സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾ ഉൾപ്പെടെ 2 സീരീസ് ഇലക്ട്രിക് സ്കൂട്ടറുകളാണ് Gogoro അവതരിപ്പിക്കുക.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ (CIRT) അനുമതിയും സർട്ടിഫിക്കേഷനും നേടി രണ്ട് സ്കൂട്ടറുകളും കമ്പനി ഇന്ത്യയിൽ ഹോമോലോഗ് ചെയ്തു.
Gogoro 2, Gogoro 2 Plus എന്നിവയുടെ ലോഞ്ച് ടൈംലൈൻ, പ്രാദേശിക ലഭ്യത, വില എന്നിവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടായേക്കും.
- Gogoro 2 ന്റെ മോട്ടോർ 7.2kW പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുമ്പോൾ, പ്ലസ് 6.4kW പവർ നൽകും.
- ഗോഗോറോ 2 ഇവിക്ക് 85 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ ഗോഗോറോ 2 പ്ലസിന് 94 കി.മീ റേഞ്ച് നല്കാനാകുമെന്ന് കമ്പനി പറയുന്നു.
- രണ്ട് വേരിയന്റുകളിലും പൊതുവായുള്ളത് പരമാവധി വേഗത 87kmph, മൊത്തത്തിലുള്ള ഭാരം 273kg, 1,890mm നീളം, 670mm വീതി, 1,110mm ഉയരം എന്നിവയാണ്.
- സ്കൂട്ടറുകൾ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കപ്പെടുന്നില്ല, തായ്വാനിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.
- രണ്ട് ഇവികൾക്ക് ശേഷം ബ്രാൻഡ് ഗോഗോറോ സൂപ്പർസ്പോർട്ട് മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Zypp Electric-ന്റെ സഹകരണത്തോടെ 2022 നവംബറിലാണ് Gogoro അതിന്റെ ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചത്.
കമ്പനിയുടെ വിപുലമായ ബാറ്ററി-സ്വാപ്പിംഗ് പ്ലാറ്റ്ഫോം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.