ലോകത്തിലെ ആദ്യത്തെ കംപ്ലീറ്റ് ഓട്ടോണമസ് ഡെലിവറി റോബോട്ടാണ് Ottobot.

ഫുഡും പലചരക്കും വീട്ടിലേക്ക് തരാൻ Ottobot | Fully autonomous Robots that can deliver Food & Grocery

ഫുഡും, പലചരക്കും മറ്റും ഓൻലൈനായി ഓർഡറ് ചെയ്യുകയും അവ വീട്ടിൽ ഡെലിവറി ചെയ്യുന്നതും നമുക്ക് ഇന്ന് സാധാരണമാണ്. എന്നാൽ നമ്മൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഒരു റോബോട്ട് വീട്ടിൽ ഡെലിവർ ചെയ്യുന്ന കാലം വിദൂരമല്ല.

ഡെലിവറി ലോജിസ്റ്റിക്‌സിന് നൂതനമായ പരിഹാരമായി ദുബായ് gitex 2022-ൽ അവതരിപ്പിച്ച Ottobot, ഇൻഡോർ ഔട്ട്ഡോർ ഡെലിവറികൾ, ലാസ്റ്റ് മൈൽ ഡെലിവറികൾ എന്നിവയ്ക്ക് പെർഫെക്ട് ചോയിസാണ്. യുഎസ് കമ്പനിയായ Ottonomy.io അണ് Ottobot വികസിപ്പിച്ചത്.

പൂർണ്ണമായും ഓട്ടോണമസായ റോബോട്ടുകൾ ഉപയോഗിച്ച് കോൺടാക്റ്റ്ലെസ് ഡെലിവറികൾ നൽകുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പാണ് ഒട്ടോണമി. ഇൻഡോർ, ഔട്ട്ഡോർ കോൺടാക്റ്റ്ലെസ് ഡെലിവറികൾ ഓട്ടോമേറ്റ് ചെയ്യാൻ റീട്ടെയിലർമാരെയും റെസ്റ്റോറന്റുകളെയും സഹായിക്കുക എന്നതാണ് പ്രാഥമിക ദൗത്യം. ഹൈ ഇൻഫർമേഷൻ മാപ്പിംഗും അത്യാധുനിക മൊബിലിറ്റി നാവിഗേഷൻ പ്ലാറ്റ്‌ഫോമും പ്രയോജനപ്പെടുത്തിയാണ് ഓട്ടോബോട്ടിന്റെ പ്രവർത്തനം.

ഓട്ടോണമസ് വാഹനങ്ങളുടെ മാതൃകയിൽ ഈ റോബോട്ടിന് ജനക്കൂട്ടം, പ്രവചനാതീതമായ ചുറ്റുപാടുകൾ, വ്യത്യസ്ത കാലാവസ്ഥകൾ എന്നിവയിലൂടെ നാവിഗേറ്റ് ചെയ്യാൻ കഴിയും. ലോകമെമ്പാടുമുള്ള നിരവധി വിമാനത്താവളങ്ങളിലും മാളുകളിലും ഒട്ടോബോട്ട്  ഉപയോഗിച്ചുവരുന്നു. ക്യുബിക്കിൾ തുറക്കുന്നതിനും അവരുടെ പാക്കേജുകൾ എടുക്കുന്നതിനും സ്വീകർത്താക്കൾ ഒരു ക്യുആർ കോഡോ ഒടിപിയോ നൽകണം.

Ottobot, Fully autonomous Robots that can deliver food and groceries. Ottobot is the world’s first fully autonomous delivery robot. Ottobot, a cutting-edge delivery option that combines interior and outdoor deliveries, as well as delivery logistics, was unveiled at the Dubai Gitex in 2022. The Ottobot was created by Ottonomy.io, a US-based company.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version