നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ II ലൂടെ ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും Uk യിൽ ലഭിക്കുക അനവധി തൊഴിലവസരങ്ങൾ. യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും, മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും, വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും.

യു. കെ. യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്.

ഡോക്ടർമാരിൽ ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല

OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writing ൽ സി പ്ളസും, അല്ലെങ്കിൽ IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5 ) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.കഴിഞ്ഞ 9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾക്ക് uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സി വി , ഒഇടി സ്കോർ എന്നിവ അയയ്ക്കാവുന്നതാണ്. .

വിശദ വിവരങ്ങൾക്ക് 1800 425 3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version