ഫിനാൻഷ്യൽ രംഗത്ത് ലുലു | ഇന്ത്യയിൽ പുതിയതായി 10 ശാഖകൾ.

ആഗോള തലത്തിൽ 277 ശാഖകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് 

സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

Lulu Finserv: Non-Banking Financial Company under LuLu

ആഗോള തലത്തിൽ 277 ബ്രാഞ്ചുകളെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. ഇതിന്റെ ഭാഗമായി പത്ത് ശാഖകൾ കൂടി ഇന്ത്യയിൽ ആരംഭിക്കുന്നു. കേരളത്തിലെ തിരുവനന്തപുരത്ത് നാലും, ആലപ്പുഴയിൽ ഒരു ശാഖയും, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അഞ്ച് ശാഖകളുമാണ് ആരംഭിച്ചത്.

പത്ത് ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് -Lulu Financial Services (india) Private Limited-മാനേജിംഗ് ഡയറക്ടർ അദീബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാറശ്ശാല, ഉച്ചക്കട,വിതുര, മാറനല്ലൂർ; ആലപ്പുഴയിലെ നൂറനാട്, കോയമ്പത്തൂരിലെ വടവള്ളി, എൻ.എസ്.എൻ. പാളയം, കുനിയമുത്തൂർ, രാമനാഥപുരം, കൗണ്ടം പാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിച്ചത്.

കോയമ്പത്തൂരിൽ ശാഖകൾ ആരംഭിക്കുന്നതോടെ ലുലു ഫിൻസെർവ്വ് തമിഴ്നാട്ടിലെ ബാങ്കിൽ മേഖലയിൽ എത്തുകയും ചെയ്തു, നാല് ശാഖകൾ കൂടി തുറക്കുന്നതോടെ തിരുവനന്തപുരത്ത് ആകെ ഒൻപത് ബ്രാഞ്ചുകളുമായി. ഇതോടെ ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗിന് 11 രാജ്യങ്ങളിലായി 277 ശാഖകളാകും. ഇന്ത്യയിൽ ‍43ഉം കേരളത്തിൽ 22ഉം ശാഖകളുമായി.

ഗ്രാമീണ തലത്തിൽ കൂടുതൽ ബ്രാ‍ഞ്ചുകൾ ആരംഭിച്ച് അവിടെ അധിവസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണ നൽകുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് ലക്ഷ്യമിടുന്നതെന്ന് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. ഈ ശാഖകളിലൂടെ ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോൺ, കൺസ്യൂമർ ലോൺ എന്നീ സേവനങ്ങൾ ലഭിക്കുമെന്നും അദീബ് അഹമ്മദ് അറിയിച്ചു.

Lulu Financial Holdings is growing in the financial field. Lulu Finserv: Non-Banking Financial Company under LuLu. Reaching 277 branches globally. As part of this, ten more branches are starting in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version