ബിസിനസ് നെറ്റ് വർക്കിംഗ് ഓർഗനൈസേഷനായ BNIയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംരംഭകർക്കായി ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ചു.
കോഴിക്കോട്ട് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരളത്തിലെമ്പാടുമുള്ള നൂറിലധികം സംരംഭകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും പങ്കെടുത്തു.
KSUM പ്രോജക്ട് അസിസ്റ്റന്റ് വിഘ്നേഷ് രാധാകൃഷ്ണൻ സംരംഭകർക്കായി നടത്തിയ സെഷന് നേതൃത്വം നൽകി. ഒരു സ്റ്റാർട്ടപ്പ് ആകാനുള്ള മാനദണ്ഡങ്ങളും സ്കീമുകൾ, ഗ്രാന്റുകൾ, ഫണ്ടുകൾ, നിക്ഷേപം, മെന്റർ, സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങൾ എന്നിവ വിഘ്നേഷ് രാധാകൃഷ്ണൻ വിശദീകരിച്ചു.
അനീസ് കിഴിശ്ശേരി, പ്രദീപ് ചന്ദ്രൻ, പ്രജീഷ്, അയിഷ സമീഹ, ആസിഫ് എന്നിവരായിരുന്നു സംഘാടകർ. ബിഎൻഐ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. AM ഷെരീഫും ഷിജു ചെമ്പ്രയും നേതൃത്വം നൽകി.