ഇന്ത്യൻ ആപ്പ് സ്റ്റോറുമായി ഗൂഗിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ വാൾമാർട്ട് പിന്തുണയുള്ള ഫോൺപേ ഒരുങ്ങുന്നു. ഉപഭോക്തൃ സന്ദർഭത്തെ അടിസ്ഥാനമാക്കി ഹൈപ്പർ-ലോക്കലൈസ്ഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ആപ്പ് സ്റ്റോർ.
12 ഭാഷകൾക്കുള്ള പിന്തുണയും 24×7 തത്സമയ ചാറ്റുമായി ഉപയോക്താക്കൾക്ക് പ്രീമിയർ അനുഭവം ആപ്പ് സ്റ്റോർ വാഗ്ദാനം ചെയ്യും.
ബഹുഭാഷാ സൊല്യൂഷനുകളിലൂടെ ഡെവലപ്പർമാരെ സഹായിക്കാൻ ആപ്പ് സ്റ്റോർ ലക്ഷ്യമിടുന്നുവെന്ന് ഫോൺപെ. ഇതിനായി ആപ്പ് സ്റ്റോർ നിർമ്മാതാക്കളായ IndusOS-നെ ഫോൺപെ ഏറ്റെടുക്കുകയാണ്. സ്മാർട്ട്ഫോൺ വെണ്ടർമാരുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ആപ്പ് സ്റ്റോർ നിർമ്മാതാക്കളാണ് IndusOS.
ഇന്ത്യൻ ആപ്പ് സ്റ്റോർ വിപണിയുടെ 97 ശതമാനവും ഗൂഗിൾ നിയന്ത്രിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് 450 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണ് ഫോൺപേയ്ക്കുളളത്. ഒരു ആപ്പ് സ്റ്റോർ നിർമ്മിക്കുന്നത് PhonePe-യുടെ ദീർഘകാല പ്രവർത്തനങ്ങളുടെ ഭാഗമാണ്. വർഷങ്ങളായി തങ്ങളുടെ മാർക്യൂ ആപ്പിനുള്ളിൽ ഒരു മിനി ആപ്പ് സ്റ്റോർ വാഗ്ദാനം ചെയ്യുന്ന PhonePe, ഉപഭോക്താക്കൾ തങ്ങളുടെ ഫോണുകളിൽ ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ വിമുഖത കാണിക്കുന്നു എന്ന കാഴ്ചപ്പാട് പുലർത്തുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സമീപകാല ഓർഡർ ചൂണ്ടിക്കാട്ടി, ഇത് മറ്റ് ഡെവലപ്പർമാർക്ക് ഗൂഗിൾ പ്ലേയിൽ അവരുടെ ആപ്പ് സ്റ്റോറുകൾ നിർമ്മിക്കാനും സമാരംഭിക്കാനും വഴിയൊരുക്കുന്നുവെന്നും ഫോൺപെ പറയുന്നു.
ഈ വർഷം നടന്നുകൊണ്ടിരിക്കുന്ന ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ജനറൽ അറ്റ്ലാന്റിക്, വാൾമാർട്ട്, ടൈഗർ ഗ്ലോബൽ എന്നിവയിൽ നിന്ന് PhonePe 750 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഈയിടെ ഇ-കൊമേഴ്സ് വിഭാഗത്തിൽ പ്രവേശിച്ച PhonePe-യിൽ നിന്നുള്ള ഏറ്റവും പുതിയ പ്രോഡക്ട് പുഷ് ആണ് ആപ്പ് സ്റ്റോർ. കഴിഞ്ഞ വർഷം മാതൃസ്ഥാപനമായ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപെ വേർപിരിഞ്ഞിരുന്നു.