ടോൾ പ്ലാസകളിൽ GPS അധിഷ്ഠിത ടോൾ പിരിവ് അടുത്ത 6 മാസത്തിനുള്ളിൽ:നിതിൻ ഗഡ്കരി

രാജ്യത്ത് നിലവിലുള്ള ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി GPS അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ അടുത്ത 6 മാസത്തിനുള്ളിൽ സർക്കാർ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരിൽ നിന്ന് പണം ഈടാക്കാനുമാണ് ഈ നീക്കം, മന്ത്രി പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ(NHAI) ടോൾ വരുമാനം നിലവിൽ 40,000 കോടി രൂപയാണെന്നും ഇത് 2-3 വർഷത്തിനുള്ളിൽ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിന്റെ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ) പൈലറ്റ് പ്രോജക്ടും നടത്തി വരുന്നു.

India plans to implement a camera-aided new toll system on Highways

2018-19 കാലയളവിൽ, ടോൾ പ്ലാസയിൽ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. 2020-21, 2021-22 കാലയളവിൽ ഫാസ്ടാഗുകൾ അവതരിപ്പിച്ചതോടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറഞ്ഞു. ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് നഗര കേന്ദ്രങ്ങളിൽ കാത്തിരിപ്പ് സമയത്തിൽ കാര്യമായ പുരോഗതിയുണ്ടെങ്കിലും, തിരക്കേറിയ സമയങ്ങളിൽ ടോൾ പ്ലാസകളിൽ ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നതിന് കാലതാമസമുണ്ട്. ഇത് ടോൾപ്ലാസകളിൽ നിരന്തരം സംഘർഷങ്ങൾക്കും വാക്കേറ്റങ്ങൾക്കും വഴിവെയ്ക്കാറുണ്ട്.

റോഡ് നിർമാണത്തിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണച്ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Union Minister Nitin Gadkari has said that the government will introduce new technologies including GPS-based toll collection systems to replace the existing highway toll plazas in the country within the next 6 months. The move is to decongest traffic and charge motorists for exact distance traveled on highways, the minister said.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version