ക്രിപ്റ്റോ കറൻസി വേണമോ എന്ന് RBI  യോട് ചോദിക്കണം. ഉത്തരം ‘വേണ്ടേ വേണ്ടാ’ എന്നായിരിക്കും.

ക്രിപ്റ്റോ ഇടപാടുകളുടെ നികുതി വേണോ എന്ന് കേന്ദ്ര ധനമന്ത്രാലയത്തിനോട് ചോദിക്കണം. ഉത്തരം ‘വേണം വേണം’ എന്ന് തന്നെയായിരിക്കും.

അതാണല്ലോ കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞു വച്ച് നടപ്പാക്കിയത്. കാര്യമിതാണ്.

വെർച്വൽ ഡിജിറ്റൽ അസറ്റുകൾക്ക് (വിഡിഎ) നികുതി ചുമത്തുന്ന ഇനത്തിൽ 2022-23 സാമ്പത്തിക വർഷമവസാനിക്കുമ്പോൾ കേന്ദ്രത്തിനു ലഭിച്ചത് മാർച്ച് 20 വരെ 157.9 കോടി രൂപ. ഒട്ടും കുറവല്ല ക്രിപ്റ്റോ കറൻസിക്കെതിരായി ഒരു സാമ്പത്തിക യുദ്ധം തന്നെ ഔദ്യോഗിക തലത്തിൽ നടക്കുന്ന ഇന്ത്യയിൽ.

വെർച്വൽ ഡിജിറ്റൽ അസറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ നടത്തിയ പേയ്‌മെന്റുകൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എസ് പ്രകാരം സ്രോതസ്സിൽ നിന്ന്- tax deducted at source under section 194S of the Income Tax Act, 1961 – നികുതി വഴി പിരിച്ചെടുത്ത നേരിട്ടുള്ള നികുതിയാണിതെന്ന്  കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അതാണീ 157.9 കോടി രൂപ.  കേന്ദ്രത്തിനും RBI ക്കും ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നു വ്യക്തം.

2022-23 ലെ യൂണിയൻ ബജറ്റ് വെർച്വൽ ഡിജിറ്റൽ അസറ്റ് (വിഡിഎ) വ്യാപാരത്തിൽ നിന്നുള്ള നേട്ടത്തിന് 30 %നികുതി ചുമത്തിയിരുന്നു .

ക്രിപ്‌റ്റോകറൻസിയിൽ നിന്ന് സർക്കാരിന് ലഭിച്ച നികുതിയുടെ വിശദാംശങ്ങൾ ചോദിച്ച ജനതാദൾ (യുണൈറ്റഡ്) എംപി രാംനാഥ് താക്കൂറിന് ധന മന്ത്രാലയം രേഖാമൂലം മറുപടി നൽകിയതാണിത്.

ക്രിപ്‌റ്റോ അസറ്റുകൾ ഇന്ത്യയിൽ നിയന്ത്രണ വിധേയമല്ല. എന്നിരുന്നാലും, 2002-ലെ പ്രിവൻഷൻ ആൻഡ് മണി ലോണ്ടറിംഗ് ആക്ടിന്റെ പ്രിവ്യൂവിന് കീഴിൽ VDA-കൾ കൈമാറ്റം ചെയ്യുന്നതിനായി സർക്കാർ സമഗ്രമായ ഒരു നികുതി വ്യവസ്ഥ കൊണ്ടുവന്നു.
ക്രിപ്‌റ്റോ ആസ്തികൾ നിരോധിക്കണമെന്ന് ആർബിഐ ശുപാർശ ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോ ആസ്തികൾ നിർവചനം അനുസരിച്ച് അതിരുകളില്ലാത്തതും റെഗുലേറ്ററി ആർബിട്രേജ് തടയാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും മന്ത്രാലയം നിലപാടെടുക്കുന്നു.
ഇന്ത്യയിലെ ഡിജിറ്റൽ ആസ്തികളിൽ ഇടപാട് നടത്തുന്ന നിക്ഷേപകർക്കും സംരംഭകർക്കും വ്യക്തത നൽകുന്നതിൽ ഗവൺമെന്റിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ് VDA-കളുടെ നികുതി.

എന്താണ് വെർച്വൽ ഡിജിറ്റൽ അസറ്റും 2022-23 ബജറ്റിൽ നിയന്ത്രണത്തിനായി തയ്യാറാക്കിയ വ്യവസ്ഥകളും?

 ക്രിപ്‌റ്റോകറൻസികൾ, DeFi (വികേന്ദ്രീകൃത ധനകാര്യം), നോൺ-ഫംഗബിൾ ടോക്കണുകൾ (NFT) എന്നിവയാണ് വെർച്വൽ ഡിജിറ്റൽ അസ്സെറ്റിൽ  ഉൾപ്പെടുക . ഡിജിറ്റൽ സ്വർണ്ണം, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അല്ലെങ്കിൽ മറ്റേതെങ്കിലും പരമ്പരാഗത ഡിജിറ്റൽ അസറ്റുകൾ എന്നിവ ഈ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  അതിനാൽ ക്രിപ്‌റ്റോകറൻസികൾക്ക് പ്രത്യേക നികുതി ചുമത്താൻ ലക്ഷ്യമിടുന്നു.
ഇത്തരം സ്വകാര്യമായി സൃഷ്‌ടിച്ച ആസ്തികളുടെയോ വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെയോ ഇടപാടുകൾക്കിടയിൽ ഉണ്ടാകുന്ന ലാഭത്തിന് സർക്കാർ 30 ശതമാനം നികുതി ചുമത്തും. നിക്ഷേപകന്റെ ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല ഹോൾഡിംഗ് പരിഗണിക്കാതെ തന്നെ ഇത് ചെയ്യപ്പെടും.

ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1 ശതമാനം നിരക്കിൽ ക്രിപ്‌റ്റോ അസറ്റുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള പേയ്‌മെന്റുകളിൽ TDS ചുമത്തും. അത്തരം വരുമാനം കണക്കാക്കുമ്പോൾ  ചെലവ് അല്ലെങ്കിൽ അലവൻസ് എന്നിവയിൽ കിഴിവ് അനുവദിക്കില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version