സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കളായ വൺ വെബ്ബിനു വേണ്ടിയായിരുന്നു ഈ വിക്ഷേപണം
വൺ വെബിൽ ഇന്ത്യയിലെ ഭാരതി എയർടെല്ലിനും പങ്കാളിത്തമുണ്ട്. വിക്ഷേപണം നടത്തിയ ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തി പ്രവർത്തനം തുടങ്ങിയതോടെ എയർടെൽ ഇന്ത്യയിലെ ഒരേസമയം ഭൂതലത്തിലൂടെയും, ഉപഗ്രഹങ്ങളിലൂടെയും ഇന്റർനെറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ദാതാവായി മാറി. ഇതിലൂടെ രാജ്യത്തെ ഇന്റർനെറ്റ് വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ശക്തമാക്കുകയുമാണ് ഭാരതി എയർടെൽ വൺ വെബ് പങ്കാളിത്തത്തിന്റെ ലക്‌ഷ്യം.
ലോകത്താകെ മികച്ച ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കവറേജിനായി ബ്രിട്ടനിലെ വൺ വെബ് നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3)വിജയകരമായി വിക്ഷേപിച്ചത് . ജി.എസ്.എൽ.വി. മാർക്ക് ത്രീ (എൽ.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കഴിഞ്ഞ ഒക്ടോബർ 23ന് വിക്ഷേപിച്ചിരുന്നു.
72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ. എസ്. ആർ. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയും വൺ വെബും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. 1000കോടി രൂപയാണ് ഐ.എസ്.ആർ.ഒ.യുടെ പ്രതിഫലം.
എൽ വി എം ത്രീ ഇന്ത്യൻ അഭിമാനം
വാണിജ്യ വിക്ഷേപണത്തിനായി ജി.എസ്.എൽ.വി പേര് മാറ്റിയതാണ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ. അവയുടെ പ്രത്യകതകൾ ഇനി പറയുന്നതാണ്.
- 640 ടൺ ഭാരം, 43.5 മീറ്റർ നീളം
- ആദ്യ രണ്ട് ഘട്ടങ്ങളിൽ ഖര, ദ്രവ ഇന്ധനം
- മൂന്നാം ഘട്ടം ക്രയോജനിക് എൻജിൻ
- 10 ടൺ വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ശേഷി
- വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളുടെ ഭാരം 5.805 ടൺ
നിലവിൽ വൺവെബിന് 582 ഉപഗ്രഹങ്ങൾ ഭ്രമണപ്രഥത്തിലുണ്ട്. മാർക്ക് ത്രീ വിക്ഷേപണത്തോടെ അവ 618 ആയി. ഭ്രമണ പഥത്തിൽ മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്‌പേസ് എക്സ്‌പോലുള്ള വിവിധ ഏജൻസികളാണ് മറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
എന്താണ് വൺവെബ് ലക്‌ഷ്യം.
നിലവിൽ ഉപഗ്രഹങ്ങളിൽ നിന്ന് ടവറുകളിലേക്കും അവയിൽ നിന്ന് റിലേകേന്ദ്രങ്ങൾ വഴിയുമാണ് നമ്മുടെ മൊബൈലിലും കമ്പ്യൂട്ടറിലും ഇന്റർനെറ്റ് എത്തുന്നത്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് കമ്പ്യൂട്ടറുകളിലേക്ക് ഇന്റർനെറ്റ് കിട്ടുന്നതാണ് വൺവെബ് ശൃംഖല. അതിനായി 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് പദ്ധതിയിടുന്നത്. അതിൽ 618 എണ്ണം ഭ്രമണ പഥത്തിൽ പ്രവർത്തനക്ഷമമായി കഴിഞ്ഞു.
India’s Bharti Airtel has a stake in OneWeb. With the launch of the satellites into orbit, Airtel became the only provider in India to offer simultaneous terrestrial and satellite Internet services. Through this, the Bharti Airtel One Web partnership aims to make internet delivery in the country more efficient and stronger.