ജീവിതത്തിൽ ഒരിക്കലെങ്കിലും അത് പഠനകാലത്തായാലും ജോലിയിലായാലും ഒരു പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ ഹോസ്റ്റലോ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. അത്തരം അന്വേഷണങ്ങൾക്ക് ഒരു പ്രതിവിധിയാണ് findmyhostel.in നൽകുന്നത്.
ടെക്നോളജി/പ്ലാറ്റ്ഫോം
findmyhostel.in ഒരു ലിസ്റ്റിംഗ് ആപ്ലിക്കേഷനായാണ് തുടക്കം കുറിച്ചത്. വെബ്, മൊബൈൽ ആപ്ലിക്കേഷനുകളും ഹോസ്റ്റൽ/PG ലിസ്റ്റിംഗും അവയുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ് ആപ്ലിക്കേഷനുകളുമാണ് സ്റ്റാർട്ടപ്പ് നൽകുന്നത്.
സ്റ്റാഫ് തന്നെ നേരിട്ട് ഓരോ പ്രോപ്പർട്ടികളിലും പോയി അതിന്റെ ഡീറ്റയ്ൽസ് ശേഖരിച്ച് കൃത്യമായ എല്ലാ വിവരങ്ങളും പ്ലാറ്റ്ഫോമിൽ നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ഹോസ്റ്റലോ പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ അന്വേഷിക്കുന്നവർക്ക് കൃത്യമായി ഏത് തിരഞ്ഞെടുക്കണം എന്ന് വളരെ വേഗം തീരുമാനിക്കാൻ പറ്റും. അതുപോലെ താമസസൗകര്യങ്ങളുടെ ഉടമകൾക്കും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുളള കാലതാമസവും പ്രോസസും വേഗത്തിലാക്കാനും findmyhostel പ്ലാറ്റ്ഫോം സഹായിക്കുന്നു. ഉടമകൾക്കും താമസസ്ഥലം അന്വേഷിക്കുന്നവർക്കും വേണ്ടിയുളള പ്രോപ്പർട്ടി മാനേജ്മെന്റ് സൊല്യൂഷൻസ് ആപ്ലിക്കേഷനുകളും സ്റ്റാർട്ടപ്പ് ഡവലപ് ചെയ്തിട്ടുണ്ട്. findmyhostel എന്ന ലിസ്റ്റിംഗ് ആപ്ലിക്കേഷനും owners ആപ്ലിക്കേഷനും tenants ആപ്ലിക്കേഷനും വെബ്ബിലൂടെയും മൊബൈലിലൂടെയും ആക്സസ് ചെയ്യാവുന്നതാണ്.
സ്റ്റാർട്ടപ്പ് ടീം
പത്ത് പേരടങ്ങുന്ന ഒരു ടീമാണ് findmyhostel പ്ലാറ്റ്ഫോമിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഷിയാസ് വി.പി. സിഇഒയും കോഫൗണ്ടറുമായിരിക്കുമ്പോൾ മറ്റു രണ്ട് കോഫൗണ്ടർമാരായ ഹൻസൽ സലിം CTO ആയും ജിതിൻ ബാബു COO ആയും സേവനമനുഷ്ഠിക്കുന്നു. Bodhwi Technologies Pvt Ltd ആണ് രജിസ്ട്രേഡ് കമ്പനി.
ക്ലയന്റ്സ്
ക്ലയന്റ്സ് പ്രധാനമായും ഹോസ്റ്റൽ ഉടമകൾ, PG നടത്തുന്നവർ, വിദ്യാർത്ഥികൾ/ജോലിക്കാർ, ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുളള അക്കൊമഡേഷൻ നോക്കുന്നവരുമാണ്. അതിലുപരിയായി നിലവിൽ നിരവധി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അവിടുത്തെ വിദ്യാർത്ഥികൾക്കായി സഹകരണത്തിലേർപ്പെടുന്നുണ്ട്. അതുപോലെ കോർപറേറ്റ് മേഖലയിലും വിവിധ ഹോസ്റ്റൽ ഓണേഴ്സ് അസോസിയേഷനുകളുമായും ടൈ അപ്പാകുന്നുണ്ട്. അവർക്ക് വേണ്ട പല രീതിയിലുളള സൊല്യൂഷൻസാണ് അതിലൂടെ നൽകുന്നത്. ഇതിനെല്ലാം പുറമെ ആപ്ലിക്കേഷൻ കൊണ്ടുദ്ദേശിക്കുന്നത് സർവീസ് വെൻഡേഴ്സിന് വേണ്ടിയുളള ഒരു മാർക്കറ്റ് പ്ലേസാണ്. ആ സർവീസ് വെൻഡേഴ്സിൽ മെസ് സർവീസ്, പ്ലംബർ, ഇലക്ട്രീഷ്യൻ, ക്ലീനിംഗ് സർവീസ്, ലോണ്ട്രി അങ്ങനെയുളള പലതും ഉൾപ്പെടുന്നു. ഉടമസ്ഥർക്കും താമസക്കാർക്കും ഒരു പോലെ പ്രയോജനകരമാകുന്ന സേവനമാണ് ഉദ്ദേശിക്കുന്നത്. cab സർവീസില്ലാത്ത ഒരു ഹോസ്റ്റലിന് ചെറിയൊരു നിരക്കിൽ തന്നെ അവരുടെ അന്തേവാസികൾക്ക് കാബ് സർവീസ് നൽകാൻ സാധിക്കും. അതുപോലെ തന്നെ മെസ്സ് അടക്കമുളള മറ്റ് സൗകര്യങ്ങളും നൽകാൻ സാധിക്കും.
ഇക്കാലയളവിൽ 5000 ത്തിലധികം യൂസർമാർ findmyhostel പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. 7 സിറ്റികളിലായി 550ഓളം ഹോസ്റ്റലുകൾ അതായത് 25000ത്തോളം ബഡ്ഡുകൾ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഫണ്ടിംഗ്
കേരള സർക്കാരിൽ നിന്നും 7 ലക്ഷം രൂപ Productization ഗ്രാൻറ് ലഭിച്ചിട്ടുണ്ട്. അത് വലിയൊരു അച്ചീവ്മെന്റായാണ് കാണുന്നത്. അതൊഴിച്ചാൽ ബൂട്ട്സ്ട്രാപ്പ് ചെയ്താണ് നിലവിൽ findmyhostel മുന്നോട്ട് പോകുന്നത്.
ഭാവി പദ്ധതികൾ
സർവീസ് വെൻഡേഴ്സിനും ഹോസ്റ്റൽ ഓണേഴ്സിനും വേണ്ടിയുളള കൂടുതൽ ഫീച്ചറുകളാണ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് എത്തുന്നത് മുതൽ ചെക്ക് ഔട്ട് ചെയ്യുന്നത് വരെ അതിനിടയിൽ വരുന്ന എല്ലാ കാര്യങ്ങളും സർവീസ് റിക്വസ്റ്റായാലും റെന്റ് പേയ്മെന്റായാലും എല്ലാ കാര്യങ്ങളും ഒന്നോ രണ്ടോ ക്ലിക്കിൽ പൂർത്തീകരിക്കുന്നതിന് സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.