‘Ching’s Secret’ ഉടമസ്ഥ കമ്പനിയായ ക്യാപിറ്റൽ ഫുഡ്‌സിനെ ഏറ്റെടുക്കാൻ നെസ്‌ലെ.

ഒരു ബില്യൺ ഡോളറിന്റെ ഇടപാടിൽ ലോകത്തിലെ ഏറ്റവും വലിയ ഫുഡ് ഗ്രൂപ്പായ നെസ്‌ലെ ക്യാപിറ്റൽ ഫുഡ്‌സിനെ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ചിങ്‌സ് സീക്രട്ട് ബ്രാൻഡിൽ “ദേശി ചൈനീസ്” ഫ്ലേവറുകളാൽ സമ്പന്നമായ എരിവുള്ള നൂഡിൽസ്, ഫ്യൂഷൻ ചട്‌നികൾ എന്നിവ വിപണിയിലെത്തുന്നു.

സ്മിത്ത് & ജോൺസ് കുക്കിംഗ് പേസ്റ്റുകളും മസാല മിക്സുകളും ക്യാപിറ്റൽ ഫുഡ്സ്  വിപണനം ചെയ്യുന്നുണ്ട്. മുംബൈ ആസ്ഥാനമായുള്ള ക്യാപിറ്റൽ ഫുഡ്‌സുമായി ഇടപാടിന്റെ നിബന്ധനകൾ സ്വിസ് കമ്പനി ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ട്.

 1961-ൽ ഇന്ത്യയിൽ അതിന്റെ ആദ്യ ഉൽപ്പാദന കേന്ദ്രം ആരംഭിച്ച നെസ്‌ലെ, തൈര് മുതൽ ധാന്യങ്ങൾ വരെ രാജ്യത്ത് വിൽക്കുന്നു. ക്യാപിറ്റൽ ഫുഡ്സിന്റെ നിക്ഷേപകരിൽ 2018-ൽ കമ്പനിയുടെ ഓഹരി വാങ്ങിയ പ്രമുഖ നിക്ഷേപസ്ഥാപനമായ ജനറൽ അറ്റ്ലാന്റികും ഉൾപ്പെടുന്നു. ക്യാപിറ്റൽ ഫുഡ്സ് ഏറ്റെടുക്കുന്നതിനെ കുറിച്ച് നെസ്‌ലെ ഇന്ത്യയുടെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.

ഡീലിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, മറ്റ് നിരവധി കമ്പനികളും ക്യാപിറ്റൽ ഫുഡ്‌സ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മുംബൈ ട്രേഡിംഗിൽ നെസ്‌ലെയുടെ ലിസ്റ്റഡ് ഇന്ത്യൻ യൂണിറ്റിന്റെ ഓഹരികൾ 10% നേട്ടമുണ്ടാക്കി. അതിന്റെ വിപണി മൂല്യം ഏകദേശം 22.3 ബില്യൺ ഡോളറാണ്. 

Nestlé to acquire Capital Foods, owner of ‘Ching’s Secret’ Nestlé Capital Foods, the world’s largest food group, will reportedly be acquired in a $1 billion deal. Ching’s Secret brand launches spicy noodles and fusion chutneys rich in “Desi Chinese” flavors. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version