സംരംഭം തുടങ്ങി ആദ്യ വർഷങ്ങളിലാണ് പല സംരംഭങ്ങളും പൂട്ടിപ്പോകേണ്ടി വരുന്നത് എന്നത് വ്യവസായ വകുപ്പിന്റെ കണക്കുകളിലുണ്ട്.
പൂട്ടിയ കണക്കുകൾ പറഞ്ഞു എന്തായാലും മുഷിപ്പിക്കുന്നില്ല.
പരിചയക്കുറവ്, വേണ്ടത്ര പ്രായോഗിക പരിജ്ഞാനവും പരിശീലനവും ഇല്ലാതിരിക്കുക, അനാസ്ഥ, മടുപ്പ് ഇതൊക്കെ നിങ്ങളെ ഒരു മോശം സംരംഭകനാക്കും എന്ന് തീർച്ച. ഇതിൽ ഏറ്റവും അപകടകാരി നിങ്ങൾ ഒരു സംരംഭത്തിനായി എടുക്കുന്ന വായ്പ എങ്ങനെ വിനിയോഗിക്കുന്നു, എങ്ങനെ തിരിച്ചടക്കുന്നു എന്നതാണ്. അവിടെയാണ് നിങ്ങൾക്ക് ശരിക്കും അടി പതറുന്നത്. കടമെടുക്കുന്ന വായ്പയോട്, വായ്പ തരുന്ന ബാങ്കിനോട് തിരിച്ചും അതേ ഉത്തരവാദിത്വം കാട്ടിയാൽ തന്നെ സംരംഭകനെന്ന നിലയിൽ നിങ്ങൾ പകുതി വിജയിച്ചു.
തിരിച്ചടച്ചില്ലെങ്കിലോ, അതിനുള്ള മാർഗങ്ങൾ വിജയകരമായി നടത്തിയെടുത്തില്ലെങ്കിലോ ആദ്യ വർഷം തന്നെ നിങ്ങൾ കടക്കെണിയിലും കരിമ്പട്ടികയിലും ആയിപ്പോകും. അത് ഒഴിവാക്കണ്ടേ. വായ്പ കൈയിൽ കിട്ടിയാൽ എല്ലാമായി എന്ന ധാരണ ആദ്യമേ അങ്ങ് മാറ്റി വയ്ക്കണം. എന്നിട്ടു എല്ലാം വെൽ പ്ലാൻഡ് ആണ് എന്ന് ഉറപ്പാക്കണം പലവട്ടം. ബദൽ ക്രൈസിസ് പരിഹാര മാർഗങ്ങളും കണ്ടു വച്ചേക്കണം. ഇല്ലേൽ പണി പാളും ഇക്കാലത്ത് . തീർച്ച.
അത് ഒഴിവാക്കാൻ സംരംഭകർ വായ്പ എടുക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
എങ്ങനെ സംരംഭത്തിന് പണം സംഘടിപ്പിക്കാം? നേരായ മാർഗത്തിലൂടെ മതി കേട്ടോ..
സംരംഭം തുടങ്ങാൻ പല രീതിയിലും പണം സംഘടിപ്പിക്കാം. വർഷങ്ങളായുള്ള സ്വന്തം സമ്പാദ്യം,സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും ധനസഹായം, ഇതൊക്കെയാകാം. പക്ഷെ ഇന്നത്തെ കാലത്തു ഓരോരുത്തർക്കും അവരവരുടെ ധനചിലവുകൾ ഉള്ളതിനാൽ ഒടുവിൽ ബാങ്ക് വായ്പ തന്നെയാകും ആശ്രയം.
വായ്പ എടുക്കുക..സൂക്ഷിച്ച്. ആവശ്യത്തിന്
ആവശ്യത്തിന് എടുക്കുക എന്നതിന്റെ അർഥം
അത്യാവശ്യത്തിന് മാത്രം ഉള്ള തുക വായ്പയായി എടുക്കുക എന്നതാണ്. വായ്പയ്ക്ക് നൽകേണ്ടി വരുന്ന ഈട് സ്വന്തം സമ്പാദ്യം അല്ലെങ്കിൽ തനിക്കുംകൂടി ബാധ്യതയും, ഉത്തരവാദിത്വവും ഉള്ള കുടുംബ സ്വത്ത് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക എന്നന്നതാണ്.
സബ്സിഡി വായ്പകൾ ആദ്യം തിരയാം
സംരംഭങ്ങൾക്ക് ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയുണ്ടാകും. ഉറപ്പ്. അത് ഏതൊക്കെ മേഖലയിൽ , ആരൊക്കെ നൽകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞിരിക്കണം. സംരംഭങ്ങളുടെ തുടക്കത്തിലേ ലഭിക്കുന്ന സബ്സിഡിയും പിന്നീട് ലഭിക്കാവുന്ന സബ്സിഡികളുമുണ്ട്. അത് തിരഞ്ഞെടുത്തു മുൻഗണന നൽകണം. എന്നിട്ടു മതി മറ്റു തരത്തിലുള്ള വായ്പ അന്വേഷണങ്ങൾ.
എങ്ങനെ വായ്പക്കായി ബാങ്കിലേക്ക് ചെല്ലും
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഏറ്റവും ആദായകരമായ വായ്പ എന്ന ചിന്തയോടെ വേണം ബാങ്കുകളെ സമീപിക്കാൻ. ഇന്നും പലിശ നിരക്കുകൾ പല പൊതു മേഖല – കാർഷിക ബാങ്കുകളും, സഹകരണ സൊസൈറ്റികളും പല വിധത്തിൽ പല തരത്തിലാണ് ഈടാക്കുന്നത്. അതിനെക്കുറിച്ച് വ്യക്തമായ ഒരു അന്വേഷണം നടത്തിയിരിക്കണം. ദേശസാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ നൽകുന്ന വായ്പക്ക് പലിശ കൂടുതലാണെങ്കിൽ കുറഞ്ഞ പലിശയ്ക്ക് കെ.എഫ്.സി, വിവിധ ക്ഷേമ കോർപറേഷനുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിവരുന്നുണ്ട്.
ഇ.എം.ഐ. ഉത്തമം, ദിവസപിരിവിൽ ചെന്ന് വീഴരുത്
ഇന്നും നാട്ടിൻപുറങ്ങളിൽ വട്ടിപലിശക്കു പണം കിട്ടാറുണ്ട്, ദിവസ പിരിവിനും പണം ലഭിക്കും അത് അന്നന്നത്തെ കച്ചവടത്തിന് മാത്രമേ ഉപകരിക്കൂ എന്നോർമ വേണം. സംരംഭങ്ങൾക്ക് വേണ്ടി എടുക്കുന്ന വായ്പക്ക് കുറഞ്ഞത് ഒരു മാസത്തെ എങ്കിലും നിശ്ചിത തിരിച്ചടവ് കാലാവധി ഉണ്ടായിയിരിക്കണം.മിക്കവാറും സംരംഭ വായ്പകൾ ഇപ്പോൾ ഇ.എം.ഐ. (പ്രതിമാസ തുല്യ തവണ) സമ്പ്രദായത്തിലാണ് നൽകിവരുന്നത്. ഇത് സംരംഭകർക്ക് ഏറെ ഗുണകരമാണ്. പ്രതിമാസം നിശ്ചിത തുക അടച്ചു പോകുന്നതാണ് ആദ്യ കാലങ്ങളിൽ ബുദ്ധി. കാരണം ഉത്പാദനം ലാഭത്തിലേക്കു വരുന്ന സമയമായിരിക്കും. അപ്പോൾ കൂടുതൽ തുക വായ്പ ഇനത്തിൽ ബാങ്കിൽ അടക്കേണ്ടി വന്നാൽ അടുത്ത വർഷം ടേൺ ഓവർ താഴേക്കു പതിക്കും. ആദ്യ വർഷങ്ങളിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് തീരെ കുറവായിരിക്കും എന്നതിനാൽ ഡിമിനിഷിങ് ഇന്ററസ്റ്റ് എന്ന രീതിയിൽ വായ്പ എടുത്താൽ തിരിച്ചടവ് പ്രശ്നമാകും. തുടക്കം മുതലേ കിട്ടാക്കടം എന്ന ലേബലിലേക്ക് അക്കൗണ്ട് മാറാനും സാധ്യതയുണ്ട്. നന്നായി പ്ലാൻ ചെയ്യുക , തവണകൾ ബുദ്ധിപൂർവം തീരുമാനിച്ചുറപ്പിക്കുക.
നിങ്ങളുടെ സംരംഭത്തിലെ യന്ത്ര സാമഗ്രികൾ, മൂലധന നിക്ഷേപം, ദൈനംദിന ചിലവുകൾ എന്നിവയ്ക്കാകണം എടുക്കുന്ന വായ്പ അതിന്റെ പരമാവധി വിനിയോഗിക്കേണ്ടത്. അടിസ്ഥാന നിർമാണത്തിനടക്കം തുക അനാവശ്യമായി വിനിയോഗിക്കരുത്. അത് ഡെഡ് മണിയായി തന്നെ അവശേഷിക്കും. നമുക്കതു തീരാ ബാധ്യതയായി അവിടെ കിടക്കും.
വായ്പയെടുത്താൽ പിന്നെ അമാന്തിക്കരുത്
ഒരു സംരംഭത്തിന് നിങ്ങളുടെ ബുദ്ധി വിനിയോഗിക്കുന്നതിനേക്കാൾ പ്രയാസപ്പെട്ടതല്ല വായ്പ തരപ്പെടുത്തുക എന്നോർക്കണം.
വായ്പ എടുക്കുന്ന സമയത്തിൽ നിന്നും 6 മാസത്തിനപ്പുറത്തേക്കു സംരംഭം തുടങ്ങാതി വൈകിപ്പിക്കരുത്. ഒരു വശത്തു വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാകും, നമ്മുടെ സംരംഭത്തിന്റെ സ്കിൽ വൈദഗ്ധ്യമടക്കം കാലഹരണപ്പെടാനും സാധ്യതയുണ്ട്. കൃത്യമായ നിർവഹണ കലണ്ടർ മുൻകൂട്ടി തയ്യാറാക്കി വേണം വായ്പ കൈപ്പറ്റാൻ.
ഏത് ആവശ്യത്തിനാണോ വായ്പ അനുവദിച്ചത് തുക അതിനു തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ ബാധ്യതകൾ തീർക്കാൻ സംരംഭക വായ്പകൾ ഉപയോഗിക്കരുത്.
ഏറ്റവുമൊടുവിൽ പറയാനുള്ളത്
എടുത്ത വായ്പ കൃത്യമായി പറഞ്ഞിരിക്കുന്ന പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ ഇപ്പോൾ നിങ്ങളുടെ വായ്പ എൻ.പി.എ. (കിട്ടാക്കടം) ആയി മാറുന്നു. അത് നിങ്ങളുടെ സിബിൽ സ്കോർ താഴാൻ കാരണമാകും.
ഒടുവിൽ സംരംഭവും മുന്നോട്ടു പോകില്ല, വായ്പ കൃത്യമായി അടക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാകും. അതിനിടവരുത്തരുത്. കാരണം നിങ്ങളുടെ വായ്പ തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ട് എന്ന് ബാങ്കുകൾക്ക് ബോധ്യപ്പെട്ടാൽ നിങ്ങളെ കൂടുതൽ മാന്യനായ ഇടപാടുകാരനായി അവർ കണക്കാക്കും. അതിന്റെയർത്ഥം നിങ്ങൾക്ക് ഇനിയും നിങ്ങളുടെ സംരംഭം വികസിപ്പിക്കാൻ വേണ്ട തുടർവായ്പക്ക് അർഹതയുണ്ടെന്നാണ്. അതിനു നിങ്ങളും നിങ്ങളുടെ വായ്പയുടെ കൃത്യമായ തിരിച്ചടവും വായ്പ നൽകുന്ന ബാങ്കുമായുള്ള തുടർ ബന്ധവും അനുകൂല ഘടകങ്ങളാണ്.
Government estimates that 30000 more people have become entrepreneurs in Kerala after targeting one lakh entrepreneurs. How many of these enterprises can sustain themselves? That is the question. According to the figures of the Department of Industries, many enterprises have to close down in the first years of the enterprise. It doesn’t matter if the numbers are locked. Lack of experience, lack of practical knowledge and training, apathy and boredom are sure to make you a bad entrepreneur.