അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) നു മികച്ച ജല ഉപഭോഗത്തിനുള്ള അംഗീകാരം സ്വതന്ത്ര ആഗോള അഷ്വറൻസ് ഏജൻസിയായ ഡിഎൻവി വാട്ടർ പോസിറ്റീവ് സർട്ടിഫിക്കേഷൻ ആണ് AGEL നു ലഭിച്ചത്.  സൂചിപ്പിക്കുന്നത് AGEL-ന്റെ ജലസംരക്ഷണം ഉപഭോഗത്തേക്കാൾ വലുതാണെന്നാണ്  വെരിഫിക്കേഷൻ സ്റ്റേറ്റ്മെന്റ്.

തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 200 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള AGEL-ന്റെ പ്രവർത്തന സൈറ്റുകൾക്കായി DNV വാട്ടർ ബാലൻസ് ഇൻഡക്‌സിന്റെ ഗുണപരവും അളവ്പരവുമായ വിലയിരുത്തൽ നടത്തി.

വിലയിരുത്തൽ അനുസരിച്ച്, ജല സന്തുലിത സൂചിക 1.12 (പോസിറ്റീവ്) ആണ്, ഇത് 2025 സാമ്പത്തിക വർഷത്തോടെ നെറ്റ് വാട്ടർ ന്യൂട്രൽ ആകാനുള്ള AGEL  ലക്ഷ്യത്തെ മറികടക്കുന്നു.

വെരിഫിക്കേഷൻ പ്രക്രിയയിൽ സാമ്പിൾ അധിഷ്‌ഠിത പരിശോധനകളും AGEL സ്വീകരിച്ച  അളക്കൽ സാങ്കേതികതകൾ, എസ്റ്റിമേറ്റ് രീതികൾ, ജല അക്കൗണ്ടിംഗ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന അനുമാനങ്ങൾ, എന്നിവ ഉൾപ്പെടുന്നു.
23 സാമ്പത്തിക വർഷത്തിൽ താപവൈദ്യുതിയുടെ  ഒരു യൂണിറ്റ് ഉത്പാദനത്തിന് നിയമപരമായ പരിധിയായ 3.5 KL/MWh എന്നതിൽ നിന്ന് 99.5 ശതമാനം കുറഞ്ഞ ശുദ്ധജല ഉപഭോഗം AGEL രേഖപ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version