ട്രെയിനിൽ നിങ്ങൾക്കൊപ്പം നിങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാമോ?- അറിയാം

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട ഹൃദയസ്പർശിയായ വീഡിയോ, ഒരു യാത്രക്കാരന് തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ തീവണ്ടിയിൽ പൂർണ്ണ സുഖത്തിലും സുരക്ഷിതത്വത്തിലും കൊണ്ടുപോകാമെന്ന് തെളിയിക്കുന്നു. ഒരു സ്ത്രീ തന്റെ പ്രിയപ്പെട്ട നായയ്‌ക്കൊപ്പം ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ട്വീറ്റ്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സ്ത്രീയും അവളുടെ വളർത്തുനായയും ഒരു ബർത്തിൽ സന്തോഷത്തോടെ ഉറങ്ങുന്നത് കാണാം. സ്ത്രീയും നായയും ഒരു ട്രെയിൻ യാത്രയുടെ ആഡംബരങ്ങൾ ആസ്വദിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നു. ഒരു യാത്രക്കാരന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മന്ത്രി, “ഇന്ത്യൻ റെയിൽവേ 24/7 നിങ്ങളുടെ സേവനത്തിന് സന്നദ്ധമാണെന്ന്” കുറിച്ചു. സന്ദേശം വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നായ്ക്കൾക്ക് റെയിൽ മാർഗം വലിയ ദൂരം സഞ്ചരിക്കാൻ കഴിയുമോ എന്ന് തുടങ്ങി പലവിധ സംശയങ്ങളാണ് ഉന്നയിച്ചത്.

ആളുകൾക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നതിന് റെയിൽവേയിൽ വിവിധ ഓപ്ഷനുകളുണ്ട്. ഒരു യാത്രക്കാരന് തന്റെ പ്രിയപ്പെട്ട നായയ്‌ക്കായി ഒരു “ഡോഗ് ബോക്സ്” ഓർഡർ ചെയ്യാവുന്നതാണ്, അത് പാഴ്‌സൽ വാനിൽ ലഭ്യമാകും. റെയിൽവെ സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ഡോഗ് ബോക്സുകളുടെ ലഭ്യത പരിശോധിക്കാം. നിരക്കുകൾ ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റിൽ കാണാം.

ഒരു ‍ഡോഗ് ബോക്സിൽ ഒരു നായയെ കയറ്റുന്നതിന് കിലോഗ്രാമിന് 30 രൂപയാണ് ചിലവ്. AC ഫസ്റ്റ് ക്ലാസിലോ ഫസ്റ്റ് ക്ലാസിൽ യാത്രക്കാരനൊപ്പമോ കയറ്റുന്നതിന് ഓരോ നായയ്ക്കും കിലോഗ്രാമിന് 60 രൂപയും ചിലവാകും. Sleeper Class, AC2 tier, AC 3 tier, AC Chair Car എന്നിവയിൽ നായകളെ കയറ്റുന്നത് നിയമം അനുവദിക്കുന്നില്ല. റെയിൽവേ നിയമമനുസരിച്ച്, ഒരു യാത്രക്കാരൻ തന്റെ വളർത്തുനായയ്‌ക്കായി 4 ബെർത്ത് ക്യാബിനോ 2 ബെർത്ത് കൂപ്പെയോ റിസർവ് ചെയ്യണം. കണക്കുകൾ പ്രകാരം ഓരോ മാസവും 2,500-ലധികം വളർത്തുമൃഗങ്ങൾ റെയിൽവേ വഴി യാത്ര ചെയ്യുന്നുണ്ട്. ചില ട്രെയിനുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ സേവനം നൽകുന്നത്. കാരണം ഓരോ ട്രെയിനിലും ഒരു നായയെ മാത്രമേ ബുക്ക് ചെയ്യുന്നുള്ളൂ, നായ്ക്കുട്ടികൾക്കും പൂച്ചക്കുട്ടികൾക്കും നിരക്ക് 20 രൂപയാണ്.
വളർത്തുമൃഗത്തിന്റെ ഭാരവും യാത്രാ ദൂരവും അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ചാർജ് കണക്കാക്കുന്നത്.

A touching video released by Railway Minister Ashwini Vaishnaw proves that a passenger may carry their beloved dog on a train in complete comfort and safety. The tweet depicts a lady travelling in First Class with her favourite dog. The video, which went viral on social media, shows a woman and her pet dog happily napping on a berth. Both the woman and the dog are shown enjoying the classic luxury of a train trip in the quick video. The Minister remarked, retweeting a passenger’s initial post, “Indian Railways at your service 24/7.” After the message, social media users expressed surprise that dogs could travel large distances by rail.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version