കോഡർഫിൻ ടാർഗറ്റ് ചെയ്യുന്നത്, സ്കൂൾ- കോളേജ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിനെയാണ്. കോഡർഫിൻ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഫ്യൂച്ചർ പ്ലാൻ.‍ കോഡർഫിൻ ഇതുവരെ ഒരു ബൂട്ട്സ്ട്രാപ്പ്ഡ് കമ്പനിയാണ്. പുറത്ത് നിന്ന് ഫണ്ട് എടുത്തിട്ടില്ല.

ഈ കോൺസെപ്റ്റിന്റെ ഐഡിയേഷൻ സ്റ്റേജിൽ ഒരു ടീച്ചർ ഇന്നവേഷൻ അവാർഡ് അരബിന്ദോ സൊസൈറ്റിയിൽ നിന്ന് കിട്ടിയിരുന്നു. അതാണ് ഈ പ്രോജക്ടിന് കിട്ടിയ ആദ്യ അംഗീകാരം. എജ്യുക്കേഷൻ ഇന്നവേഷൻ അവാർഡുകളും, സോഷ്യൽ എൻട്രപ്രണർഷിപ്പ് അവാർഡുകളും കോഡർഫിന്നിനെ തേടിയെത്തി.

ഒരു പക്ഷേ ഒരുപാട് കുട്ടികൾക്ക് മിസ്സായി പോകുമായിരുന്ന സ്കില്ലുകൾ ഐഡന്റിഫൈ ചെയ്യാൻ ഈ പ്രോജക്ടിലൂടെ കഴിഞ്ഞു എന്നുളളതാണ് അവാർഡിനെക്കാൾ വിലമതിക്കുന്ന കാര്യമെന്ന് പറയുകയാണ് കോഫൗണ്ടറായ ആയിഷ സമീഹ.

Koderfin is an ambitious project, founded by a couple, with the aim of transforming the present obsolete early education system and make way for a futuristic and an effective one, accessible and affordable for all! Koderfin’s one of a kind, award-winning and patented Ai-share curriculum add-on is the easiest and affordable way to introduce futuristic skills like coding, robotics, artificial intelligence etc.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version