മൊബൈൽ ഫോണുകളെയും ഭയക്കണം. അവ നന്നായി പരിപാലിച്ചില്ലെങ്കിൽ, ബാറ്ററി ശാസ്ത്രീയമായി ചാർജ് ചെയ്തില്ലെങ്കിൽ അത്  ജീവന് വരെ ആപത്താകും.

സെക്കന്റ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറും. തിരുവില്വാമലയിൽ മൊബൈൽ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിന് പിന്നിൽ ‘thermal runaway’ എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

എന്തായാലും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന്  മൊബൈൽ കമ്പനി ഷവോമി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മൊബൈൽ ബാറ്ററി സ്വയമേവ പൊട്ടിത്തെറിക്കുന്ന ഈ പ്രതിഭാസത്തെ തെർമൽ റൺഅവേ എന്ന് വിളിക്കുന്നു, ലിഥിയം അയൺ ബാറ്ററികൾ ഉള്ളിടത്തോളം കാലം ഈ അപകടത്തെയും ഭയക്കണം.

തെർമൽ റൺവേയ്ക്ക് ചില കാരണങ്ങളുണ്ട്:മൊബൈലിന്റെ  അമിത ചാർജ്ജിംഗ്, അമിത ചൂടാക്കൽ,  ക്ഷതം,  തെറ്റായ നിർമ്മാണം എന്നിവ അപകടം വിളിച്ചു വരുത്തും.   തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുന്നതാണ് thermal runaway  പ്രതിഭാസത്തിലേക്ക് നയിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകടകാരണം. സെക്കൻഡ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറും.

തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മൊബൈൽ കമ്പനി ഷവോമി ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, അപകടത്തിനിടയാക്കിയ ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. തൃശൂർ ഫോറൻസിക് ലാബിലാണ് പരിശോധന. തിരുവില്വാമലയിൽ ഫോണിന്റെ ഡിസ്‌പ്ലേയ്ക്കിടയിലൂടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഡിസ്‌പ്ലേ തകർന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുന്നില്ല.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version