ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് തുടങ്ങിയവ ഇങ്ങനെ വിപണിയിലെത്തും.
മില്‍മ ചെയര്മാന് കെ.എസ്. മണി
സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും കെ.എസ്. മണി കൂട്ടിച്ചേര്‍ത്തു.
ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ് മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര കമ്പനികളോട് മത്സരിച്ച് വിപണി നിലനിര്‍ത്താനും വിപുലപ്പെടുത്താനുമായി മില്‍മയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പാലുല്‍പ്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.