പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച്   ഫ്ലാഗ് ഓഫ് ചെയ്തതോടെ കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര ആരംഭിച്ചു. ഇതോടെ കേരളത്തിനിതു ചരിത്ര മുഹൂർത്തമായി.

ഫ്ലാഗ് ഓഫിന് മുന്നേ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് ട്രെയിനിന്റെ സി 2 കോച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനുശേഷമാണ് വന്ദേഭാരതിന് പച്ചക്കൊടി വീശിയത്. ഫ്ലാഗ്ഗ് ഓഫ് ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം പി എന്നിവരുമുണ്ടായിരുന്നു.

ലോക്കോ പൈലറ്റുമാരുമായും മോദി സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിനകത്ത് മോദിക്കൊപ്പമുണ്ടായിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയാ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്.

വന്ദേഭാരതിന്റെ ആദ്യയാത്രയിൽ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും ഒപ്പം ചേർന്നിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും.  

കൊച്ചിയിൽ നിന്നും രാവിലെ പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെത്തിയ മോദിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം പി, മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

ചാവേർ ആക്രമണ ഭീഷണിയുടെയും ഇന്റലിജൻസിന്റെ സുരക്ഷാ സ്കീം ചോർന്നതിന്റെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയ്ക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

Also Read:

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version