2023 മാർച്ചിൽ എക്കാലത്തെയും ഉയർന്ന എസ്‌യുവി വിൽപ്പന രേഖപ്പെടുത്തി Mahindra & Mahindra. എസ്‌യുവികൾക്കായുള്ള എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 3,56,961 യൂണിറ്റുകളിൽ 60 ശതമാനം വളർച്ച രേഖപ്പെടുത്തി.

പാസഞ്ചർ വാഹന വിഭാഗത്തിൽ, മഹീന്ദ്ര 35,997 യൂണിറ്റുകൾ വിറ്റു, 2023 മാർച്ചിൽ 30 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.  മഹീന്ദ്രയുടെ മാർച്ചിലെ കയറ്റുമതി 2,115 യൂണിറ്റായിരുന്നു,  മാർച്ചിൽ കമ്പനി 5,697 ത്രിചക്ര വാഹനങ്ങൾ വിറ്റു.

മഹീന്ദ്രയുടെ ട്രക്ക്, ബസ് ഡിവിഷനും 1,469 യൂണിറ്റുകൾ വിറ്റഴിച്ച്  77 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.  ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്‌മെന്റ് അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയായ 1,98,121 യൂണിറ്റ് 2023 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തി.  മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും 12 ശതമാനം വളർച്ചയോടെ മികവ് രേഖപ്പെടുത്തി. 2023 മാർച്ചിൽ 22,282 വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. ഈ വർഷത്തെ വിൽപ്പന 40 ശതമാനം വളർച്ചയോടെ 2,48,576 വാഹനങ്ങളായി.

One of the most popular SUVs in the nation is the Mahindra Thar
One of the most popular SUVs in the nation is the Mahindra Thar

വാഹന മേഖലയിൽ 50 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version