വിഴിഞ്ഞത്തിനൊപ്പമുള്ള കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നടന്ന നിക്ഷേപക സംഗമത്തിൽ വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. 127 സംരംഭകർ വ്യവസായ നിക്ഷേപ സംഗമത്തിൽ പങ്കെടുത്തു. 24 സംരംഭകർ കാട്ടാക്കട മണ്ഡലത്തിൽ നിക്ഷേപം നടത്തുന്നതിന് സന്നദ്ധതാ പത്രം കൈമാറി.
നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി. കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്. കാട്ടാക്കട MLA ഐ ബി സതീഷിന്റെ നേതൃത്വത്തിലായിരുന്നു മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ നടന്ന നിക്ഷേപ സംഗമം. സംഗമം വിജയമായതോടെ കേരളത്തിലെ നിയോജക മണ്ഡലങ്ങൾക്കു ഇത്തരത്തിൽ വികസന കുതിപ്പിന് തുടക്കമിടാനാകുമെന്നും കാട്ടാക്കടയും കാട്ടാൽ-Kattal – ബ്രാൻഡും തെളിയിച്ചു.
ഹെൽത്ത് ടൂറിസം, ശുദ്ധജല പ്ലാന്റ്, മാലിന്യ സംസ്കരണവും പുനരുപയോഗവും, ആർടിഫിഷ്യൽ ഇന്റെലിജൻസ് ,പൊളിച്ചു കളയേണ്ടി വരുന്ന നിർമ്മിതികളിൽ നിന്നും പുതിയ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന സംരംഭങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൈപ്പർ മാർക്കറ്റ് എന്നീ മേഖലകളിലെ സംരംഭങ്ങൾക്കുള്ള ആശയങ്ങൾ സംഗമത്തിൽ ലഭിച്ചു. ഇതിൽ നിന്നുമാണ് 24 സംരംഭകർ സന്നദ്ധതാ പത്രം നൽകിയത്. ഇതിലും പല ഇരട്ടി സംരംഭകരാണ് ഉടൻ വീണ്ടും വരാമെന്ന ഉറപ്പും നൽകി മടങ്ങിയത്.
മണ്ഡലത്തിൽ നിന്നുള്ള പത്ത് സ്റ്റാർട്ടപ്പ് ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ഇതിൽ കറിക്കൂട്ടം, ഇ- ട്രാക്കർ, എസ്കെ (ESKAY)എന്നീ സംരംഭങ്ങളെ നിക്ഷേപത്തിനായി തെരഞ്ഞെടുത്തു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 117 വ്യവസായികളാണ് നിക്ഷേപ സംഗമത്തിൽ പങ്കാളികളായത്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.
സ്റ്റാർട്ട് അപ്പ്, റീറ്റെയ്ൽ, IT, ഇലക്ട്രോണിക്സ് & EV, റെസ്റ്റിൽസ്, റിന്യൂവബിൾ എനർജി, ഫുഡ് പ്രോസസ്സിംഗ്, ഗ്രീൻ ടെക്ക് എന്നെ മേഖലകളിലാണ് KIDC നിക്ഷേപം തേടുന്നത്.
KIDC ലക്ഷ്യമിടുന്നത് ഇത്
ബിസിനസ്സുകൾക്ക് കാര്യമായ വരുമാനവും വളർച്ചാ അവസരങ്ങളും നൽകുന്ന സംരംഭമെന്ന നിലയിൽ സർക്കാരും നിക്ഷേപകരും തമ്മിലുള്ള buyer initiative ഉറപ്പ്.
വേഗമേറിയതും സുതാര്യവുമായ ക്ലിയറൻസിനായി ഏകജാലക ക്ലിയറൻസ്, മാർക്കറ്റ് ഗവേഷണം, ബ്രാൻഡിംഗ്, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ സഹായിക്കാൻ ഒരു സമർപ്പിത മാർക്കറ്റിംഗ് ടീം
പ്രമുഖ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പ പിന്തുണ
നിക്ഷേപകർക്കിടയിൽ വിൽപ്പന അവസരങ്ങൾ- cross-selling
സംരംഭകത്വ പരിശീലന പരിപാടികൾ
എന്നിവ ഉൾപ്പെടെ നിക്ഷേപകർക്ക് സമഗ്രമായ പിന്തുണാ ഇക്കോസിസ്റ്റം KIDC വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപകർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി പങ്കെടുത്തു. സംരംഭങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി.
വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ വ്യവസായ സാധ്യതകൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു.
381.75 കോടി രൂപയുടെ പദ്ധതികളുടെ ആശയങ്ങൾ, ഹെൽത്ത് ടൂറിസം, ശുദ്ധജല പ്ലാന്റ്, മാലിന്യ സംസ്കരണവും പുനരുപയോഗവും, ആർടിഫിഷ്യൽ ഇന്റെലിജൻസ് ,പൊളിച്ചു കളയേണ്ടി വരുന്ന നിർമ്മിതികളിൽ നിന്നും പുതിയ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന സംരംഭങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൈപ്പർ മാർക്കറ്റ്….
മാറാനൊരുങ്ങുന്ന കാട്ടാക്കടക്കായി ഇവയൊക്കെ ആശയങ്ങളാണ്. Expression of Interest ഒപ്പിട്ടു നൽകാത്തവർ പലരും സ്ഥലലഭ്യത ഉറപ്പാക്കി ഉടൻ വരും എന്ന് വാക്ക് തന്നാണ് മടങ്ങിയത്….. വന്നതിനേക്കാളേറെ ഉറപ്പുകൾ വരാനിരിക്കുന്നുവെന്നതാണ് പ്രത്യേകത. മുന്നോട്ട് കുതിക്കാൻ ഊർജം പകരുന്ന ഉറപ്പുകൾ ”
ഐ.ബി. സതീഷ് എം.എൽ.എയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.
നിക്ഷേപക സംഗമത്തിന്റെ ഭാഗമായി വിവിധ സംരംഭകരുടെ അവതരണം, മണ്ഡലത്തിലെ വ്യവസായ സാധ്യതകളെ കുറിച്ചുള്ള സംവാദം എന്നിവയും സംഘടിപ്പിച്ചു.
നിക്ഷേപകസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ, മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.
Why KIDC ?
KIDC offers a comprehensive support ecosystem to investors, including a Single Window Clearance for fast and transparent clearance, a dedicated marketing team to assist with market research, branding, and event management, loan support from leading banks and financial institutions, entrepreneurship training programs, cross-selling opportunities among investors, and the Government as a buyer initiative, which offers significant revenue and growth opportunities for businesses.