Mahindraയുടെ വൈദ്യുത വാഹനങ്ങൾക്കായുള്ള 600 കോടി നിക്ഷേപം

ലോക ബാങ്ക് ഗ്രൂപ്പിൽ നിന്നുള്ള ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ IFC യുടെ വൈദ്യുത വാഹന വിപണിയിലെ ആദ്യ നിക്ഷേപത്തിന്റെ അവകാശി മഹീന്ദ്ര ഇലെക്ട്രിക്കാണ് Mahindra EV . മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങൾക്കായുള്ള പുതിയ കമ്പനിയായ ന്യൂകോ – NewCo-യിൽ 600 കോടിയാകും IFC നിക്ഷേപിക്കുക. ആൽഫ, ട്രിയോ, സോർ എന്നീ മൂന്ന് തരം ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളും, ജീറ്റോ എന്ന് പേരിട്ട നാലുചക്ര ചെറു വാണിജ്യ വാഹനങ്ങളും വിപണിയിലെത്തിക്കാനാണ് നിക്ഷേപം. ഇതോടെ ന്യൂകോയുടെ വിപണി മൂല്യം 6020 കോടിയാകും. ഓഹരി കടപ്പത്രമായിട്ടാകും IFC ന്യൂ കോയിൽ നിക്ഷേപിക്കുക. 14 % വരെ ഓഹരികൾ IFC ക്ക് ന്യൂകോയിൽ ഉണ്ടാകും.

 വൈദ്യുതി വാഹന നിർമാണത്തിൽ ഒരു മികച്ച അവസരമാണ് ഈ സംരംഭം നൽകുന്നത്. ഞങ്ങൾക്ക് ഈ സെഗ്‌മെന്റിൽ EV വിപണി പ്രാതിനിധ്യം വർദ്ധിപ്പിക്കാനും, ചെറു വാഹനങ്ങളിലൂടെ സൂക്ഷ്മ സംരംഭകർക്ക് കൂടുതൽ സുസ്ഥിരവും ലാഭകരവുമായ ഓപ്ഷൻ നൽകാനും അവസരമുണ്ട്. ലോകബാങ്ക് ഗ്രൂപ്പിന്റെ വൈദഗ്ധ്യം ഇവി മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.”മഹീന്ദ്ര ആൻഡ് മഹീന്ദ്ര Mahindra & Mahindra യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും (ഓട്ടോ, ഫാം സെക്ടർ) രാജേഷ് ജെജുരിക്കർ പറഞ്ഞു.

“മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, സ്വകാര്യമേഖലയിലെ നവീകരണവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഇവികളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” IFC യുടെ ഏഷ്യയിലെ നിർമ്മാണ, അഗ്രിബിസിനസ്, സേവനങ്ങൾക്കായുള്ള പ്രാദേശിക വ്യവസായ ഡയറക്ടർ കാർസ്റ്റൺ മുള്ളർ കൂട്ടിച്ചേർത്തു. 

Mahindra Electric is the heir to International Finance Corporation IFC’s first investment in the electric vehicle market from the World Bank Group.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version