ഇഷ്ടമുള്ള വ്യക്തികളെ ആരും അറിയാതെ ഇനി നിങ്ങൾക്ക്‌ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് വഴി ഫോളോ ചെയ്യാം.

” WhatsApp will soon let you create Channels. The feature is still under development for both iOS and Android versions. Channels feature would be a good opportunity for content creators to reach a bigger audience. The channels feature will also accept handles, allowing users to find a certain WhatsApp channel by just typing their username into WhatsApp. This feature is intended to increase channel accessibility, making it easier for users to receive updates that they like.”

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നത്തിന്റെ ഭാഗമായി ചാനൽ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്.

സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാന്‍ സാധിക്കുന്ന ചാനല്‍ എന്ന ഫീച്ചര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വാട്സ്‌ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഐഫോണിലാണ് ഈ ഫീച്ചര്‍ വരിക. ഫെബ്രുവരിയിൽ ഇന്‍സ്റ്റഗ്രാമില്‍ ബ്രോഡ്കാസ്റ്റ് ചാനല്‍ സംവിധാനം മെറ്റ അവതരിപ്പിച്ചിരുന്നു.

ഏതെല്ലാം ചാനലുകള്‍ ഫോളോ ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ സാധിക്കുംവിധമാണ് ക്രമീകരണം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ട് എന്ന് മറ്റുളളവര്‍ക്ക് കാണാന്‍ സാധിക്കില്ല. കോണ്‍ടാക്‌ട്സില്‍ പേര് ഉണ്ടോ ഇല്ലയോ എന്നത് ഇതിന് ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്. വാട്സ്‌ആപ്പില്‍ യൂസര്‍ നെയിം ടൈപ്പ് ചെയ്ത് ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

ഫോണ്‍ നമ്പർ, ഉപഭോക്താവിന്റെ വിവരങ്ങൾ എന്നിവയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ചാനൽ ഫീച്ചർ അവതരിപ്പിക്കുക. സെക്ഷനില്‍ ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുംവിധം സ്റ്റാറ്റസ് ടാബ് അപ്ഡേറ്റ്സിന്റെ പേരില്‍ മാറ്റംവരുത്തും. എന്നാൽ ഈ സൗകര്യം ഓപ്ഷണലായിരിക്കും.

ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച്‌, അവരവര്‍ക്ക് ആവശ്യമായ ആളുകളെ ഫോളോ ചെയ്ത് അപ്ഡേറ്റ്സുകള്‍ അറിയാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ ഭാവിയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഡ്- ടു – എന്‍ഡു എന്‍ക്രിപ്ഷന്‍ ചാനലുകളെ ബാധിക്കില്ല.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version