Honda amaze കാറുകൾക്ക് വില കൂടും

തങ്ങളുടെ എൻട്രി ലെവൽ കോംപാക്റ്റ് സെഡാനായ അമേസിന്റെ വില 12,000 രൂപ വരെ ഉയർത്താൻ ഹോണ്ട ഇന്ത്യയുടെ തീരുമാനം.

വരാനിരിക്കുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ഹോണ്ട കാർസ് ഇന്ത്യ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു.

ഇന്ത്യയിലെ വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ, തത്സമയ ഡ്രൈവിംഗ് എമിഷൻ അളവ് നിരീക്ഷിക്കാൻ ഓൺ-ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം ഘടിപ്പിക്കണം

നിലവിൽ ആറര ലക്ഷം മുതൽ എട്ടര ലക്ഷം വരെയാണ് ഹോണ്ട അമേസിന്റെ എക്സ് ഷോറൂം വില

കമ്പനിയുടെ ഇടത്തരം സെഡാനായ സിറ്റിയുടെ വിലയിൽ മാറ്റം വരുത്തില്ല

മറ്റു വാഹന നിര്മാതാക്കൾക്കൊപ്പം ഹോണ്ട തങ്ങളുടെ കാറുകൾ ബിഎസ്‌ 6 ന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.

സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗുള്ള ഹോണ്ട അമേസ് മികച്ച ഇന്റീരിയർ, ബൂട്ട് സ്പേസ് എന്നിവ കൊണ്ട് വാഹനപ്രേമികളുടെ ഇഷ്ട വാഹനമാണ്

In response to upcoming stricter emission norms, Honda Cars India plans to raise the prices of its entry-level compact sedan, the Amaze, by up to ₹12,000, effective from April 1. The price increase will vary depending on the different trims of the model. The rise in production cost due to the implementation of these norms is the reason behind the price hike, according to Kunal Behl, Vice President of Marketing and Sales at Honda Cars India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version