AI അവതാറുകൾ മനുഷ്യനെ കീഴടക്കുമോ? ഈ വീഡിയോ കണ്ടിട്ട് പറയൂ..

ചാനൽ അയാം ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണൻ (Founder & CEO, channeliam.com) അവരുടെ തന്നെ അവതാറിനോട് സംവദിക്കുകയാണ്.

ഇന്ത്യൻ മീഡിയ ചരിത്രത്തിൽ ആദ്യമാകാം ഇത്തരമൊരു സംവാദം. വാസ്തവത്തിൽ AI ആപ്ലിക്കേഷൻ എല്ലാ മേഖലയിലും സാധാരണമാകുകയാണ്. ലോകത്ത് വളരെ വേഗം പല സെക്ടറുകളും AI അവതാറിൽ കമ്മ്യൂണിക്കേഷൻ എക്സ്പേർട്ടുകളെ അവതരിപ്പിക്കുകയാണ്. നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്ന അടിസ്ഥാന കോൺസെപ്റ്റിലാണ് അവതാറുകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നത്. ചാനൽ അയാം അവതരിപ്പിച്ച അവതാറിന്റെ പ്രത്യേകത, AI കസ്റ്റമൈസ് ചെയ്തു എന്നതാണ്. ഒരു ജേർണലിസ്റ്റിനെ അതായത് നിഷാകൃഷ്ണനെ തന്നെ അതേ രൂപത്തിലും ഭാവത്തിലും നിർമ്മിച്ചെടുത്തു എന്നതാണ് ഈ അവതാറിന്റെ പ്രത്യേകത.

വരാൻപോകുന്ന മാറ്റത്തിന്റെ സൂചന

ലോകമാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence) അഥവാ AI ഉൾപ്പെടെ ന്യൂ ടെക്നോളജി വരുത്തുന്ന മാറ്റം അനുഭവപ്പെടുകയാണ്.

അത് റീട്ടെയിൽ, എഡ്യൂക്കേഷൻ, മാർക്കറ്റിംഗ്, സെയിൽസ്, ഡിഫൻസ്, എന്റർടെയ്ൻമെന്റ്, മീഡിയ തുടങ്ങി എല്ലാ മേഖലകളിലും ആ മാറ്റം വന്നുകഴിഞ്ഞു. എന്താണ് AI ഇനിയുള്ള വർഷങ്ങളിൽ മനുഷ്യ ജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റം? ഒരുപക്ഷെ, ഒരു വലിയ അളവോളം മനുഷ്യനെ AI റീപ്ലെയിസ് ചെയ്യുമോ? രാജ്യത്തെ ഡിജിറ്റൽ മീഡിയ രംഗത്ത് AI സാങ്കേതിക വിദ്യയുപയോഗിച്ച് ന്യൂസ് പ്രസന്റേഴ്സിനെ സൃഷ്ടിച്ച channeliam.com, മറ്റൊരു കാൽവെയ്പ് നടത്തുകയുണ്ടായി. ഒരു ഒറിജിനൽ വാർത്താ അവതാരകയെ, എഐ അവതാറായി അവതരിപ്പിച്ച് മീഡിയ സെഗ്മെന്റിൽ ഇനി വരാൻ പോകുന്ന മാറ്റത്തിന്റെ സൂചന നൽകുകയായിരുന്നു അത്.

അവതാറുകൾ കൊണ്ടുവരാൻ പോകുന്ന മാറ്റം

ഒരു അവതാറിനെ പൂർണ്ണരൂപത്തിൽ എല്ലാ ചനങ്ങളോടെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഹോളിവുഡ് സ്റ്റുഡിയോകളിൽ ഏറെ പുരോഗമിച്ചിട്ടുണ്ട്. നമുക്ക് ഇപ്പോൾ സൂക്ഷ്മ മുഖചനങ്ങളും എക്സ്പ്രഷനുകളും പല ഭാഷകളിൽ അവതരിപ്പിക്കാൻ പറ്റുന്ന അവതാറുകൾ വന്നുകഴിഞ്ഞിട്ടുണ്ട്. നിൽ കൃഷ്ണന്റെ അവതാർ അതിന് ഉദാഹരണമാണ്. മുഖത്തിന്റെ സ്റ്റിൽ ഇമേജ് വെച്ച് അവതാറിന്റെ ചലനങ്ങൾ സൃഷ്ടിക്കുന്ന പ്ലാറ്റ്ഫോം മുതൽ, റിയലിസ്റ്റിക്ക് അവതാറുകളെ സൃഷ്ടിക്കുന്ന പ്ലാറ്റ്ഫോമുകൾ വരെയുണ്ട്.

ഫേഷ്യൽ എക്സ്പ്രഷനിൽ micro gestures അപ്ലൈ ചെയ്യാനും തലയുടെ ചനങ്ങളും അതുപോലെ ചിരിയും അത്ഭുതവും മുഖത്ത് കൊണ്ടുവരാൻ പറ്റുന്ന അവതാറുകളാണ് ഇപ്പോൾ താരം. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ അവതാറുകളിലേക്ക് കടക്കാനായി എന്നതാണ് ഈ രംഗത്തെ വിജയം. ഒരാളുടെ പ്രായം, ഇമോഷൻ, ജെസ്റ്റേഴ്സ് ഇവയൊക്കെ മാറ്റാനും സാധിക്കും. Animation AI, Conversational AI, Recommendation AI തുടങ്ങി വിവിധ തരത്തിലാണ് ഇനി അവതാറുകളെ കാണാൻ പോകുന്നത്. ഗെയിമുകളിലും മറ്റും metaverse avatars വന്നു തുടങ്ങിയല്ലോ.

ചുരുക്കത്തിൽ നമുക്ക് ഇപ്പോൾ ഊഹിക്കാൻ പറ്റാത്ത തരത്തിൽ അവതാറുകളുടെ വരും തലമുറകൾ മനുഷ്യനെ അത്ഭുതപ്പെടുത്തുമെന്നതിൽ സംശയമില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version