ദുബായിലെ സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അതിന്റെ 27-ാം സീസണ് അന്ത്യം കുറിച്ച് ഏപ്രിൽ 29-ന് ഔദ്യോഗികമായി അടച്ചു പൂട്ടും.
ഈ മാസം പ്രദർശനം അവസാനിക്കുന്നതിനാൽ സന്ദർശകർക്ക് ദിവസവും പുലർച്ചെ 2 മണി വരെയുളള പ്രദർശന സമയം പ്രയോജനപ്പെടുത്താം.
Ripley’s Believe It or Not museum, ഐസ് റിങ്ക്, ഫ്ലോട്ടിംഗ് മാർക്കറ്റ്, ഡൈനിംഗ് സ്പോട്ടുകൾ, റൈഡുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവയും അതിലേറെയും ഇവിടുത്തെ നിരവധി ആകർഷണങ്ങളിൽ പെടുന്നു. തുടക്കത്തിൽ ഏപ്രിൽ 23 വരെ പ്രവർത്തിക്കാനായിരുന്നു തീരുമാനം, പെരുന്നാൾ അടക്കം കണക്കിലെടുത്ത് പിന്നീട് ഏപ്രിൽ 29 വരെ നീട്ടുകയായിരുന്നു.
100,000 ഡോളറിലധികം ചിലവിൽ നിർമ്മിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലുകളുടെ ഒരു പകർപ്പായ ‘Money Legs’ ആണ് ഗ്ലോബൽ വില്ലേജിലെ ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിലെ ആകർഷണം. 100,000 ഡോളറിലധികം ചിലവിൽ നിർമ്മിച്ചതാണ് ‘Money Legs’.
മജ്ലിസ് ഓഫ് വേൾഡ് ഗ്ലോബൽ വില്ലേജിൽ റമദാൻ കാലയളവിൽ വീണ്ടും അവതരിപ്പിച്ചിരുന്നു. അതിഥികൾക്ക് ഇഫ്താറോ സുഹൂർ മീൽസോ ഓർഡർ ചെയ്യാം അല്ലെങ്കിൽ പാർക്കിലെ 200-ലധികം സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാം. ഊദ്, ഖനൂൻ, സെല്ലോ വാദകർ, പരമ്പരാഗത തന്നൂറ നർത്തകി, മാന്ത്രിക പ്രകടനം എന്നിവയുൾപ്പെടെ മജ്ലിസിൽ റമദാൻ പ്രമേയമായ നിരവധി പ്രകടനങ്ങൾ നടന്നിരുന്നു.