2023-ൽ വാട്ട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് ഉപയോക്താക്കൾക്കായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. Windows-നായി ഒരു പുതിയ ഡെസ്ക്ടോപ്പ് അപ്ലിക്കേഷനും Android, iOS എന്നിവയ്ക്കായുള്ള പുതിയ ഗ്രൂപ്പ് സവിശേഷതകളും നിയന്ത്രണങ്ങളും ഉൾപ്പെടെ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ വാട്ട്സ്ആപ്പിനായുള്ള ഒരു കൂട്ടം പുതിയ അപ്ഡേറ്റുകളും ഫീച്ചറുകളും അവതരിപ്പിച്ചു.
ഇത് മാത്രമല്ല വാട്ട്സ്ആപ്പ് ഇനിയും വിവിധ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
WAbetainfo പ്രകാരം സന്ദേശമയയ്ക്കൽ കൂടുതൽ രസകരവും സംവേദനാത്മകവുമാക്കുന്നതിനും അതിന്റെ ഉപയോക്തൃ ഇന്റർഫേസ് മെച്ചപ്പെടുത്തുന്നതിനുമുളള ഈ ഫീച്ചറുകളിൽ ചിലത് ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവ നിലവിൽ ബീറ്റ ടെസ്റ്റിംഗിലാണ് അല്ലെങ്കിൽ വികസനഘട്ടത്തിലാണ്.
പുതിയ റിപ്പോർട്ട് പ്രകാരം disappearing messages എന്ന ഓപ്ഷനിൽ 15 പുതിയ ഡ്യുറേഷനുകൾ വാട്ട്സ്ആപ്പ് നടപ്പിലാക്കുന്നു. ഒരു നിശ്ചിത സമയത്തിന് ശേഷം അയച്ചയാളുടെയും സ്വീകർത്താവിന്റെയും ചാറ്റിൽ നിന്ന് സന്ദേശങ്ങൾ അപ്രത്യക്ഷമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് disappearing messages.
നിലവിൽ, disappearing messagesനായി പ്ലാറ്റ്ഫോം മൂന്ന് സമയദൈർഘ്യമാണ് പിന്തുണയ്ക്കുന്നത്– 24 മണിക്കൂർ, 7 ദിവസം, 90 ദിവസം, WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് “More options” മെനുവിന് കീഴിൽ പുതിയ ഡ്യുറേഷനുകൾ ഉണ്ടായിരിക്കും.
മെനുവിൽ 15 പുതിയ durations ഉൾപ്പെടുന്നു — 1 വർഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, 6 ദിവസം, 5 ദിവസം, 4 ദിവസം, 3 ദിവസം, 2 ദിവസം, 12 മണിക്കൂർ, 6 മണിക്കൂർ, 3 മണിക്കൂർ, 1 മണിക്കൂർ എന്നിവയാണത്.
disappearing messagesന് കൂടുതൽ durations ചേർക്കുന്നതോടെ ഉപയോക്താക്കൾക്ക് അവർ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ മെസ്സേജുകളിൽ കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല.
തന്ത്രപ്രധാനമോ രഹസ്യാത്മകമോ ആയ വിവരങ്ങൾ അടങ്ങിയ സന്ദേശങ്ങൾക്ക് 1 മണിക്കൂർ ദൈർഘ്യം സഹായകരമാകുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കാരണം ഇത് വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഒരു സന്ദേശം അയയ്ക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കും. സന്ദേശം സ്വീകർത്താവിന്റെ ഫോണിൽ ദീർഘനേരം ഉണ്ടായിരിക്കുന്നത് തടയുന്നു.
Meta CEO Mark Zuckerberg recently introduced a bunch of new updates and features for WhatsApp, including a new desktop app for Windows and new group features and controls for Android and iOS. Not only this, WhatsApp is also planning to introduce various new features.