ലഹരി വിമുക്തപ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മകതയടക്കം വിവിധ സംവിധാനങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ട് പോകാൻ തക്ക  സാങ്കേതികവിദ്യ തേടി   കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഹാക്കത്തോണിലൂടെ ലഹരി വിരുദ്ധ പ്രചാരണങ്ങൾ, രഹസ്യമായ അറിയിപ്പ് നൽകൽ തുടങ്ങിയ നിലവിലെ വെല്ലുവിളികൾക്കു സാങ്കേതികമായി പരിഹാരം കാണുകയാണ് ലക്‌ഷ്യം.

ലഹരിക്കെതിരെ
ദേശീയ ഹാക്കത്തോൺ

 30 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ ഹാക്കത്തോണ്‍ കാസർഗോഡാണ്‌ സംഘടിപ്പിക്കുക.  കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല, ജില്ലാപഞ്ചായത്ത്,   എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, നൂതന കണ്ടുപിടുത്തക്കാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതികവിദ്യാ അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇവരുടെ ആശയങ്ങളിൽ മികച്ചത് കണ്ടെത്തി സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സാങ്കേതിക മികവ് കൊണ്ട് വരുകയാണ് കേരള സ്റ്റാർട്ടപ് മിഷന്റെ ലക്ഷ്യം.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ എന്നതാണ് ഹാക്കത്തോണിന്‍റെ പ്രമേയം. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളാണ് ഹാക്കത്തോണിനായി മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അത്തരം വെല്ലുവിളികൾക്ക് ഏറ്റവും മികച്ച പരിഹാരം കണ്ടെത്തുന്ന വ്യക്തിക്ക് 50,000 രൂപ സമ്മാനവും കെഎസ്യുഎമ്മിന്‍റെ 3 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന ഐഡിയാ ഗ്രാന്‍റ് പദ്ധതിയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

Image source: Website/KSUM

കേന്ദ്രസര്‍വകലാശാല കാസര്‍കോഡ് ജില്ലയിലെ 1000 വിദ്യാര്‍ത്ഥികളിലും 500   അധ്യാപകരിലും നടത്തിയ സര്‍വേ വഴി കണ്ടെത്തിയ പ്രശ്നങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ലഹരി ഉറവിടത്തെയും ഉപയോഗത്തെയും പറ്റി അറിയിപ്പ് കൊടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ പുറത്താകാതെ അധികൃതർക്ക്  ലഹരി    ഉപയോഗത്തെക്കുറിച്ച് അറിവ് നല്‍കുന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് രഹസ്യമായി തന്നെ പാരിതോഷികം നല്‍കാനുമുള്ള സംവിധാനം വേണം. ലഹരിക്കെതിരായ എല്ലാ വിവരങ്ങളും സമഗ്രമായി അധികൃതരിലേക്കെത്തിക്കുവാൻ ശേഷിയുള്ളതാകണം ഈ പരിഹാരമാര്‍ഗങ്ങള്‍. കൃത്യമായ  ഇടവേളകളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുകയും അവരെ ആദരിക്കുകയും ചെയ്യാന്‍ സാധിക്കണം. സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ പങ്കാളികളാക്കാനും ഇത് വഴി ലക്ഷ്യമിടുന്നു. ഇതിനൊക്കെ സഹായിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തി വികസിപ്പിച്ചു നടപ്പാക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

ഏപ്രില്‍ 26-27 തിയതികളില്‍ നടക്കുന്ന ഹാക്കത്തോണിലേക്ക് രാജ്യവ്യാപകമായി 16-ാം തിയതി വരെ അപേക്ഷിക്കാവുന്നതാണ്.  https://startupmission.in/antidrug-hackathon/എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലാണ് പരിപാടി നടക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version