രാജ്യത്തെ വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമുമായി യോജിച്ചു ഭാരത് പേ-BharatPe.
വനിതാ MSME സംരംഭകർക്ക് മെന്റർഷിപ്പ്, നെറ്റ്വർക്കിംഗ് ചാനലുകൾ, പഠന വിഭവങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന അഗ്രഗേറ്റർ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ കമ്പനിയായ പേബാക്കിന്റെ-PAYBACK- കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ ഭാരത്പേ കെയേഴ്സ് ആണ് പദ്ധതി നടപ്പാക്കുന്നത്.
2021-ൽ അമേരിക്കൻ എക്സ്പ്രസ്, ഐസിഐസിഐ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിക് ഫണ്ടിൽ നിന്ന് മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാമായ PAYBACK നെ BharatPe ഏറ്റെടുത്തിരുന്നു.
സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ആറാമത്തെ സാമ്പത്തിക സെൻസസ് പ്രകാരം, ഇന്ത്യയിലെ മൊത്തം സംരംഭകരിൽ 13.76 ശതമാനം മാത്രമാണ് സ്ത്രീകൾ, ഇത് മൊത്തം 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷമാണ്.
ഇത് കണക്കിലെടുത്ത്, ഇന്ത്യയിലെ എല്ലാ തലത്തിലുമുള്ള വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്ക് വളർച്ചയ്ക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് ഭാരത പേ വ്യക്തമാക്കുന്നു.
വനിതകളുടെ കഴിവ് ഉപയോഗിച്ച് അവരുടെ സംരഭ വികസനത്തെ പിന്തുണയ്ക്കുന്നതിനും, വനിതാ സംരംഭകരെ അവരുടെ ബിസിനസ്സ് സ്കെയിൽ ചെയ്യുന്നതിന് സജ്ജരാക്കുന്നതിനും പങ്കാളിത്തം സഹായകമാകും.
BharatPe സിഎഫ്ഒയും ഇടക്കാല സിഇഒയുമായ നളിൻ നേഗി ഇങ്ങനെ വിവരിക്കുന്നു.
ഇന്ത്യയിലെ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്ക് ഇപ്പോഴും വളരെയധികം പിന്തുണ ആവശ്യമാണെന്നും അതിലേറെ ഉള്ളത് സാമൂഹിക പക്ഷപാതങ്ങൾ ആണെന്നും WEP മിഷൻ ഡയറക്ടർ അന്ന റോയ് എടുത്തു പറയുന്നു.
MSME മന്ത്രാലയത്തിന്റെ FY23 വാർഷിക റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 6.08 കോടി കുത്തക യൂണിറ്റുകളിൽ 20.3 ശതമാനം മാത്രമാണ് വനിതാ സംരംഭകരുടെ ഉടമസ്ഥതയിലുള്ളത്. കോവിഡ് വന്നു പോയ ശേഷം 2023 ഫെബ്രുവരി 2 വരെ, വനിതാ സംരംഭകരുടെ 3,057 എംഎസ്എംഇകൾ അടച്ചുപൂട്ടിയതായി എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ അടുത്തിടെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.