സ്വർണത്തിനും യുണീക്ക് ഐഡന്റിഫിക്കേഷനോ?

ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളിലും  ബ്ലോക്ക് ചെയ്നിലും പിടി മുറുക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS). ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾക്ക്   6 അക്ക ആൽഫാന്യൂമെറിക് HUID ഏപ്രിൽ 1 മുതൽ നിർബന്ധമാക്കികഴിഞ്ഞു. ബ്ലോക്ക്ചെയിൻ പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കും ബിഐഎസ് മാനദണ്ഡങ്ങൾ അന്തിമ ഘട്ടത്തിലാണ്.

സ്വർണാഭരണങ്ങളുടെയും, സ്വർണ പുരാവസ്തുക്കളുടെയും വിൽപ്പനയ്ക്ക് ആറ് അക്ക ആൽഫാന്യൂമെറിക് എച്ച്യുഐഡി (ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ) ഉറപ്പാക്കുന്നതിനു സർക്കാർ ഏപ്രിൽ 1 സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ഇനി സമയപരിധി ദീർഘിപ്പിക്കില്ലെന്നു ബിഐഎസ് മേധാവി പ്രമോദ് കുമാർ തിവാരി  വ്യക്തമാക്കി. പഴയ സ്റ്റോക്ക് നീക്കം ചെയ്യാൻ ജുവലറികൾക്ക് 2 വർഷത്തിലേറെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനി കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3 മാസം കൂടി സാവകാശം നൽകി കേരള ഹൈക്കോടതി

സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ ഏപ്രിൽ 1 മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻറെ  നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നൽകിയിരിക്കുന്നത്.

സ്വർണാഭരണങ്ങളിൽ 6 അക്ക HUID മാർക്ക് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ജുവലറി ബോഡിയുമായി അടുത്തിടെ യോഗം ചേർന്നിരുന്നു.  ജുവലറികളുടെ നിർദ്ദേശപ്രകാരം, ഹാൾമാർക്കിന്റെ ഭാഗമായി സ്വർണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ‘ഭാരം’ ഉൾപ്പെടുത്താൻ ബ്യൂറോ തീരുമാനിച്ചിരുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും, HUID മാർക്കിന്റെ തനിപ്പകർപ്പ് മുദ്ര ഉപയോഗിച്ച് ആളുകളെ വഞ്ചിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി അസെയ്യിംഗ് സെന്ററുകളിലെ 6 അക്ക HUID മാർക്കിനായി ഉപയോഗിക്കുന്ന ലേസർ മെഷീനുകളും BIS സിസ്റ്റവുമായി യോജിപ്പിക്കുന്നുണ്ട്.

സ്വർണ ഹാൾമാർക്കിംഗ് എന്നത് വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി സർട്ടിഫിക്കേഷനാണ്. 2021 ജൂൺ 16 മുതൽ തന്നെ ഈ മാനദണ്ഡങ്ങൾക്കു സാധുതയുണ്ട്. ആറക്ക HUID നമ്പർ 2021 ജൂലൈ 1 -ന് അവതരിപ്പിച്ചതാണ്.  നിലവിൽ BIS ലോഗോ, പരിശുദ്ധി, ജുവലറി ലോഗോ, അസയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്റർ ലോഗോ എന്നിങ്ങളെ നാലു മുദ്രണങ്ങളുള്ള സ്വർണാഭരണങ്ങളാണ് വിപണിയിലുള്ളത്.

BIS ന് രാജ്യത്ത് ഏകദേശം 1,400 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, ബ്രെയിൻ കംപ്യൂട്ടിംഗ് ഇന്റർഫേസ്, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ ഈ പുതിയ മേഖലകളിൽ   രാജ്യം ഭാവിയിൽ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർന്നുവരുമെന്നും പ്രമോദ് കുമാർ തിവാരി  വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version